തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി ഒഴിഞ്ഞില്ല! തൃശ്ശൂരില്‍ തുറന്നത് 372 കാമ്പുകള്‍! അഭയാര്‍ത്ഥികളായി മുപ്പതിനായിരം പേര്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി 372 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 8562 കുടുംബങ്ങളിലെ 30,000 ത്തില്‍ അധികം പേരാണ് താമസിക്കുന്നത്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 30 ക്യാമ്പുകളില്‍ 2284 കുടുംബങ്ങളിലെ 7606 പേരാണ് അഭയം തേടിയത്. ചാവക്കാട് 52 ക്യാമ്പുകളില്‍ 1113 കുടുംബങ്ങളിലെ 3508 പേരാണുള്ളത്.

dk0lt1ku4aejwrf-1534598006.jpg

ചാലക്കുടിയില്‍ 37 ക്യാമ്പുകളില്‍ 1253 കുടുംബങ്ങളിലെ 3589 അംഗങ്ങള്‍. മുകന്ദപുരത്ത് 62 ക്യാമ്പുകള്‍. 792 കുടുംബങ്ങളിലെ 2310 അംഗങ്ങള്‍. തൃശൂരില്‍ 92 ക്യാമ്പുകള്‍,2814 കുടുംബങ്ങളിലെ 9312 അംഗങ്ങള്‍. കുന്നംകുളത്ത് 11 ക്യാമ്പുകള്‍. 97 കുടുംബങ്ങള്‍,331 അംഗങ്ങള്‍, തലപ്പിള്ളിയില്‍ രണ്ടു ക്യാമ്പുകളില്‍ ഒന്‍പതു കുടംബങ്ങളിലായി 16 പേരുണ്ട്.

അതേസമയം ഏതാനും ക്യാമ്പുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നു പരാതിയുണ്ട്. ഭക്ഷണവിതരണം കാര്യക്ഷമമാക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിതായി അധികൃതര്‍ അറിയിച്ചു. ചാലക്കുടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക തെരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. അന്നമനട, ചെറുവാളൂര്‍, കാടുകുറ്റി എന്നിവിടങ്ങളില്‍ നിന്നു 835 പേരെയും മാളയില്‍ നിന്നു 200 പേരെയും വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിലേക്കു മാറ്റി.

Thrissur
English summary
thrissur local news 370 camps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X