Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രോളിംഗ് നിരോധനം ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ; തൃശൂര്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

തൃശൂര്‍: സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ദ്ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി പന്ത്രണ്ട് മണി വരെ 50 ദിവസത്തേക്ക് നടപ്പാക്കുന്ന ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം നടപ്പാക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

ട്രോളിംഗ് നിരോധന കാലയളവില്‍ തീരദേശ പോലീസ് വിഭാഗത്തിന് അടിയന്തര സാഹചര്യങ്ങളെ നേരിടാനാവശ്യമായ ഇന്ധനം നല്‍കാന്‍ ജില്ലാ സിവില്‍ സപ്ലൈ ഓഫീസറെ ചുതലപ്പെടുത്തി.

ട്രോളിംഗ് നിരോധന കാലത്ത് തൊഴില്‍ നഷ്ടപ്പെടുന്ന അനുബന്ധ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന സൗജന്യ റേഷന്‍ യഥാസമയം കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ സിവില്‍ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ കാലയളവില്‍ ട്രോളിംഗ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് കോസ്റ്റല്‍ പെട്രോളിങ് ശക്തമാക്കാന്‍ റൂറല്‍ ജില്ലാ പോലീസ് ചീഫിന് നിര്‍ദ്ദേശം നല്‍കി.

thrissur

ജില്ലയില്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ മെയ് 15 മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനസജ്ജമായ ഫിഷറീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലും നേവിയുടെ ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം. ഫിഷറീസ് ജില്ലാ ഓഫീസ് 0487 2441132, ഫിഷറീസ് കണ്‍ട്രോള്‍ റൂം ഫിഷറീസ് സ്റ്റേഷന്‍ അഴീക്കോട് 0480 2996090, തൃശൂര്‍ കലക്ട്രേറ്റ് കണ്‍ട്രോള്‍ റൂം 0487 2362424, കോസ്റ്റ് ഗാര്‍ഡ് 1093 എന്നിവയാണ് നമ്പറുകള്‍.

രണ്ടു ബോട്ടുകളിലായി എട്ട് ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നതിന് ഫിഷറീസ് ഡയറക്ടര്‍ ഉത്തരവ് ആയിട്ടുണ്ടെന്നും നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് എന്നിവ കൈവശം വയ്ക്കണം.

ട്രോളിംഗ് നിരോധനം നിലവില്‍ വരുന്ന ജൂണ്‍ 9 അര്‍ദ്ധരാത്രിക്ക് മുമ്പായി ജില്ലയുടെ തീരപ്രദേശത്ത് ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ അന്യസംസ്ഥാന യന്ത്രവല്‍കൃത ബോട്ടുകളും കേരളതീരം വിട്ടുപോകണം. അല്ലാത്തവ അതാത് ബേസ് ഓഫ് ഓപ്പറേഷനില്‍ ആങ്കര്‍ ചെയ്യണം. ജില്ലയുടെ തീരപ്രദേശത്തും ഹാര്‍ബറുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് യാതൊരു കാരണവശാലും ഇന്ധനം നല്‍കാന്‍ പാടില്ല.

പരമ്പരാഗത തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന യാനങ്ങള്‍ക്കൊഴികെ ഇന്ധനം നല്‍കുന്ന ഡീസല്‍ ബങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കായലിനോടോ ജെട്ടിയോടോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ് നിരോധനം കഴിയുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പരമ്പരാഗത വള്ളങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളിംഗ് അനുവദിക്കില്ല. ജുവനൈല്‍ ഫിഷിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ട്രോള്‍ നിരോധനം കഴിയുന്നതിനുള്ളില്‍ ബോട്ടുകള്‍ കളര്‍കോഡിങ് പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ അറിയിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മത്സ്യഫെഡ് ജില്ലാ മാനേജര്‍ എന്‍ ഗീത, ഫിഷറീസ് അഴീക്കോട് എഡിഎഫ് എം എന്‍ സുലേഖ, ജില്ല സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+