തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഞ്ചാരികളേ ഇതിലേ... വിനോദസഞ്ചാരികള്‍ക്കായി കലശമല ഒരുങ്ങുന്നു, പദ്ധതി ഇക്കോ ടൂറിസത്തിന് !

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിനോദ സഞ്ചാര ഭൂപടത്തില്‍ സ്‌ഥാനമുറപ്പിക്കാനായി കലശമല ഇക്കോ ടൂറിസ്റ്റ്‌ കേന്ദ്രം ഒരുങ്ങുന്നു. ഒരുകോടി 99 ലക്ഷം രൂപ ചെലവഴിച്ച്‌ സംസ്‌ഥാന നിര്‍മിതി കേന്ദ്രമാണ്‌ കുന്നംകുളത്തിന്‌ സമീപം ചൊവ്വന്നൂര്‍ - പോര്‍ക്കുളം പഞ്ചായത്തിലെ മധ്യഭാഗത്ത്‌ സ്‌ഥിതിചെയ്യുന്ന കലശമല കുന്നില്‍ പ്രകൃതിദത്തമായ വിനോദകേന്ദ്രം നിര്‍മിക്കുന്നത്‌.

മന്ത്രി എസി മൊയ്‌തീന്റെ പ്രത്യേക താത്‌പര്യപ്രകാരം സംസ്‌ഥാന ടൂറിസം വകുപ്പാണ്‌ കലശമല ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്‌. ചൊവ്വന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്തും പോര്‍ക്കുളം പഞ്ചായത്തും വിട്ടുതന്ന രണ്ടേക്കര്‍ സ്‌ഥലത്താണ്‌ പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്‌.

kalasamalatourism

ഒരുകാലത്ത്‌ ജില്ലയിലെ പ്രധാന സിനിമ ലൊക്കേഷനായിരുന്നു കലശമലയും നരിമടയുമടങ്ങുന്ന കുന്നിന്‍ പ്രദേശം. സായാഹ്നങ്ങളില്‍ ദൂരെ നിന്നുള്ളവരടക്കം കലശമല കുന്നില്‍നിന്നുള്ള പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നുണ്ട്‌. വിവാഹ വീഡിയോ ആല്‍ബങ്ങളുടെ സ്‌ഥിരം ലൊക്കേഷനുകളില്‍ ഒന്നാണ്‌ കലശമല കുന്ന്‌. കലശമല ടൂറിസം പദ്ധതി ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. തെരഞ്ഞെടുപ്പുകാലത്ത്‌ മുന്നണി സ്‌ഥാനാര്‍ഥികളുടെ പതിവ്‌ വാഗ്‌ദാനമായിരുന്നു കലശമല ടൂറിസം വികസനം.


എസി മൊയ്‌തീന്‍ മന്ത്രിയായതിനുശേഷമാണ്‌ കലശമല ഇക്കോ ടൂറിസം പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. ചൊവ്വന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്തും പോര്‍ക്കുളം ഗ്രാമപഞ്ചായത്തും ടൂറിസം വകുപ്പിന്‌ വിട്ടുകൊടുത്ത രണ്ടേക്കറിനു പുറമെ ആള്‍ത്താമസമില്ലാത്തതും പരന്നു കിടക്കുന്നതുമായ പാറയുള്ള സ്വകാര്യ ഭൂമികളും വിട്ടുകിട്ടിയാല്‍ മാത്രമേ ടൂറിസ്റ്റ്‌ കേന്ദ്രം പൂര്‍ണമായും ലക്ഷ്യംനേടാന്‍ കഴിയുകയുള്ളൂ.

മൂന്നു വ്യൂ പോയിന്റുകളുടെ കോണ്‍ക്രീറ്റ്‌ കെട്ടിട നിര്‍മാണം പൂര്‍ത്തിയായതായി സംസ്‌ഥാന നിര്‍മിതി കേന്ദ്രം ഓവര്‍സിയര്‍ ബിജിത പറഞ്ഞു. കുട്ടികളുടെ പാര്‍ക്കിന്റെ പ്രാഥമിക നിര്‍മാണം അവസാന ഘട്ടത്തിലാണ്‌. 10 അടി താഴ്‌ചയും 38 അടി നീളവും 15 അടി വീതിയുമുള്ള കൂറ്റന്‍ മഴവെള്ള സംഭരണ കുളമാണ്‌ കലശമല ഇക്കോ ടൂറിസ്റ്റ്‌ കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകത. 15 ലക്ഷം ലിറ്റര്‍ വെള്ളം ഇതില്‍ സംഭരിക്കാന്‍ കഴിയും. ടൂറിസ്റ്റ്‌ കേന്ദ്രത്തില്‍ പെയ്യുന്ന മുഴുവന്‍ മഴവെള്ളവും പൈപ്പുവഴി ശുദ്ധീകരിച്ച്‌ കുളത്തില്‍ സംഭരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. തട്ടുകളായാണ്‌ കുളം നിര്‍മിച്ചിട്ടുള്ളത്‌. ടൂറിസ്റ്റ്‌ കേന്ദ്രത്തിന്റെ 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞു. അവസാനഘട്ട മിനുക്കുപണികള്‍ മാത്രമാണ്‌ അവശേഷിക്കുന്നത്‌. ഇതിനു പുറമെ പ്രകൃതിദത്തമായ മരങ്ങളും വെച്ചുപിടിപ്പിക്കാനുണ്ട്‌. ഈ വര്‍ഷാവസാനത്തോടെ കലശമല ഇക്കോ ടൂറിസ്റ്റ്‌ കേന്ദ്രം ജനങ്ങള്‍ക്ക്‌ തുറന്നു കൊടുക്കും.

Thrissur
English summary
thrissur local news kalasamala ecco tourist spot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X