Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്നംകുളത്ത് കഞ്ചാവ് വേട്ട: ‍യുവാക്കള്‍ അറസ്റ്റില്‍, കുടുക്കിയത് സിനിമാ സ്റ്റൈല്‍ ഓപ്പറേഷനില്‍!

തൃശൂര്‍: കുന്നംകുളത്ത് വന്‍ കഞ്ചാവ് വേട്ട. മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും രഹസ്യമായി കഞ്ചാവെത്തിക്കുന്ന സംഘമാണ് പിടിയിലായത്. ചൂണ്ടല്‍കുന്ന് സ്വദേശി സ്രാമ്പിക്കല്‍ രഞ്ജിത്ത് (31), ചൊവ്വല്ലൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന രാമനത്ത് വീട്ടില്‍ അഫ്‌സല്‍ (28), മുല്ലശേരി വെട്ടിക്കല്‍ വീട്ടില്‍ വിബിന്‍ (28) എന്നിവരെയാണ് കുന്നംകുളം എസ്.ഐ. കെ.ജി. സുരേഷും സംഘവും അറസ്റ്റുചെയ്തത്. നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവാണ് പിടികൂടിയത്.



സിനിമാ സ്‌റൈയില്‍ ഓപ്പറേഷന്‍

കുന്നംകുളം കാണിപ്പയ്യൂര്‍ റോഡില്‍ പന്നിത്തടം സ്വദേശിയുടെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പെയിന്റ് പണിക്കാരെന്ന് പറഞ്ഞ് മുറി വാടകയ്‌ക്കെടുത്താണ് സംഘം കഞ്ചാവ് വില്പന നടത്തിയിരുന്നത്. ആന്ധ്രയില്‍നിന്ന് കൊണ്ടുവന്ന മൂന്നുകിലോ കഞ്ചാവ് ക്വാര്‍ട്ടേഴ്‌സ് മുറിയിലിരുന്ന് ചെറിയ പാക്കറ്റുകളിലാക്കി നിറക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. ഇന്നലെ രാത്രി പോലീസ് സംഘം കെട്ടിടം വളയുകയായിരുന്നു. തുടര്‍ന്ന് സിനിമാ സ്‌റൈലിലാണ് സംഘത്തെ കീഴ്‌പെടുത്തിയത്.

ganja

മാവോയിസ്റ്റ് കൃഷി

ആന്ധ്രയിലെ മാവോയിസ്റ്റുകളുടെ സഹകരണത്തോടെ കൃഷിചെയ്ത് തമിഴ്‌നാട് വഴി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. തോട്ടത്തില്‍ന്ന് നേരിട്ട് യന്ത്രസഹായത്തോടെയാണ് കഞ്ചാവ് പാക്കിങ് ചെയ്ത് കൊണ്ടുവരുന്നത്. ഇടുക്കി, പാലക്കാട് സ്വദേശികളാണ് ആന്ധ്രയില്‍ മാവോയിസ്റ്റുകാരുടെ സഹായികള്‍.

കേരളത്തില്‍ കൊണ്ടുവരുന്ന ഇവ ചെറിയ പായ്ക്കറ്റുകളാക്കിയാണ് വിതരണം ചെയ്യുന്നത്. 500 രൂപയ്ക്കാണ് ചെറിയ പായ്ക്കറ്റുകള്‍ വില്പന നടത്തുന്നത്. മൂന്നംഗസംഘത്തിന് കഞ്ചാവ് എത്തിക്കുന്ന ഏജന്റിനെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് സി.ഐ. കെ.ജി. സുരേഷ് പറഞ്ഞു. കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വില്പനയ്‌ക്കെതിരേ ശക്തമായ നടപടികള്‍ തുടരുമെന്ന് സി.ഐ. വ്യക്തമാക്കി. കുന്നംകുളം തഹസില്‍ദാര്‍ ബ്രീജാകുമാരി സ്ഥലത്തെത്തി കഞ്ചാവ് സീല്‍ചെയ്ത് കസ്റ്റഡിയിലെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+