തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊലീസുകാരന്റെ ഫോണിലേക്ക് വാട്‌സ് ആപ്പ് സന്ദേശം, മകന്‍ ലഹരിക്ക് അടിമ; നന്മയുള്ള കഥ

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ സിറ്റി പൊലീസ് ലഹരി വിരുദ്ധ വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ സുവ്രത കുമാറിന്റെ ഫോണിലേക്ക് വന്ന ഒരു വാട്‌സാപ്പ് സന്ദേശവും അതിന് ശേഷം നടന്ന സംഭവ വികാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സഹോദരിയുടെ മകന്‍ ലഹരിക്ക് അടിമയാണെന്നും വീട്ടില്‍ വലിയ ദുരിതാവസ്ഥയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു സന്ദേശം. ഇതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയെ കണ്ട് സംസാരിച്ചതിന് കുട്ടിക്ക് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് തൃശൂര്‍ സിറ്റി പൊലീസ് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. ആ കുട്ടിക്ക് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ സന്തോഷമാണ് കുറിപ്പില്‍ പങ്കുവയ്ക്കുന്നത്. തൃശൂര്‍ പൊലീസിന്റെ വാക്കുകളിലേക്ക്...

മകന്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ സംശയം

മകന്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ സംശയം

ഇത് എന്‍.ജി. സുവ്രതകുമാര്‍. തൃശൂര്‍ സിറ്റി പോലീസ് ലഹരി വിരുദ്ധ വിഭാഗത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സുവ്രതകുമാറിന്റെ മൊബൈല്‍ഫോണിലേക്ക് ഒരു വാട്‌സ് ആപ്പ് സന്ദേശം വന്നു. സര്‍, ഞങ്ങള്‍ സാറിന്റെ വീഡിയോ കണ്ടിരുന്നു.
സര്‍ പറയുന്നതുപോലെയുള്ള അനുഭവമുള്ള ഒരാളാണ് ഞാന്‍. എന്റെ സഹോദരിയുടെ മകന്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. വീട്ടില്‍ വളരെ ദുരിതാവസ്ഥയാണ്. നല്ലതുപോലെ പഠിച്ചിരുന്ന അവന്‍ ഇപ്പോള്‍ പഠനത്തിലൊന്നും ശ്രദ്ധിക്കുന്നില്ല. എല്ലാവരോടും ദ്വേഷ്യമാണ്. ആരോടും ഒന്നും സംസാരിക്കാതെ റൂമിനകത്ത് ഒറ്റക്കിരിക്കും. ചിലപ്പോള്‍ ദ്വേഷ്യപ്പെട്ട് സാധനങ്ങളൊക്കെ വാരിവലിച്ചെറിയും.
ലഹരിഉപയോഗത്തിന് അടിമകളായി എന്നെന്നേക്കുമായി ജീവിതം നശിച്ചുപോയ നിരവധി വ്യക്തികളുടെ കഥകള്‍ കേട്ടിട്ടുള്ളയാളാണ് സുവ്രതകുമാര്‍. ഒട്ടേറെപേരെ ജീവിതത്തിലേക്ക് കരകയറ്റിയിട്ടുമുണ്ട്. പക്ഷേ, ഇത് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളല്ല. അതുകൊണ്ട് ഇതില്‍ ഇടപെടുന്നത് ഉചിതമാകുകയില്ല.

അപേക്ഷക്കുമുമ്പില്‍ സുവ്രതകുമാര്‍ സമ്മതിച്ചു

അപേക്ഷക്കുമുമ്പില്‍ സുവ്രതകുമാര്‍ സമ്മതിച്ചു

നിങ്ങള്‍ ഏതെങ്കിലും, മികച്ച ഡോക്ടറെ കാണിക്കൂ, അല്ലെങ്കില്‍ സൈക്കോളജിസ്റ്റിനെ കാണിക്കുകയോ ചെയ്യൂ. സുവ്രതകുമാര്‍ തിരികെ സന്ദേശമയച്ചു. സര്‍, ഞങ്ങള്‍ക്ക് സാറിനെ ഒന്നു കാണണമെന്നുണ്ട്. എങ്ങിനെയെങ്കിലും ഒരു അവസരം തരണം. അത്രക്കു ബുദ്ധിമുട്ടിയാണ് ഞങ്ങളിതു പറയുന്നത്. അവരുടെ അപേക്ഷക്കുമുമ്പില്‍ സുവ്രതകുമാര്‍ സമ്മതിച്ചു. എങ്കില്‍ അടുത്ത ഞായറാഴ്ച തൃശൂര്‍ ടൌണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കു വരൂ. സുവ്രതകുമാറിന്റെ നിര്‍ദ്ദേശപ്രകാരം, ഞായറാഴ്ച അവരെത്തി. മധ്യകേരളത്തിലെ ഒരു സ്‌കൂളില്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുകയാണവന്‍. കൂടെ അവന്റെ അമ്മയും അമ്മാവനുമുണ്ട്.

പഠനത്തില്‍ താല്‍പര്യമില്ലാത്തവനായി

പഠനത്തില്‍ താല്‍പര്യമില്ലാത്തവനായി

സുവ്രതകുമാര്‍ അവരെ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന ശിശുസൌഹൃദകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ സ്വകാര്യമായി ഇരുന്നു സംസാരിക്കാനുള്ള സ്ഥലമുണ്ട്. പഠനത്തില്‍ മിടുക്കനായിരുന്നു അവന്‍. ഈയടുത്താണ് അവനില്‍ സ്വഭാവ വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങിയത്. നന്നായി പഠിച്ചിരുന്ന അവന്‍ പഠനത്തില്‍ താല്‍പര്യമില്ലാത്തവനായി. ഇതുവരെ കാണാത്ത വ്യത്യസ്തരായ കൂട്ടുകാര്‍ അവനെ അസമയങ്ങളില്‍ തേടിയെത്തി. രാത്രി വൈകിയും അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. നേരത്തിന് ഭക്ഷണം കഴിക്കാതെയായി, ദിനചര്യകള്‍ എല്ലാം താളം തെറ്റി. അവനെ ഉപദേശിക്കുന്നവരോട് അവന് ദ്വേഷ്യമാണ്. അവന്‍ പലപ്പോഴും പൊട്ടിത്തെറിച്ചു. മിക്കപ്പോഴും ആ വീട്ടില്‍ ഭീകരാന്തരീക്ഷം നിറഞ്ഞു.
അമ്മയും അമ്മാവനും ചേര്‍ന്ന് അവന്റെ സ്വഭാവ സവിശേഷതകള്‍ വിശദീകരിച്ചു.

മികച്ച കായികശേഷിയുള്ള ശരീരം

മികച്ച കായികശേഷിയുള്ള ശരീരം

സുവ്രതകുമാര്‍ അവനെ ഒറ്റക്കിരുത്തി സംസാരിച്ചു. അമ്മയും അമ്മാവനും പുറത്ത് കാത്തു നിന്നു. ആദ്യമൊക്കെ അവന്‍ സംസാരിക്കാന്‍ മടിച്ചെങ്കിലും കുറച്ചുസമയത്തിനകം തന്നെ, അവനുമായി ഒരു ആത്മബന്ധം സൃഷ്ടിക്കാന്‍ കഴിഞ്ഞു. അവന്‍ മനസ്സുതുറന്ന് സംസാരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ സുവ്രതകുമാര്‍ അവന്റെ ശരീരഭാഷ ശ്രദ്ധിച്ചു. മികച്ച കായികശേഷിയുള്ള ശരീരം. പ്ലസ് വണ്ണിന് പഠിക്കുന്ന പ്രായമേ ആയിട്ടുള്ളൂ. എങ്കിലും, അതിനേക്കാളേറെ ശരീര വളര്‍ച്ചയുണ്ട്. മികച്ച ഉയരം, നീണ്ട കൈകാലുകള്‍, ഉറച്ച ആരോഗ്യം, ഗൌരവകരമായ മുഖഭാവവും, എന്തിനേയും കൈകാര്യം ചെയ്യാനുള്ള ആത്മധൈര്യവും പക്വതയും.

ജീവിതത്തില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കില്ല

ജീവിതത്തില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കില്ല

അവന്‍ നന്നായി പഠിക്കുമായിരുന്നു. അമ്മയ്കും അച്ഛനും അവനെ ഡോക്ടറാക്കണമെന്നാണ് ആഗ്രഹം. പക്ഷേ, അടുത്തിടെയാണ് അവന്‍ പഠനത്തില്‍ തീരെ പിറകോട്ടു പോയത്. നീയെന്താടാ ഇങ്ങനെ ? അമ്മയും അച്ഛനും എന്നോട് പഠിക്കാന്‍ പറയും, ഏതുനേരവും പഠിച്ചു പഠിച്ചു ഞാന്‍ മടുത്തു. അപ്പോള്‍ നീ കളിക്കാന്‍ പോകാറില്ലേ ? ഞാന്‍ കളിക്കാന്‍ പോകുന്നതൊന്നും അവര്‍ക്കിഷ്ടമല്ല. എങ്കില്‍ നീ കളിയില്‍ ചേരണം. നിനക്ക് ഇഷ്ടമുള്ള കളി. സുവ്രതകുമാര്‍, അവന്റെ ശരീരപ്രകൃതിയും ആരോഗ്യവും മനസ്സിലാക്കി, അവനിണങ്ങുന്ന ഒരു സ്‌പോര്‍ട്‌സ് ഇനം പറഞ്ഞുകൊടുത്തു. അത് അവന് വളരെ ഇഷ്ടമായി. പക്ഷേ, അവന്റെ വീട്ടുകാര്‍ അത് സമ്മതിക്കുകയില്ലെന്നായിരുന്നു അവന്റെ ആശങ്ക.
വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാന്‍ ഏറ്റു. പകരം, നീ എനിക്ക് ഒരു കാര്യം ഉറപ്പുതരണം. ഒരിക്കലും നിന്റെ ജീവിതത്തില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കില്ലെന്ന്.

അവനാണ് സ്വര്‍ണമെഡല്‍ ജേതാവ്

അവനാണ് സ്വര്‍ണമെഡല്‍ ജേതാവ്

ഇല്ല സര്‍, ഒരിക്കലും ഞാന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കില്ല. സുവ്രതകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അവന്റെ അമ്മയും അമ്മാവനും അവനെ സ്‌പോര്‍ട്‌സ് പരിശീലനത്തിന് വിടാമെന്ന് വാക്കു നല്‍കി. അവനെ വീടിനടുത്ത ഒരു പരിശീലകന്റെ കീഴില്‍ ചേര്‍ത്തു. അന്നുമുതല്‍ കഠിന പരിശ്രമം. മത്സര വീഡിയോകള്‍ കണ്ടും, ഇന്റര്‍നെറ്റ് സഹായത്താലും അവന്‍ അതിന്റെ വിശദാംശങ്ങള്‍ മന:പാഠമാക്കി.
ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍, പങ്കെടുത്ത ഇനത്തില്‍ അവനാണ് സ്വര്‍ണമെഡല്‍ ജേതാവ്. ഇതൊന്നുമറിയാതെ, സുവ്രതകുമാര്‍ ഡ്യൂട്ടിയില്‍ തുടരുകയായിരുന്നു.

പഠനത്തിലും മിടുക്കനാണ്

പഠനത്തിലും മിടുക്കനാണ്

കഴിഞ്ഞ ദിവസം, അവന്റെ അമ്മാവന്റെ ശബ്ദ സന്ദേശം വാട്‌സ്ആപ്പിലൂടെ സുവ്രതകുമാറിന് അയച്ചുകിട്ടി. സാര്‍, അങ്ങയുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ അവനെ സ്‌പോര്‍ട്‌സ് ഇനത്തിനു ചേര്‍ത്തിരുന്നു. മികച്ച പരിശീലനത്തിലൂടെ അവന്‍ ഇതാ വിജയിച്ചിരിക്കുന്നു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അവനാണ് സ്വര്‍ണമെഡല്‍. അവനിപ്പോള്‍ സ്‌പോര്‍ട്‌സില്‍ മാത്രമല്ല, പഠനത്തിലും മിടുക്കനാണ്. അതൊടൊപ്പം അവന്‍ മത്സരിച്ച് ജയിക്കുന്ന വീഡിയോയും, ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

 സുവ്രതകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞു

സുവ്രതകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞു

കേരളാ പോലീസാണ് ഞങ്ങളുടെ കുടുംബത്തെ രക്ഷിച്ചത്. ഈ വിജയം ഞങ്ങള്‍, കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് കേരള പോലീസിനുവേണ്ടി സമര്‍പ്പിക്കുന്നു. അവര്‍ അയച്ചുകൊടുത്ത ശബ്ദസന്ദേശം കേട്ടുകൊണ്ടിരിക്കേ സുവ്രതകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞു. അവരുടെ കുടുംബത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളുടെ ഫോട്ടോകളും, വീഡിയോകളും സുവ്രതകുമാര്‍ പിന്നേയും പിന്നേയും നോക്കി.
നന്മനിറഞ്ഞ ഇത്തരം അനുഭവങ്ങളാണ് ഓരോ പോലീസുദ്യോഗസ്ഥരുടേയും ഔദ്യോഗിക ജീവിതത്തിലെ സുവര്‍ണനിമിഷങ്ങള്‍.

Thrissur
English summary
story of a drug-addicted child getting new life through actions of a police officer is goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X