Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ പന്നി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ മാലിന്യനിക്ഷേപം: അഴുകിയ മാലിന്യം പുഴയിലേക്ക്!

തൃശൂര്‍: പന്നി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ വന്‍ തോതില്‍ മാലിന്യനിക്ഷേപം. അറവു മാലിന്യങ്ങളടക്കം കുറുമാലിപുഴയിലേക്ക്‌ ഒഴുക്കുന്നു. നാട്ടുകാര്‍ ആശങ്കയില്‍. ഇതരജില്ലകളില്‍ നിന്ന്‌ കൊണ്ടുവരുന്ന മാംസാവശിഷ്‌ടങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വരന്തരപ്പിള്ളി മുനിയാട്ടുകുന്നിലെ പൊട്ടന്‍പാടത്തെ കുന്നിന്‍മുകളില്‍ കൂട്ടിയിട്ട നിലയിലാണ്‌. വലിയ കുഴികളില്‍ പ്ലാസ്റ്റിക്‌ ഷീറ്റിട്ടു മൂടിയ അഴുകിയ മാലിന്യം പൈപ്പിട്ട്‌ കുറുമാലി പുഴയിലേക്ക് ഒഴുക്കുകയാണ്‌.

wastediposal

പാറപൊട്ടിച്ചുണ്ടായ വലിയ കുളങ്ങളില്‍ നിറഞ്ഞു കിടക്കുന്ന കൊഴുപ്പു കലര്‍ന്ന മലിനജലം വനം വകുപ്പിന്റെ ഭൂമിയിലൂടെ ചട്ടവിരുദ്ധമായി പൈപ്പിട്ടാണ്‌ പുഴയിലേക്ക്‌ എത്തിക്കുന്നത്‌. കുന്നിന്റെ അടിവാരത്ത്‌ മാലിന്യമടിഞ്ഞ്‌ ദുര്‍ഗന്ധം അസഹ്യമായപ്പോഴാണ്‌ നാട്ടുകാര്‍ വിവരമറിയുന്നത്‌. നാട്ടുകാരും ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രവര്‍ത്തകരും അധികാരികള്‍ക്ക്‌ പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ല.
wastedisposal11

പന്നികള്‍ക്കുള്ള തീറ്റ കൊണ്ടുവരുതിന്റെ മറവിലാണ്‌ ഇവിടെ വന്‍തോതില്‍ മാലിന്യമെത്തിക്കുന്നത്‌. കിലോ ഗ്രാമിന്‌ 15 രൂപ നിരക്കില്‍ ടണ്‍കണക്കിന്‌ മാലിന്യമാണ്‌ ദിവസേന കൊണ്ടുവരുന്നത്‌. നേരത്തേ പാറമടകള്‍ പ്രവര്‍ത്തിച്ചിരുന്ന പ്രദേശത്തെ വലിയകുഴികളില്‍ മൂടിയിട്ട മാലിന്യങ്ങള്‍ പുഴുവരിച്ച നിലയിലാണ്‌. ചത്ത പന്നിയും കോഴിയുമുള്‍പ്പെടെ പുഴയിലേക്കൊഴുകിയെത്തുന്നത്‌ വലിയ ആശങ്കയാണുണ്ടാക്കുന്നത്‌. കുറുമാലി പുഴയിലെ വെള്ളം തോട്ടം മേഖലയില്‍ വരന്തരപ്പിള്ളി മുതല്‍ ഏനാമാവ്‌ കോള്‍ പടവുകള്‍ വരെയും അവിടെ നിന്ന്‌ പാവറട്ടി, പറപ്പൂര്‍ വരെയുമുള്ള പ്രദേശങ്ങളില്‍ വലിയ അളവില്‍ ഉപയോഗിക്കുന്നതാണ്‌. മഴക്കാലം ശക്‌തമാവുകയും പുഴയില്‍ നീരൊഴുക്ക്‌ വര്‍ദ്ധിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന ആശങ്കയിലാണ്‌ നാട്ടുകാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+