കുതിരാന്‍ തുരങ്കത്തില്‍ മണ്ണിടിച്ചില്‍: മണ്ണിടിഞ്ഞത് പണി 90 ശതമാനം പണിയും പൂര്‍ത്തിയായ ഭാഗത്ത്!
തൃശൂര്‍: സുരക്ഷാ ഭീഷണിയായി കുതിരാന്‍ തുരങ്കത്തിനു മുകളില്‍ തുടര്‍ച്ചയായ മണ്ണിടിച്ചില്‍. കിഴക്കുഭാഗത്തെ മുപ്പതുമീറ്റര്‍ ഉയരത്തിലുള്ള മലയാണ് ഇടിയുന്നത്. ഇരട്ടക്കുഴല്‍ തുരങ്കങ്ങളില്‍ ഒന്നാമത്തെ തുരങ്കത്തിനു മുകളിലാണിത്. ഇടതു-വലതു തുരങ്കങ്ങള്‍ക്ക് മുകളില്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാനും ബലപ്പെടുത്താനും ഷോര്‍ട്ട് കോണ്‍ക്രീറ്റ് നടത്തിയിരുന്നു.
കനത്തമഴയിലിത് ഇളകിമാറി മണ്ണിടിഞ്ഞു. ഒന്നാം തുരങ്കത്തിന്റെ ആര്‍ച്ചിന്റെ മുകളിലും മണ്ണിടിയുന്നുണ്ട്. ഈ ഭാഗത്ത് മുമ്പും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. നിര്‍മാണം 95 ശതമാനവും പൂര്‍ത്തിയാക്കിയ ഇടതു തുരങ്കം ഗതാഗതത്തിനു വിട്ടു കൊടുക്കാനിരിക്കേയാണു വീണ്ടും മണ്ണിടിച്ചില്‍.

സുരക്ഷ ഉറപ്പാക്കാതെ ഗതാഗതം തുടങ്ങാന്‍ ദുരന്ത നിവാരണ സേനയുടെയും അഗ്നിസുരക്ഷാ സേനയുടെയും അനുവാദം ലഭിക്കില്ല. മണ്ണിടിച്ചില്‍ പരിഹരിക്കാതെ തുരങ്കപ്പാതയിലൂടെയുള്ള ഗതാഗതം ആരംഭിക്കില്ല. തുരങ്കത്തിനകത്തും ഷോര്‍ട്ട് കോണ്‍ക്രീറ്റ് രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ഇത് അശാസ്ത്രീയമാണെന്നാണ് ആരോപണം. വലതു തുരങ്കവും തുരങ്കത്തിന്റെ പടിഞ്ഞാറന്‍ ഭാഗവും ഇതേരീതിയിലാണു ബലപ്പെടുത്തിയത്. മുപ്പതടി മുകളില്‍നിന്നു മണ്ണ്, കല്ല് എന്നിവ തുരങ്കത്തിന്റെ പ്രവേശന ഭാഗത്തെ ആര്‍ച്ചിലേക്കാണ് വീഴുന്നത്. ഇതെല്ലാം തുരങ്കത്തിന്റെ ദീര്‍ഘകാല സുരക്ഷ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നു. കനത്തമഴയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു. നിശ്ചിതഭാഗത്ത് വനഭൂമി മഴവെള്ളം ഒഴുകിപ്പോകാനുള്ള അഴുക്കുചാലുകള്‍ നിര്‍മിക്കേണ്ടതുണ്ട്.
എന്നാല്‍ ഈ സ്ഥലം വനംവകുപ്പ് വിട്ടു കൊടുത്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കമ്പനി അധികൃതര്‍ നിയമം നിഷ്‌കര്‍ഷിച്ച വിധം അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം.തുരങ്കത്തിനുള്ളില്‍ പണിയെടുക്കുന്ന നൂറുകണക്കിനു തൊഴിലാളികള്‍ ഈവഴിയാണു സഞ്ചരിക്കുന്നത്. അപകട സമയത്ത് ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. പക്ഷേ വേണ്ടത്ര നിലവാരം ഇല്ലാതെ നിര്‍മാണം നടത്തിയതിനാലാണ് അടര്‍ന്ന് നില്‍ക്കുന്നത്. മഴ ഇനിയും ശക്തിപ്പെടുകയാണെങ്കില്‍ കൂടുതല്‍ ഭാഗങ്ങളില്‍ മലയിടിച്ചില്‍ ഉണ്ടാകും.












Click it and Unblock the Notifications