• search

കൂടല്‍മാണിക്യം ഉത്സവം: നേരത്തെ 'ഒരുങ്ങി' ദേവസ്വം; പത്ത് ദിവസത്തെ ഉത്സവം 27ന് ആറാട്ടോടെ സമാപിക്കും!

  • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    തൃശൂര്‍: അടുത്തവര്‍ഷം തൃശൂര്‍ പൂരത്തിന് മുമ്പ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവം എത്തുന്നതിനാല്‍ ഒരുക്കങ്ങള്‍ നേരത്തെയാക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവസ്വം. ദേവസ്വം തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് കഴിഞ്ഞ ദിവസം അടുത്ത വര്‍ഷത്തെ ഉത്സവം നേരത്തെയാണെന്ന് അറിയിച്ചത്.

    2019 ഏപ്രില്‍ 17നാണ് (മേടം മൂന്നിന്) ഉത്സവം കൊടിയേറി പത്ത് ദിവസത്തെ ഉത്സവം 27ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ചരിത്രത്തില്‍ ആദ്യമായി നേരത്തെയെത്തു ഉത്സവത്തിന് ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങണമെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു. എല്ലാ സ്ഥലത്തും ഉത്സവങ്ങള്‍ നടക്കുതിനിടയില്‍ കൂടല്‍മാണിക്യം ഉത്സവം എത്തുതിനാല്‍ മുന്‍ വര്‍ഷത്തേക്കാള്‍ ചിലവേറുമൊണ് കരുതുതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

    Thrissur

    പകല്‍ ശീവേലിക്കും രാത്രി വിളക്കെഴുള്ളിപ്പിനും രണ്ടു ഉള്ളാനകളടക്കം 17 ആനകളാണ് കൂടല്‍മാണിക്യം ഉത്സവത്തിന് അണിനിരക്കുക. അതോടൊപ്പം കുറച്ച് ആനകളെ കൂടുതലായി കൊണ്ടുവരാറുണ്ട്. ഇതിന്‍ പ്രകാരം 25 ഓളം ആനകള്‍ ഉത്സവത്തിന് വേണ്ടിവരും. ഏപ്രിലില്‍ കൂടല്‍മാണിക്യം ഉത്സവം കടന്നുവരുമ്പോള്‍ പ്രധാനമായും മികച്ച ആനകളേയും മേളക്കാരേയും കണ്ടെത്തുകയെതാണ് പ്രധാന വെല്ലുവിളി. മാത്രമല്ല, ഉത്സവ പരിപാടികള്‍ തയ്യാറാക്കണം. ഇതുമായി ബന്ധപ്പെവര്‍ അവരുടെ ആശങ്കകള്‍ ദേവസ്വവുമായി പങ്കുവച്ചതായി ചെയര്‍മാന്‍ പറഞ്ഞു. സാധാരണ എല്ലാ ഉത്സവങ്ങളും കഴിഞ്ഞാണ് കൂടല്‍മാണിക്യത്തിലെ ഉത്സവം നടക്കാറ്.

    ഇതുമൂലം ആനകള്‍ക്കോ, മേളക്കാര്‍ക്കോ, കലാപരിപാടികള്‍ക്കോ യാതൊരുവിധ വെല്ലുവിളികളും ഇതുവരേയും കൂടല്‍മാണിക്യത്തിന് നേരിടേണ്ടി വീന്നില്ല. കേരളത്തിലെ പ്രധാനപ്പെ ആനകളെല്ലാം പത്തുദിവസത്തെ ഉത്സവത്തിനെത്താറുണ്ട്. കുറഞ്ഞ ഏക്കകാശിനാണ് ആനകള്‍ ഉത്സവത്തിനെത്തിയിരുന്നത്. എന്നാല്‍ തിരക്കേറിയ സീസണില്‍ ഉത്സവം എത്തുമ്പോള്‍ ഏക്കക്കാശ് കൂടും.

    മേളക്കാര്‍ക്കും തിരക്കായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഉത്സവവുമായി സഹകരിച്ച ആനക്കാരും മേളക്കാരും മറ്റുമായി ചര്‍ച്ച നടത്തി അവരെയൊക്കെ പങ്കെടുപ്പിക്കാനാണ് ആഗ്രഹിക്കുതെന്ന് ചെയര്‍മാന്‍ പറഞ്ഞു. അതേസമയം ഉത്സവത്തിന്റെ ഭാഗമായി നടത്തിവരാറുള്ള എക്‌സിബിഷന്‍ വിപുലമാക്കി കൂടുതല്‍ ദിവസം നടത്താന്‍ അടുത്ത ഉത്സവത്തിന് സാധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.


    Thrissur

    English summary
    Thrissur Local News about koodalmanikyam temple

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more