Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ഫോണ്‍ കോള്‍, കൃത്യമായ ഇടപെടല്‍; വിയ്യൂര്‍ പൊലീസ് രക്ഷിച്ചത് ഒരു ജീവന്‍

തൃശൂര്‍ : വിയ്യൂര്‍ പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷിച്ചത് ഒരാളുടെ ജീവന്‍. സ്റ്റേഷനിലേക്ക് എത്തിയ ഫോണ്‍ കോളാണ് സംഭവത്തില്‍ നിര്‍ണായകമായത് . വീട്ടില്‍ മദ്യപിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെയാണ് പൊലീസ് കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അവസരത്തിനൊത്തുയര്‍ന്ന് കാര്യക്ഷമതയോടെ ഡ്യൂട്ടി നിര്‍വ്വഹിച്ച വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ കെ ടി പോള്‍, സിവില്‍ പോലീസ് ഓഫീസര്‍ ആര്‍ . ലാലു എന്നിവര്‍ക്ക് തൃശൂര്‍ സിറ്റി പൊലീസ് അഭിന്ദനം അറിയിച്ചു. സംഭവത്തില്‍ തൃശൂര്‍ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.

kerala

ഇന്നലെ വൈകീട്ട് വിയ്യൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഒരു സ്ത്രീയാണ് വിളിക്കുന്നത് . സര്‍ , എന്റെ വീട് പാമ്പൂര്‍ പുതുശ്ശേരി അമ്പലത്തിനടുത്താണ്. വീട്ടില്‍ സഹോദരന്‍ മദ്യപിച്ച് വഴക്കിടുകയാണ്. അവനെ ഞങ്ങള്‍ക്ക് തടയാനാകുന്നില്ല. അത്യാവശ്യമായി ഇവിടം വരെ വരണം. അല്ലെങ്കില്‍ ഞങ്ങളുടെ ജീവന്‍ നഷ്ടപ്പെടും.

സ്ത്രീയുടെ ഫോണ്‍വിളി വന്ന ഉടനെത്തന്നെ അസി. സബ് ഇന്‍സ്‌പെക്ടര്‍ കെ ടി പോള്‍, സിവില്‍ പോലീസ് ഓഫീസര്‍ ആര്‍ ലാലു എന്നിവര്‍ പോലീസ് വാഹനത്തില്‍ അവിടേക്ക് പുറപ്പെട്ടു .

പോലീസുദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ രണ്ടു സ്ത്രീകള്‍ വീടിന്റെ പുറത്തുനിന്നും കരയുകയായിരുന്നു. പാത്രങ്ങളും വീട്ടുപകരണങ്ങളും പുറത്തേക്ക് വലിച്ചുവാരി ഇട്ടിരുന്നു . മദ്യപിച്ചു വഴക്കുണ്ടാക്കുന്ന സഹോദരന്‍ എവിടെയാണ് ? പോലീസുദ്യോഗസ്ഥര്‍ ചോദിച്ചു . അയാള്‍ കുറച്ചു നേരമായി റൂമിനകത്തു കയറി വാതിലടച്ചിരിക്കുകയാണ് .

പോലീസുദ്യോഗസ്ഥര്‍ വാതില്‍ തട്ടി വിളിച്ചു. പക്ഷേ, വാതില്‍ തുറന്നില്ല. ജനാലയിലൂടെ നോക്കി . പക്ഷേ, റൂമിനകത്ത് കര്‍ട്ടനിട്ടതുകൊണ്ട് കാണാനാകുന്നില്ല. പന്തികേടുതോന്നിയ പോലീസുദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വാതിലില്‍ ശക്തമായി ചവിട്ടി . വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ അയാള്‍ കഴുത്തില്‍ കുരുക്കിട്ട് ഫാനിന്റെ ഹുക്കില്‍ തൂങ്ങിയാടുന്നതാണ് കണ്ടത് . സ്ത്രീകള്‍ ആര്‍ത്തലച്ചു കരഞ്ഞു.
പകച്ചു നില്‍ക്കാതെ എ എസ് ഐ കെ ടി പോള്‍ അയാളെ ഉയര്‍ത്തിപ്പിടിച്ചു. മറ്റേയാള്‍ ഒരു കത്തികൊണ്ട് കയര്‍ മുറിച്ചു. ഉടന്‍ തന്നെ പോലീസ് വാഹനത്തില്‍ കയറ്റി അയാളെ ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയില്‍ ചികിത്സ ലഭിച്ച അയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് പോലീസുദ്യോഗസ്ഥരുടെ പ്രധാന ഡ്യൂട്ടി. അവസരത്തിനൊത്തുയര്‍ന്ന് കാര്യക്ഷമതയോടെ ഡ്യൂട്ടി നിര്‍വ്വഹിച്ച വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ കെ ടി പോള്‍, സിവില്‍ പോലീസ് ഓഫീസര്‍ ആര്‍. ലാലു എന്നിവര്‍ക്ക് തൃശൂര്‍ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങള്‍.

അറിയിപ്പ് : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘര്‍ഷം അനുഭവപ്പെടുമ്പോള്‍ വിദഗ്ദരുടെ സഹായം തേടുക. വിളിക്കൂ : 1056, 0471 - 2552056.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+