കൈക്കൂലിക്കായി ചികിത്സ വൈകിപ്പിക്കും; സമ്മര്‍ദ്ദത്തിലാക്കും, ഡോക്ടറുടെ 'ഓപ്പറേഷന്' ഇങ്ങനെ
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഡോ ഷെറി ഐസക്ക് പണം ലഭിക്കാന്‍ കണ്ടെത്തിയ എളുപ്പ വഴിയായിരുന്നു ചികിത്സ വൈകിപ്പിക്കല്‍. നേരത്തെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയവരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രോഗിയായ യുവതി പണം നല്‍കാത്തതിനെ തുടര്‍ന്ന് മൂന്ന് പ്രാവശ്യമായാണ് ഇയാള്‍ ഓപ്പറേഷന് മാറ്റിവച്ചത്. ഈ രോഗിയുടെ പരാതിയിലായിരുന്നു വിജിലന്‍സ് നടപടി.
കൈക്കൂലി നല്കാന് രോഗിയെയും ബന്ധുക്കളെയും സമ്മര്‍ദ്ദത്തിലാക്കാനാണ് ഈ തന്ത്രം ഡോക്ടര്‍ പുറത്തെടുക്കുന്നത്. കൈക്കൂലി കൊടുക്കാത്തവര്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി ദിവസങ്ങളോളമാണ് ആശുപത്രിയില്‍ കാത്തുകെട്ടി കിടക്കുന്നത്. പണവുമായി എത്താത്ത രോഗിക്ക് സര്‍ജറി തീയതി നല്കിയിട്ടുണ്ടെങ്കില് അന്ന് സര്‍ജി ചെയ്യേണ്ട രോഗികളുടെ പട്ടികയില്‍ അവസാനത്തെ പേരായിട്ടായിരിക്കും ചേര്‍ക്കുക.

ഇതിന് ശേഷം രോഗിയോട് എല്ലാ തയ്യാറെടുപ്പുകളുമായി കാത്തിരിക്കാനും തീയേറ്ററിനകത്തേക്കുള്ള പ്രവേശനത്തിന് ഉഴം കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കും. ഈ കാത്തിരിപ്പ് വൈകീട്ട് വരെ തുടര്‍ന്നിട്ടും കാര്യമില്ല. വൈകുന്നേരമായിട്ടും കൈക്കൂലി എത്തിയില്ലെങ്കില്‍ സമയം തീര്‍ന്നെന്ന കാരണം പറഞ്ഞ് അടുത്ത ദിവസം ശസ്ത്രക്രിയ ചെയ്യാമെന്ന് പറഞ്ഞ് ഡോക്ടര്‍ ആശുപത്രി വിടും.
ചൊവ്വാഴ്ചയായിരുന്നു ഡോക്ടറെ വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. പാലക്കാട് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യക്കുണ്ടായ റോഡപകടത്തില്‍ കൈക്കുണ്ടായ പൊട്ടലിന് ശസ്ത്രക്രീയ ചെയ്യുന്നതിലേക്ക് ഇക്കഴിഞ്ഞ മാസം ഇരുപത്തിയാറാം തിയതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു.
എല്ല് രോഗ വിദഗ്ധനായ ഡോക്ടര്‍ ഷെറി ഐസക്കിന്റെ ഓപ്പറേഷന് ദിവസങ്ങളായ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ഓപ്പറേഷന് തയ്യാറായി ആഹാരം കഴിക്കാതെ രോഗിയോട് ഓപ്പറേഷനായി കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും, എല്ലാ പ്രാവശ്യങ്ങളിലും വൈകുന്നേരമാകുമ്പോള്‍ അടുത്ത ഓപ്പറേഷന് ദിവസം നടത്താമെന്നറിയുക്കുകയും ചെയ്തു.
മൂന്ന് ദിവസങ്ങളില്‍ ഓപ്പറേഷനുവേണ്ടി കാത്തിരുന്നിട്ടും ഓപ്പറേഷന് നടക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരന് ഇന്നലെ രാവിലെ 10:30 മണിയോടെ റൌണ്ട്സിനായി ഡോക്ടര്‍ വന്ന സമയം പരിഭവം പറഞ്ഞപ്പോള്‍ ഇന്ന് ഉച്ചക്കുശേഷം ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് ചെയ്ത് വരുന്ന വടക്കാഞ്ചേരിക്ക് സമീപമുള്ള വോട്ടുപാറ എന്ന സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ 3000 രൂപ കൈക്കൂലിയുമായി വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടെയിലാണ് ഡോക്ടറെ പിടികൂടിയത്. വടക്കാംച്ചേരിക്ക് സമീപം ഓട്ടുപാറയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 3000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം ഡോക്ടറെ കയ്യോടെ പിടികൂടുകയാണുണ്ടായത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications