• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

റോഡ് ചെളിക്കുളം: കുതിരാനില്‍ 'കുരുങ്ങി' ജനവും വാഹനങ്ങളും, ഗതാഗതക്കുരുക്ക് നാല് ദിവസം പിന്നിട്ടു!

  • By desk

തൃശൂര്‍: കുതിരാനിലെ അഴിയാക്കുരുക്കിന് മോചനമില്ല. കുരുക്ക് എന്ന് തീരുമെന്ന് അധികൃതര്‍ക്കോ ദേശീയപാത നിര്‍മാണ കമ്പനിക്കോ അറിയില്ല. കുതിരാനില്‍ കുരുങ്ങി ജനവും വാഹനങ്ങളും. തുടര്‍ച്ചയായി നാലുദിവസം ഗതാഗതക്കുരുക്കുണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാതെ മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത. റോഡുനീളെ കുഴികള്‍, അസഹ്യമായ പൊടിശല്യം, ഗതാഗതക്കുരുക്കില്‍ കുരുങ്ങി ദേശീയപാതയിലെ യാത്ര ദുസഹമാകുന്നു. വാഹനങ്ങള്‍ കുഴികളില്‍ വീണുള്ള അപകടം വര്‍ധിക്കുകയാണ്.

രണ്ടു ദിവസമായി ഒന്നുമുതല്‍ എട്ടുമണിക്കൂര്‍ വരെ നീളുന്ന കുരുക്കാണ് കുതിരാനിലും കൊമ്പഴയിലും അനുഭവപ്പെടുന്നത്. വഴുക്കുംപാറമുതല്‍ ഇരുമ്പുപാലംവരെയുള്ള കുതിരാന്‍ മേഖലയില്‍ റോഡ് തകര്‍ന്നതാണ് ഗതാഗതക്കുരുക്കിന്റെ കാരണം. വാണിയമ്പാറമുതല്‍ വഴുക്കുംപാറവരെ അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത് പതിവാണ്. ദേശീയപാതയില്‍ കുതിരാന്‍വരെ ആറുവരിപ്പാത പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുതിരാനിലെത്തുമ്പോള്‍ വാഹനങ്ങള്‍ വീതികുറഞ്ഞ ഇരട്ടവരിപ്പാതയിലൂടെ പോകേണ്ടി വരുന്നു. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്.

റോഡ് തകര്‍ന്നത് വാഹനക്കുരുക്ക് ഇരട്ടിയാക്കുന്നു. ചരക്കുവാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇവിടെ കുടുങ്ങുന്നതോടെ മണിക്കൂറുകള്‍ കുരുങ്ങിക്കിടക്കേണ്ടി വരുന്നു. കുരുക്കില്‍ അകപ്പെടുന്ന ബസുകള്‍ അമിതവേഗത്തില്‍ പായുന്നത് നിരവധി അപകടങ്ങളാണ് വരുത്തിവെക്കുന്നത്. വാഹനാപകടങ്ങള്‍ അടിക്കടി ഉണ്ടാകുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ദേശീയപാത അധികൃതരുടെ അനാസ്ഥയും അവഗണനയുമാണ് ദുരിതയാത്രയ്ക്ക്് ആക്കം കൂട്ടുന്നത്.

മണ്ണുത്തി, മുളയംറോഡ്, മുടിക്കോട്, പട്ടിക്കാട്, വാണിയംപാറ, കുതിരാന്‍ മേഖലകളിലെല്ലാം പലയിടത്തും റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ടാറിങ് അടര്‍ന്ന്്് മെറ്റല്‍ പുറത്തുവന്ന നിലയിലാണ്. ക്വാറി വേസ്റ്റും കനത്തമഴയില്‍ അടിഞ്ഞ പൊടിമണ്ണുംമൂലം വാഹനമോടിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് യാത്രക്കാര്‍ പറയുന്നു. ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും അപകടത്തില്‍ പെടുന്നതും മറിയുന്നതും പതിവായി മാറി. പലയിടത്തും രാത്രിയില്‍ മണിക്കൂറുകള്‍ നീണ്ട വാഹനക്കുരുക്കാണ് അനുഭവപ്പെടുന്നത്. 10 മുതല്‍ റോഡ് പണികള്‍ പുനരാരംഭിക്കുമെന്നാണ് കരാര്‍ കമ്പനി പറയുന്നത്. ദേശീയപാത അഥോറിറ്റിയുടെ കീഴിലുള്ള റോഡിന്റെ ആറുവരിപ്പാത വികസനം വര്‍ഷങ്ങളായിട്ടും പൂര്‍ത്തിയായിട്ടില്ല.

എന്‍.എച്ച്. 47 വിഭാഗം റോഡിന്റെ അവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണ്. അറ്റകുറ്റപ്പണികളടക്കമുള്ള നിര്‍മാണ ജോലികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ ഉത്തരവാദിത്തപ്പെട്ട എന്‍.എച്ച്. അധികൃതരുടെ കൃത്യവിലോപമാണ് കുരുക്ക് മുറുക്കുന്നത്. ആറുവരിപ്പാത കമ്മിഷന്‍ ചെയ്യേണ്ട സമയം മുമ്പ് നിശ്ചയിച്ചതിനേക്കാളും രണ്ടു വര്‍ഷം കൂടി കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായിട്ടില്ല. ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി. കമ്പനിക്കാണ് ആറുവരിപ്പാത നിര്‍മാണ കരാര്‍. പുറമെയുള്ള ഏജന്‍സി റോഡ് നിര്‍മാണത്തിന്റെ ഗുണമേന്മ പരിശോധിച്ച് വിലയിരുത്തണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. നിരന്തര പരാതികളെ തുടര്‍ന്ന് കുഴിയടച്ചാലും ദിവസങ്ങള്‍ക്കുള്ളില്‍ വന്‍കുഴികള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു. കപടവാദങ്ങള്‍ ഉന്നയിച്ച് നിര്‍മാണ കാലാവധി നീട്ടാനുള്ള ശ്രമങ്ങളും കരാര്‍ കമ്പനി നടത്തുന്നു. പ്രളയം മൂലം നിര്‍മാണ സാമഗ്രികള്‍ ലഭിക്കാത്തതാണ് നിര്‍മാണം വൈകിക്കുന്നതെന്നാണ് ഹൈക്കോടതിയില്‍ കരാര്‍ കമ്പനിയുടെ അഭിഭാഷകന്‍ അറിയിച്ചത്. ദേശീയപാത നിര്‍മാണം സംബന്ധിച്ച്് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിച്ച് കോടതി മുമ്പ് നിര്‍ദേശിച്ച പല നിര്‍മാണ പ്രവൃത്തികളും മുടങ്ങിക്കിടക്കുകയാണ്.

Thrissur

English summary
thrissur local news about traffic block in kuthiran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more