Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ നട്ടംതിരിഞ്ഞ് യാത്രക്കാര്‍... ബസിനായി കാത്തുനിന്നത് ഒന്നരമണിക്കൂര്‍, അഞ്ച് മണി മുതല്‍!!

ഇരിങ്ങാലക്കുട: ലോക്ഡൗണില്‍ ഇളവ് വന്നിട്ടും ബസ്സുകള്‍ കാര്യമായി വരാതിരിക്കുന്നത് യാത്രക്കാരെ നട്ടംതിരിക്കുന്നു. ഇന്നലെ തൃശൂര്‍ ഭാഗത്തേക്ക് പോകാനായി യാത്രക്കാര്‍ ഒന്നരമണിക്കൂറിലേറെയാണ് ബസ് സ്റ്റാന്‍ഡില്‍ കാത്തിരുന്നത്. അഞ്ച് മണി മുതല്‍ തൃശൂര്‍ ഭാഗത്തേക്ക് ബസ്സുകളൊന്നും വന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. അതേസമയം കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്റ്റാന്‍ഡിലെത്തിയിരുന്നു. ഇത് തൃശൂര്‍ ജില്ലയില്‍ മാത്രമല്ല, പലയിടത്തും വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

1

ബസ്സുകള്‍ സ്റ്റാന്‍ഡിലെത്താതെ ഠാണ വഴി പോകുന്നതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്റ്റാന്‍ഡ് വഴി തന്നെ ബസ്സുകള്‍ സര്‍വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വൈകുന്നേരങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍ സര്‍വീസ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബസ്സ് കിട്ടാത്തവര്‍ വലിയ ദുരിതമാണ് അനുഭവിച്ചത്. മഴ പെയ്യാന്‍ കൂടി തുടങ്ങിയതോടെ ഇവര്‍ ആശങ്കയിലായിരുന്നു. കാത്ത് നിന്ന് മടുത്ത പലരും ഓട്ടോ വിളിച്ചാണ് പോയത്.

ഏറെ നേരം കാത്തിരുന്ന് വൈകീട്ട് ആറരയോടെയാണ് സ്റ്റാന്‍ഡിലേക്കുള്ള ബസ് എത്തിയത്. ഇതിനിടെ ഇരിങ്ങാലക്കുട സബ് ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസ് പന്ത്രണ്ടില്‍ നിന്ന് ഏവാക്കി ചുരുക്കുകയും ചെയ്തു. നേരത്തെ കളക്ടറേറ്റില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 12 വണ്ടികള്‍ ഷെഡ്യൂള്‍ ചെയ്തത്. കൂടുതല്‍ ബസ്സുകള്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഏഴ് സര്‍വീസുകളാക്കി ചുരുക്കുകയായിരുന്നു.

തൃശൂര്‍-കൊടുങ്ങല്ലൂര്‍ ബസ്സുകള്‍ക്ക് പുറമേ ചാലക്കുടിയില്‍ പോകുന്ന വണ്ടികള്‍ ചാലക്കുടിയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് സര്‍വീസ് നടത്തും. മതിലകത്തേക്ക് പോകുന്ന വണ്ടി തൃശൂരിലെത്തി അവിടെ നിന്ന് ചാലക്കുടിയിലേക്ക് പോയി വൈകീട്ട് ഇരിങ്ങാലക്കുടയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസ് നടത്തുന്നത്. ബസ്സുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നേരത്തെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സൗജന്യ സാനിറ്റൈസര്‍ നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+