തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കടല്‍ക്ഷോഭത്തിന് ശമനം: ജില്ലയില്‍ ആകെ 16 ദുരിതാശ്വാസ ക്യാമ്പുകള്‍, ഇനി ശുചീകരണം

Google Oneindia Malayalam News

തൃശൂര്‍: കടലാക്രമണം രൂക്ഷമായ പ്രദേശത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ജില്ലയുടെ തീരദേശങ്ങളിലും മറ്റും നിരവധി വീടുകളിലാണ് കടല്‍ വെള്ളം കയറി ചെളിയും മണ്ണും നിറഞ്ഞു കിടക്കുന്നത്. ജനവാസകേന്ദ്രങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്.

1

കുടിവെള്ള ശേഖരങ്ങളില്‍ ക്ലോറിനേഷന്‍, മാലിന്യം അടിഞ്ഞുകിടക്കുന്ന ഇടങ്ങളില്‍ ക്ലോറിനേഷന്‍, മാലിന്യ സംസ്‌കരണം തുടങ്ങിയവയാണ് നടക്കുന്നത്. വെള്ളം അധികമായ ഇടങ്ങളില്‍ വെള്ളം പമ്പ് ചെയ്ത് ഒഴുക്കി വിടുന്നുമുണ്ട്. പലയിടത്തും വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധവും പുന:സ്ഥാപിച്ചു. എന്നാല്‍ വെള്ളം മുഴുവനായും ഇറങ്ങിയ ശേഷമേ പലരും വീടുകളിലേക്ക് മടങ്ങൂ എന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജീവമാണ്. നിലവില്‍ ജില്ലയില്‍ 16 ക്യാമ്പുകളിലായി 173 കുടുംബങ്ങളാണുള്ളത്.

ഇതില്‍ നാലെണ്ണം ക്വറന്റീന്‍ ക്യാമ്പും ഒരെണ്ണം കോവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍ക്കുമുള്ളതാണ്. ചാലക്കുടി സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് ആണ് ഇത്തരത്തില്‍ കോവിഡ് ബാധിതരായ വ്യക്തികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. 28 പേരാണ് ഇവിടെയുള്ളത്. കടല്‍ക്ഷോഭം രൂക്ഷമായ കൊടുങ്ങല്ലൂര്‍ താലൂക്കിലെ എറിയാട്, എടവിലങ്ങ്, മതിലകം, ശ്രീനാരായണപുരം പഞ്ചായത്തുകളിലായി 10 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 133 കുടുംബങ്ങളാണ് ഇവിടെയുള്ളത്.

Recommended Video

cmsvideo
Water Level Rises In Alappuzha & Kuttanad

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

തൃശൂര്‍ താലൂക്കിലെ ഏക ദുരിതാശ്വാസ ക്യാമ്പായ ഊരകം ഡിഎംഎല്‍പിഎസില്‍ നാല് കുടുംബങ്ങളും ചാലക്കുടി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 18 കുടുംബങ്ങളും ചാവക്കാട് താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി 18 കുടുംബങ്ങളുമുണ്ട്. കഴിഞ്ഞ നാല് ദിവസമായി നിര്‍ത്താതെ പെയ്ത മഴയില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി 24 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. നാല് വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്ന നിലയിലാണ്. 9 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി ഇന്ദുജ; വൈറലായ ഫോട്ടോഷൂട്ട് കാണാം

Thrissur
English summary
rain stops in thrissur, 173 families in 16 rescue camps in total
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X