തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൈബര്‍ സെല്ലില്‍ നിന്നും കോള്‍; തട്ടിപ്പിന്റെ പുതിയ രീതി, മുന്നറിയിപ്പുമായി പൊലീസ്

Google Oneindia Malayalam News

തൃശൂര്‍: തട്ടിപ്പിന്റെ പുതിയ രീതിയെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്ക് പേജിലാണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയത്. സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥന്‍ വിളിക്കുന്നതെന്ന വ്യാജേന സ്വകാര്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ഇത്തരത്തിലുള്ള ടെലഫോണ്‍ കോളുകള്‍ നിരവധിപേര്‍ക്ക് ലഭിക്കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. തൃശൂര്‍ സിറ്റി പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗവും, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനും ഇത്തരം വ്യാജ ടെലഫോണ്‍ കോളുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.

thrissur

സൈബര്‍ സെല്ലില്‍ നിന്നുമാണ് എന്ന് പറഞ്ഞ് അസമയത്ത് ഒരു ടെലിഫോണ്‍ കോള്‍ നിങ്ങളേയും തേടിയെത്തിയേക്കാം. നിങ്ങളുടെ ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിച്ചുവെന്നും അതില്‍ അസ്വാഭാവികത തോന്നിയതിനാലാണ് സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥന്‍ വിളിക്കുന്നതെന്നും പറയുന്നു. ഭീഷണി സ്വരത്തിലുള്ള അയാളുടെ വര്‍ത്തമാനത്തില്‍ നിങ്ങള്‍ പേടിക്കുകയോ, അല്ലെങ്കില്‍ സ്തബ്ധിച്ചുപോകുകയോ ചെയ്യും. പിന്നീട് നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും നിങ്ങളുടെ വ്യക്തിഗത സ്വകാര്യ വിവരങ്ങള്‍ സൈബര്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കുകയും ചെയ്യും.

മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?

ഇത്തരത്തിലുള്ള ടെലഫോണ്‍ കോളുകള്‍ നിരവധിപേര്‍ക്ക് ലഭിക്കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. തൃശൂര്‍ സിറ്റി പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗവും, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനും ഇത്തരം വ്യാജ ടെലഫോണ്‍ കോളുകള്‍ നിരീക്ഷിച്ചുവരികയാണ്.
പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ്.

1. സൈബര്‍ സെല്‍, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും പൊതുജനങ്ങളെ വിളിക്കുകയാണെങ്കില്‍ വിളിക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, നിങ്ങളെ വിളിക്കുന്നതിനുള്ള ആവശ്യം എന്നിവ മുന്‍കൂട്ടി ചോദിച്ചു മനസ്സിലാക്കുക. അവിടുത്തെ ലാന്റ്‌ലൈന്‍ ടെലിഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും, നിങ്ങള്‍ അവിടേക്ക് തിരിച്ചുവിളിക്കാമെന്നും പറയുക.
2. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടേയും, പോലീസ് ഓഫീസുകളുടേയും, പോലീസുദ്യോഗസ്ഥരുടേയും ടെലിഫോണ്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

3. വ്യാജ ടെലിഫോണ്‍ നമ്പറുകള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് സൈബര്‍ തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയക്കുകയും ടെലിഫോണ്‍ വിളികള്‍ നടത്തുകയും ചെയ്യുന്നത്. ഇത്തരം നിരോധിത പ്രവൃത്തികളില്‍ ഏര്‍പ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.

ബാബുവിന്റെ ഭൂമിയില്‍ വേലി കെട്ടി ബിജെപി: സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധംബാബുവിന്റെ ഭൂമിയില്‍ വേലി കെട്ടി ബിജെപി: സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം

4. തട്ടിപ്പുകാരുടെ ടെലിഫോണ്‍ വിളികള്‍ നമ്മുടെ ടെലിഫോണിലേക്ക് വരുമ്പോള്‍ നാലക്ക നമ്പര്‍ മാത്രമേ സ്‌ക്രീനില്‍ തെളിയുകയുള്ളൂ. ഇത്തരത്തിലുള്ള ടെലിഫോണ്‍ നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ അറ്റന്റ് ചെയ്യരുത്.

5. സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന കോളുകള്‍ ഉത്ഭവിക്കുന്നത് കൂടുതലായും വിദേശ രാജ്യങ്ങളില്‍ നിന്നുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Thrissur
English summary
Thrissur City Police warned about the new method of fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X