Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട: വിപണിയില്‍ 25 ലക്ഷം വിലയുള്ള അരകിലോയോളം ചരസുമായി രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: തൃശൂരില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു. 25 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടുപേരെ തൃശൂര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടി. ഹിമാചല്‍പ്രദേശിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നു ശേഖരിച്ച് വിതരണത്തിന് എത്തിച്ച അരകിലോയോളം 'ചരസു'മായാണ് യുവാക്കള്‍ പിടിയിലായത്. ആലപ്പുഴ അരൂര്‍ കൊച്ചുകണ്ണംപറമ്പില്‍ വിഷ്ണു (27), തൃശൂര്‍ കുട്ടനെല്ലൂര്‍ താണിക്കല്‍ ഫ്രാങ്കോ (24) എന്നിവരാണ് ലഹരിമരുന്നുമായി ക്രൈംബ്രാഞ്ചിന്റെയും ഈസ്റ്റ് പോലിസിന്റെയും പിടിയിലായത്.

drug
drugarrest

പൊതുവിപണിയില്‍ ഇതിനു 25 ലക്ഷം രൂപയെങ്കിലും വില വരും. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്കായി തൃശൂരിലും കൊച്ചിയിലും വിതരണം ചെയ്യാനായിരുന്നു പരിപാടി. ഇവര്‍ക്ക് ലഹരിപാര്‍ട്ടികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു. സംസ്ഥാനവ്യാപകമായി പുതിയ ലഹരിക്കൂട്ടുകള്‍ വിതരണം ചെയ്യുന്നതായി പോലീസിനു നേരത്തെ സൂചന ലഭിച്ചിട്ടുണ്ട്.

drug

സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം ചരസിന്റെ ആവശ്യക്കാരാണെന്ന രീതിയില്‍ യുവാക്കളെ സമീപിക്കുകയായിരുന്നു. സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മീഷ്ണര്‍ ബാബു കെ.തോമസ്, എസ്.ഐമാരായ ടി.ആര്‍.ഗ്ലാഡ്സ്റ്റണ്‍, ഉമേഷ്, ഈസ്റ്റ് എസ്.ഐ: സതീഷ് പുതുശേരി, എ.എസ്.ഐമാരായ കെ.എ.മുഹമ്മദ് അഷ്‌റഫ്, എന്‍.ജി.സുവ്രതകുമാര്‍, പി.എം.റാഫി, കെ.ഗോപാലകൃഷ്ണന്‍, പി.രാഗേഷ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി.സുദേവ്, എം.ഹബീബ്, ടി.വി.ജീവന്‍, സി.പി.ഒമാരായ പി.കെ.പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി.വിപിന്‍ദാസ്, കെ.സജീവ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+