ദീപ നിശാന്തിന് എതിരായ കവിതാമോഷണ വിവാദത്തില്‍ യുജിസി ഇടപെടല്‍; പ്രിൻസിപ്പാളിന് നോട്ടീസ്, കോളേജിന്റെ നിലപാട് എത്രയും പെട്ടെന്ന് അറിയിക്കണം, വിവാദം വീണ്ടും പുകയുന്നു....
തൃശൂര്‍: ശ്രീ കേരളവര്‍മ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന് എതിരായ കവിതാമോഷണ വിവാദത്തില്‍ യുജിസി ഇടപെടല്‍. ഇതുസംബന്ധിച്ച വിശദാംശം തേടി കോളജ് പ്രിന്‍സിപ്പലിനു യുജിസി നോട്ടീസ് നല്കി. ഇതോടെ മാനേജുമെന്റ് മുമ്പു പൂഴ്ത്തിവെച്ച വിഷയം വീണ്ടും കത്തിയാളുമെന്നുറപ്പായി.
കവിതാമോഷണവുമായി ബന്ധപ്പെട്ടു എന്താണ് സംഭവിച്ചതെന്നതിന്റെ വിശദാംശമാണ് യു.ജി.സി. തേടിയത്. കോളജ് മാനേജുമെന്റിന്റെ നിലപാടും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. യു.ജി.സിക്കു ലഭിച്ച പരാതിയെ തുടര്‍ന്നാണിത്. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളജ് എന്തെങ്കിലും അന്വേഷണം നടത്തിയോ എന്നും ആരാഞ്ഞു. ഉണ്ടെങ്കില്‍ അതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കണം. കോളജ് അധ്യാപിക എന്ന നിലയില്‍ ദീപ സത്യസന്ധത പാലിച്ചില്ലെന്നാരോപിച്ച് സി.ആര്.സുകു നല്കിയ പരാതിയിലാണ് അന്വേഷണം.

യുവ കവി കലേഷിന്റെ കവിത ദീപ നിശാന്ത് സ്വന്തംപേരില്‍ അധ്യാപക സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. ആദ്യം ഉരുണ്ടുകളിച്ച ദീപ പിന്നീട് കലേഷിനോടു ക്ഷമ പറഞ്ഞു. കോളജ് പ്രിന്‍സിപ്പാള്‍ വിഷയത്തില്‍ വിശദീകരണം തേടിയപ്പോഴും ക്ഷമാപണം നടത്തി തടിയൂരി. കോളജ് മാനേജുമെന്റായ കൊച്ചിന്‍ദേവസ്വം ബോര്‍ഡിനു പ്രിന്‍സിപ്പാള്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
തുടര്‍ നടപടിയൊന്നുമെടുക്കാതെ അട്ടത്തുവെച്ചു. ഇടതു സഹയാത്രികയായ ദീപയെ സംരക്ഷിക്കാനായിരുന്നു ഈ നടപടിയെന്നു ആക്ഷേപമുണ്ടായി. ക്ഷമ പറയുന്നതു കൊണ്ടു മാത്രം വിഷയം അവസാനിക്കില്ലെന്നാണ് യു.ജി.സി. നടപടിയിലൂടെ വ്യക്തമാകുന്നത്. മോഷണവിഷയത്തില്‍ മാപ്പുപറഞ്ഞ ദീപ അധ്യാപിക എന്ന നിലയില്‍ വലിയ പിഴവാണ് തനിക്കു സംഭവിച്ചതെന്ന് സമ്മതിച്ചിരുന്നു.
ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതിന്റെ പ്രിവിലേജ് തനിക്കു ലഭിച്ചില്ലെന്ന പരാതിയും അവര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നായിരുന്നു നിലപാട്. സ്വന്തം കവിതയെന്നു പറഞ്ഞ് പ്രഭാഷകന്‍ എം.ജെ.ശ്രീചിത്രനാണ് തനിക്കു കവിത നല്‍കിയതെന്നും അവര്‍ പറഞ്ഞുവെച്ചു. എന്നാല്‍ ശ്രീചിത്രന് എഴുതിയ കവിത സ്വന്തംപേരിലാക്കി എന്തിന് അയച്ചുകൊടുത്തുവെന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണമുണ്ടായിരുന്നില്ല.
ഇതു പരാമര്‍ശിക്കാതെയാണ് അവര്‍ ക്ഷമ ചോദിച്ചതും. മോഷണവിഷയത്തില്‍ ദീപയെ വിമര്‍ശിച്ച് മുന്‍ മേയര്‍ ആര്.ബിന്ദു അടക്കമുള്ളവര്‍ സമൂഹമാധ്യമത്തില്‍ കടുത്ത നിലപാടെടുത്തിരുന്നു. അതേസമയം ഇന്നലെയുണ്ടായ സംഭവങ്ങളോടുള്ള പ്രതികരണമായി ദീപ പുതിയ എഫ്.ബി. കുറിപ്പിട്ടത് ഇങ്ങനെ: 'പേടിച്ചിട്ടുണ്ടെടോ; ടാഗ് ചെയ്ത് പേടിപ്പിക്കാണ്ടിരി. യു.ജി.സിടെ പേജില്‍ പോയി അറിയണ ഭാഷേല് നന്ദി സമര്‍പ്പിക്കു'
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യയെ പാട്ടുപാടി വോട്ടുതേടിയതിനു ശക്തമായി വിമര്‍ശിച്ചു ദീപ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതു പുതിയ വിവാദമായിരുന്നു. ഫലത്തില്‍ രമ്യയ്ക്ക് ഈ വിമര്‍ശനം സഹതാപമാണ് നേടിക്കൊടുത്തതെന്ന് പലരും ചൂണ്ടിക്കാട്ടി. ദരിദ്ര സാഹചര്യം പറഞ്ഞു വോട്ടുതേടുന്നുവെന്നും ദീപയുടെ വിമര്‍ശനമുണ്ടായി.
ഇതു രമ്യയുടെ കുടുംബ പശ്ചാത്തലം വിവരിക്കാന്‍ യു.ഡി.എഫിനു അവസരമൊരുക്കി കൊടുത്തുവെന്നു കരുതുന്നവര്‍ ഇടതുപക്ഷത്തുമുണ്ട്. ദീപയുടെ പരാമര്‍ശങ്ങള്‍ നിയമ നടപടികളിലാണ്. ഇടതുപക്ഷത്തു നിന്നും ഇതോടെ കടുത്ത വിമര്‍ശനമുയര്‍ന്നു. എന്തായാലും യു.ജി.സിയുടെ പുതിയ ഇടപെടല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം. അധ്യാപിക മോഷണം നടത്തിയതും അതിനു ക്ഷമ ചോദിച്ചതുമൊക്കെ യു.ജി.സി. വിഷയമായി എടുത്താല്‍ ദീപയ്ക്കു കൂടുതല്‍ വിശദീകരണം നല്‍കേണ്ടിവരും.
കോളജ് മാനേജുമെന്റ് വിഷയത്തില്‍ ഒരു നിലപാടുമെടുത്തില്ല എന്നതും ചര്‍ച്ചയാകും. മാനേജുമെന്റിനു വിഷയത്തില്‍ പ്രിന്‍സിപ്പാളിന്റെ റിപ്പോര്‍ട്ടു ലഭിച്ചിരുന്നുവെങ്കിലും അതു പൂഴ്ത്തിവെച്ചുവെന്നാണ് ആക്ഷേപം. അതിനാല്‍ ഇക്കാര്യത്തില്‍ മാനേജുമെന്റ് എന്ന നിലയില്‍ ദേവസ്വംബോര്‍ഡും മറുപടി നല്‍കേണ്ടി വന്നേക്കാം. ഇടതു സഹായാത്രികയായി അറിയപ്പെടുന്ന ദീപ നിശാന്ത് ഒന്നിനു പുറകേ ഒന്നായി വിവാദങ്ങള്‍ സൃഷ്ടിക്കുന്നതു ബോധപൂര്‍വമാണെന്നാണു സി.പി.എം നേതൃത്വത്തിലെ ഒരുവിഭാഗം കരുതുന്നത്.
ദീപയെ സംരക്ഷിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദമുള്ളതാണ് ദീപയ്ക്ക് ആത്മവിശ്വാസമുണ്ടാക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ദീപയുടെ കവിതാ കോപ്പിയടി പരക്കേ വിമര്‍ശനമുയര്‍ത്തി. തെറ്റു ന്യായീകരിച്ചു പിടിച്ചു നില്ക്കാന് ദീപ ശ്രമിച്ചതോടെ ഇടതു അനുകൂലികള്‍ പോലും ഇടഞ്ഞു. പിന്നീട് ദീപയടി എന്ന പരിഹാസപ്രയോഗം പോലുമുണ്ടായി. ചുരുക്കം ചിലരാണ് ദീപയെ പിന്തുണയ്ക്കാനെത്തിയത്.
എ.കെ.പി.സി.ടി.എയുടെ മാസികയിലാണ് അങ്ങനെയിരിക്കേ മരിച്ചുപോയി ഞാന്‍/നീ എന്ന കവിത വന്നത്. 2011 ല്‍ താന്‍ ഇതു ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുവെന്നതിന്റെ തെ ളിവു സഹിതം കലേഷ് രംഗത്തുവന്നു. ചിലയിടത്ത് വരികള്‍ അതുപോലെയും ചിലേടത്ത് വികൃതമാക്കിയും കവിത പ്രസിദ്ധീകരിച്ചുവെന്നായിരുന്നു കലേഷ് പരാതിപ്പെട്ടത്. ഇതു മറ്റൊരു ആഴ്ച്ചപ്പതിപ്പിലും അച്ചടിച്ചു വന്നിരുന്നു.
ഒരു സര്‍വീസ് മാസികയില്‍ ഒരു കവിത മോഷ്ടിച്ചു നല്കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്നയാളാണ് താനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക എന്നു പരിഹസിച്ചായിരുന്നു ദീപയുടെ ആദ്യപ്രതികരണം. താന്‍ ഇനി ഇക്കാര്യത്തില്‍ വിശദീകരിക്കില്ലെന്നു പറഞ്ഞ അവര്‍ പിന്നീട് ഓരോ വേളകളിലായി സര്‍വതും മാറ്റിപ്പറഞ്ഞു
അതോടെ പൊതുസമൂഹത്തില്‍ ഇവര്‍ക്ക് എതിരേ വന്‍ വിമര്‍ശനമുയര്‍ന്നു. ദീപയാണ് കവിത അയച്ചുതന്നതെന്ന് എ.കെ.പി.സി.ടി.എയും നിലപാടെടുത്തു. അതോടെ ന്യായീകരിക്കാനുള്ള സര്‍വ വഴിയുമടഞ്ഞു. അതിനിടെ തന്റെ കവിതാസമാഹാരത്തിന്റെ പേരും കവര്‍പേജും അടക്കം ദീപ കോപ്പിടയച്ചുവെന്ന ആരോപണവുമായി യുവകവി ആര്.അജിത്കുമാറും രംഗത്തുവന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications