ചാലക്കുടിയിൽ ആടിനെ കെട്ടിയിട്ട കയറില്‍ത്തട്ടിവീണ മധ്യവയസ്കയും പേരക്കുട്ടിയും ട്രെയിനിടിച്ചു മരിച്ചു
ചാലക്കുടി: റെയില്‍പാളത്തിന് സമീപം കെട്ടിയിട്ടിരുന്ന ആടിന് വെള്ളംകൊടുത്ത് മടങ്ങുന്ന വഴി കയറില്‍ത്തട്ടി പാളത്തില്‍ വീണ് മുത്തശ്ശിക്കും പേരക്കുട്ടിക്കും ദാരുണ അന്ത്യം. പൊങ്ങം മേല്‍പ്പാലത്തിന് സമീപം പരേതനായ ജോസിന്റെ ഭാര്യ ലിസി(54) ഇവരുടെ മകള്‍ മഞ്ജുവിന്റെയും തൊടുപുഴ കോട്ടോളി ഫില്‍സന്റെയും മകള്‍ ഒന്നര വയസുകാരി ജുവാനയുമാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. റെയില്‍പാളത്തിന് സമീപം കെട്ടിയിട്ടിരുന്ന ആടിന് വെള്ളംകൊടുത്ത് തിരികെ വരുന്നതിനിടെ തീവണ്ടി വരുന്നത് കണ്ട് ഭയന്നോടിയ ആടിന്റെ കയറില്‍ തട്ടി ലിസിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പേരക്കുട്ടി ജുവാനും പാളത്തില്‍ വീണു. ഇതിനിടെ ഇതുവഴി കടന്നുപോയ തീവണ്ടി ഇവരുടെ ദേഹത്തുകൂടെ കയറിയിറങ്ങി.

ലിസി സംഭവസ്ഥലത്തുവച്ചും ജുവാന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയും മരിച്ചു. മഞ്ജുവും ഫില്‍സനും ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരാണ്. ആറുമാസം മുമ്പാണ് ഇവര്‍ മകള്‍ ജുവാനയെ ലിസിയുടെ അടുത്താക്കി ദില്ലിയിലേക്ക് പോയത്. രഞ്ജിനി(കുവൈത്ത്), മാര്‍ട്ടിന്‍ എന്നിവരാണ് മരിച്ച ലിസിയുടെ മറ്റുമക്കള്‍.












Click it and Unblock the Notifications