Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തൂര്‍ പാര്‍ക്കിലേക്ക് രണ്ടാമത്തെ അതിഥിയായി ദുര്‍ഗയെത്തി; വൈഗയ്ക്ക് പുതിയ കൂട്ട്

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് രണ്ടാമത്തെ അതിഥിയായി ദുര്‍ഗ്ഗയെത്തി. വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയില്‍ ഭീതി പരത്തിയ കടുവയെ 2017 ലാണ് പിടികൂടിയത്. തുടര്‍ന്ന് നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന 12 വയസുള്ള ദുര്‍ഗ്ഗ ആരോഗ്യം വീണ്ടെടുത്തതോടെയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്.

ഞായാഴ്ച്ച് പുലര്‍ച്ചെ 4 മണിയോടെ പുത്തൂരില്‍ എത്തിച്ച കടുവയെ 7 മണിയോടെയാണ് ക്രെയിനിന്റെ സഹായത്താല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ഇരുമ്പ് കൂട്ടിലേക്ക് മാറ്റിയത്. രണ്ടു മാസം മുമ്പ് എത്തിച്ച വൈഗ എന്ന കടുവയുടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി ജീവനക്കാരുമായി ഇണങ്ങി കഴിഞ്ഞതോടെയാണ് ദുര്‍ഗ്ഗയുടെ വരവ്. വൈഗയെ മറ്റൊരു തുറന്ന കൂട്ടിലേക്ക് മാറ്റി.

thrissur

ദുര്‍ഗ്ഗയെ ആദ്യ ഘട്ടത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച് പ്രത്യേക പരിചരണം നല്‍കും. തേക്കടിയില്‍ നിന്നും മംഗള എന്ന മറ്റൊരു കടുവയേയും അധികം വൈകാതെ പുത്തൂരില്‍ എത്തിക്കാനും നീക്കം നടക്കുന്നുണ്ട്. ജൂലൈ മാസത്തില്‍ പക്ഷികളെ കൂടി സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിക്കാനാണ് അധികൃതരുടെ ലക്ഷ്യമിടുന്നത്.

അതേസമയം, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയായി മാറുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അടുത്ത ജനുവരിയില്‍ തുറക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. തിരുവനന്തപുരം, തൃശ്ശൂര്‍ മൃഗശാലകളില്‍ നിന്നും മൃഗങ്ങളേയും പക്ഷികളേയും ജൂലൈ മാസത്തില്‍ തന്നെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിക്കാന്‍ ആരംഭിക്കും.

കേരളത്തിന് പുറത്ത് നിന്നും ഇന്ത്യക്ക് വെളിയില്‍ നിന്നും മൃഗങ്ങളെ എത്തിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം പാലക്കാട് നെന്മാറയില്‍ നിന്നും പുത്തൂരില്‍ ചികിത്സക്കായി എത്തിച്ച പുലിക്കുട്ടിക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും പുലികുട്ടി ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയതായും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+