തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണത്തല നേര്‍ച്ചക്കിടെ നെറ്റിപ്പട്ടം മോഷ്ടിച്ചു: മൂന്നു ആനപാപ്പാന്‍മാര്‍ പോലീസ് കസ്റ്റഡിയില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട് മണത്തല നേര്‍ച്ചക്കിടെ നെറ്റിപ്പട്ടം മോഷ്ടിച്ച മൂന്നു ആനപാപ്പാന്‍മാര്‍ പോലീസ് കസ്റ്റഡിയില്‍. പ്രധാന പ്രതിയായ മറ്റൊരു ആന പാപ്പാനെ പോലീസ് തെരയുന്നു. ബീച്ചില്‍ നിന്നുള്ള മിറാക്കിള്‍സ് കാഴ്ച കമ്മിറ്റിക്കാര്‍ തൃശൂരില്‍നിന്നു വാടകയ്ക്ക് കൊണ്ടുവന്ന 12 നെറ്റിപ്പട്ടങ്ങളില്‍ രണ്ടെണ്ണം കാണാതായിരുന്നു. ഇതില്‍ ഒരണ്ണം കാറില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ പിടികൂടി. ഒരെണ്ണം കൂടി കിട്ടാനുണ്ട്.


ഉത്സവങ്ങളില്‍ നെറ്റിപ്പട്ടം മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് പറയുന്നു. ഒരു ആന പാപ്പാനാണ് ഇതിന്റെ പ്രധാന സൂത്രധാരന്‍. മറ്റു ആനപാപ്പാന്‍മാരെ ഉപയോഗിച്ചാണ് മോഷണം നടത്തുന്നത്. ഒരു നെറ്റിപ്പട്ടം സംഘത്തിന്റെ വാഹനത്തില്‍ കയറ്റി കൊടുത്താല്‍ 5000 രൂപയാണ് പ്രതിഫലം നല്‍കുന്നത്. മണത്തല നേര്‍ച്ചയുടെ സമാപന ദിവസം വൈകീട്ട് ബീച്ചില്‍നിന്നുള്ള നാട്ടുകാഴ്ചയില്‍ ആനകള്‍ ഇടഞ്ഞു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മിറാക്കിള്‍സിന്റെ കാഴ്ചക്കു കൊണ്ടുവന്ന ആനകളെയാണ് നാട്ടുകാഴ്ചക്കു വിട്ടു കൊടുത്തിരുന്നത്. ഈ ആനകളില്‍ നാലണ്ണമാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ കാഴ്ചകള്‍ നിറുത്തിവെച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ആനകളെ പിന്നെ എഴുന്നുള്ളിച്ചിരുന്നില്ല. ആനകളെ പല പറമ്പുകളിലായാണ് തളച്ചത്. നെറ്റിപ്പട്ടങ്ങള്‍ പലസ്ഥലത്തായാണ് അഴിച്ചുവെച്ചത്. ആനകള്‍ ഓടി അലങ്കോലമായതിനിടയില്‍ നെറ്റിപട്ടങ്ങള്‍ സംഘാടകര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.

arrested-08-

ബുധനാഴ്ച രാവിലെ നോക്കിയപ്പോഴാണ് രണ്ട് നെറ്റിപ്പട്ടങ്ങളുടെ കുറവ് കണ്ടത്. ഇതിനിടെ ഒരു ആനയെ തളച്ചതിന്റെ സമീപം ചുവന്ന കാര്‍ കിടക്കുന്നുണ്ടായിരുന്നു. കാറിന്റെ ഡിക്കിലേക്ക് പായക്കെട്ട് കയറ്റുന്നത് കണ്ടപ്പോഴാണ് സംശയം വര്‍ദ്ധിച്ചത്. ചോദിച്ചപ്പോള്‍ ചങ്ങലയെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് പാപ്പാന്‍മാര്‍ക്ക് സത്യം വേഗത്തില്‍ പറയേണ്ടിവന്നു. പാപ്പാന്‍മാര്‍ ഉറങ്ങാന്‍ ഉപയോഗിക്കുന്ന പായയില്‍ ചുരുട്ടികെട്ടിയ നിലയിലായിരുന്നു നെറ്റിപ്പട്ടം. ഒരു നെറ്റിപ്പട്ടം മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. മറ്റൊരണ്ണം തലേന്നു രാത്രി തന്നെ കടത്തിയതായി സംശയിക്കുന്നു. പിന്നീട് പോലീസെത്തി ഇവരെ കൊണ്ടുപോകുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. 80,000 മുതല്‍ രണ്ടുലക്ഷം വരെ നെറ്റിപ്പട്ടങ്ങള്‍ക്കു വിലയുണ്ട്. 2000/3000 രൂപ ഇവയുടെ ദിവസ വാടക.

Thrissur
English summary
police searching for mahouts on robbery case three in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X