തൃശൂര്‍ പൂരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപുലമായി നടത്തും
തൃശൂര്‍: ഇത്തവണത്തെ തൃശൂര്‍ പൂരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപുലമായി നടത്താന്‍ തീരുമാനമായി. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ മനദണ്ഡങ്ങളും പാലിച്ച് തന്നെ പൂരം നടത്താന്‍ ഉന്നത തലത്തില്‍ ധാരണയായി. ദേവസ്വം അധികൃതര്‍, ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഉന്നത തല യോഗത്തില്‍ പങ്കെടുത്തത്.

പൂരത്തില്‍ എത്രത്തോളം ജനപങ്കാളിത്തം വേണമെന്നതടക്കമുള്ള കാര്യങ്ങള്‍ തുടര്‍യോഗങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കും. അന്തിമ തീരുമാനം മാര്‍ച്ചോടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടാതെ പൂര പ്രദര്‍ശനം നടത്താനും ദേവസ്വം അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.












Click it and Unblock the Notifications