Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഭാഗീയതയുടെ പേരില്‍ സസ്‌പെന്റ് ചെയ്ത ശശിധരന്‍ വീണ്ടും ജില്ലാ കമ്മിറ്റിയില്‍

തൃശൂര്‍: വിഭാഗീയതയുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി ശശിധരനെ വീണ്ടും സി പി ഐ എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ശനിയാഴ്ച അവസാനിച്ച തൃശൂര്‍ ജില്ല സമ്മേളനത്തിലാണ് തീരുമാനം. വിഭാഗീയതയുടെ പേരിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി ശശിധരനെ സംസ്ഥാന സമിതിയില്‍ നിന്ന് തരം താഴ്ത്തിയിരുന്നത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശശിധരന്‍ സി പി ഐ എം ജില്ല കമ്മറ്റിയില്‍ ശശിധരന്‍ തിരികെയെത്തുന്നത്. 2006ലെ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി കെ ചന്ദ്രന്റെ പരാജയത്തിന് കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയാണ് 2007 ല്‍ ടി ശശിധരനെ സംസ്ഥാന സമിതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

തനിക്കെതിരെ പാര്‍ട്ടി വിഭാഗീയതയുടെ പേരിലാണ് നടപടിയെടുത്തതെന്ന് ശശിധരന്‍ പറഞ്ഞു. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ശേഷം ശശിധരന്‍ പിന്നീട് ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ച് വന്നിരുന്നു. തന്നെ പാര്‍ട്ടി മാറ്റി നിര്‍ത്തിയിട്ടില്ലെന്നും നടപടിയെടുത്ത ശേഷം ഇപ്പോള്‍ മടക്കിക്കൊണ്ട് വരികയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടപടിയെടുക്കുന്നത് സ്വാഭാവികമാണെന്നും ഒരാളെയും പൂര്‍ണമായി മാറ്റിനിര്‍ത്തുന്ന പതിവ് പാര്‍ട്ടിക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരെ പറ്റാത്തയാളെങ്കില്‍ ഒഴിവാക്കും. എന്തെങ്കിലും ഗുണമേന്മയുണ്ടെങ്കില്‍ അയാളെ മടക്കിക്കൊണ്ട് വരും.

1

ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഴിയുന്നത് പോലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ചെയ്യുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. തരംതാഴ്ത്തല്‍ നടപടിയുണ്ടായത് ആഘാതം തന്നെയായിരുന്നു. ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അത് അങ്ങനെയാണല്ലോ. എന്നാല്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന പരിശോധന നടന്നപ്പോള്‍ ആഘാതം കുറഞ്ഞ് വന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

2

നീണ്ട ഇടവേളക്ക് ശേഷമാണ് ടി. ശശിധരനെ സി പി ഐ എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സി പി ഐ എം വിഭാഗീയതയുടെ കാലത്ത് വി എസ് അച്യുതാനന്ദന്‍ പക്ഷത്ത് അടിയുറച്ച് നിന്നിരുന്ന നേതാവായിരുന്നു ടി ശശിധരന്‍. സംസ്ഥാനത്തെ സി പി ഐ എമ്മിന്റെ മികച്ച പ്രാസംഗകരില്‍ ഒരാളായ ശശിധരന്റെ പ്രസംഗം കേള്‍ക്കാന്‍ നിരവധി പേര്‍ തടിച്ചുകൂടാറുണ്ട്. വിഭാഗീയതയുടെ പേരില്‍ പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെട്ട ടി ശശിധരന്‍ പാര്‍ട്ടി വേദികളില്‍ നിന്ന് പോലും അകന്നു നിന്നിരുന്നു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടി ശശിധരനെ അന്നമനട ബ്രാഞ്ച് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

3

അതേസമയം ശനിയാഴ്ച അവസാനിക്കുന്ന സമ്മേളനം എം എം വര്‍ഗ്ഗീസിനെ വീണ്ടും സി പി ഐ എമ്മിന്റെ തൃശ്ശൂര്‍ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. 44 അംഗ തൃശൂര്‍ ജില്ല കമ്മറ്റിയിലെ 12 പേര്‍ പുതുമുഖങ്ങളാണ്. മുന്‍ എം എല്‍ എ ബാബു എം പാലിശ്ശേരിയെ ജില്ല കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുകയും പകരം അദ്ദേഹത്തിന്റെ സഹോദരന്‍ എം ബാലാജിയെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

4

ആര്‍ എസ് എസ് നേതാവ് സുരേഷ് ബാബുവിന്റെ കൊലപാതകത്തില്‍ ശിക്ഷയില്‍ കഴിയുന്ന എം ബാലാജി ഇപ്പോള്‍ പരോളിലാണ്. ജില്ലാ സമ്മേളനം ഏകകണ്ഠമായാണ് എം എം വര്‍ഗീസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കൊവിഡ് മൂലം വെട്ടിച്ചുരുക്കിയ സമ്മേളനം ശനിയാഴ്ചയാണ് അവസാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+