ആത്മഹത്യ ചെയ്യാന്‍ വീണ്ടും മരത്തില്‍ കയറി: യുവാവിനെ പോലീസ് രക്ഷിച്ചു
തുശൂര്‍: ആദ്യ വീഴ്ചയില്‍നിന്ന് 'പാഠം' പഠിക്കാതെ വീണ്ടും മരത്തില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് ഗുരുതര പരുക്കേറ്റു. മഴുവഞ്ചേരി പുത്തൂര്‍ റോഡില്‍ കാളിയംവീട്ടില്‍ അഭി (31)യാണ് കഥാനായകന്‍. മരത്തില്‍ കയറി മുണ്ട് കഴുത്തില്‍ കെട്ടി മരക്കൊമ്പില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ അഭി നിലത്തുവീണു. തുടര്‍ന്ന് വീണ്ടും മരത്തില്‍ കയറി ആത്മഹത്യക്കു ശ്രമിച്ചപ്പോഴാണ് കഴുത്തിന് പരുക്കേറ്റത്. ഇന്നലെ രാവിലെ 9.30ന് മഴുവഞ്ചേരി ജങ്ഷനിലെ ഒഴിഞ്ഞ പറമ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മഴുവഞ്ചേരി സ്വദേശി ഔസേപ്പിന്റെ ചരക്ക് ലോറിയിലെ ക്ലീനറാണ് അഭി.
ഡ്രൈവറായ ഔസേപ്പിനോടൊപ്പം കര്‍ണാടകയില്‍ ചരക്കിറക്കിയശേഷം ലോറിയുമായി മഴുവഞ്ചേരിയിലേക്ക് മടങ്ങുമ്പോള്‍ കുന്നംകുളത്തുവച്ച് അഭി മാനസിക നില തെറ്റിയ നിലയിലാണ് സംസാരിച്ചിരുന്നതെന്ന് ഔസേപ്പ് പറഞ്ഞു. ലോറി മഴുവഞ്ചേരി ജങ്ഷനിലെ ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടശേഷം ഇരുവരും അവരവരുടെ വീട്ടില്‍ പോയി. എന്നാല്‍ 8.30ന് തിരിച്ചുവന്ന അഭി ലോറി കിടന്നിരുന്ന പറമ്പിലെത്തി ചുറ്റിപ്പറ്റി നിന്നിരുന്നു. സമീപത്തെ ചായക്കടയിലും പരിസരത്തും അസ്വസ്ഥതയോടെ നിന്നിരുന്നു.
പിന്നീട് പറമ്പിലെ മരത്തില്‍ കയറിയത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. മരത്തില്‍ കയറിയ യുവാവ് ധരിച്ചിരുന്ന വെള്ള ഡബിള്‍മുണ്ട് ഊരി കഴുത്തില്‍ ചുറ്റി മരക്കൊമ്പില്‍ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മുണ്ട് കീറി യുവാവ് താഴേക്ക് വീണു. യുവാവ് വീണ ശബ്ദംകേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയെങ്കിലും കാര്യമായി പരുക്കേല്‍ക്കാത്തതുകാരണം യാതൊരു ഭാവഭേദവുമില്ലാതെ എണീറ്റ് നടക്കാന്‍ തുടങ്ങിയതോടെ ഓടിക്കൂടിയവര്‍ പിരിഞ്ഞുപോയി.

ഇയാള്‍ വീണ്ടും മരത്തില്‍ കയറുന്നത് കണ്ടതോടെയാണ് ആത്മഹത്യാ ശ്രമമെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ഓടിക്കൂടിയവര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സഹോദരന്‍ രജീഷും സുഹൃത്തും ഓടിവന്ന് കോണിവച്ച് മരത്തില്‍ കയറി യുവാവിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും പിടിവലിമൂലം വിജയിച്ചില്ല. അഭിയുടെ അമ്മയും സ്ഥലത്തെത്തിയിരുന്നു.
സംഭവമറിഞ്ഞ് കുന്നംകുളത്തുനിന്ന് പോലീസും സ്ഥലത്തെത്തി. പോലീസിന്റെ നിര്‍ദേശപ്രകാരം സഹോദരന്‍ അഭിയെ അനുനയിപ്പിച്ച് താഴെയിറക്കി കോണിയില്‍ കയറിനിന്ന് എ.എസ്.ഐ. ജയപ്രസാദും താഴെയിറക്കാന്‍ സഹായിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.












Click it and Unblock the Notifications