Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ ദിവസം യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ; തൃശൂരിൽ വിവാഹ വേഷത്തിൽ പരീക്ഷയ്ക്കെത്തി വധു

ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണല്ലോ വിവാഹ ദിവസം. സന്തോഷവും ആഘോഷവും നിറഞ്ഞ ദിവസം. അതുപോലെ തന്നെ ഒരു വ്യക്തിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വന്തമായി ഒരു ജോലി. സർക്കാർ ജോലി നേടുക എന്നത് ഒട്ടുമിക്ക മനുഷ്യന്മാരുടേയും ഏറ്റവും വലിയ സ്വപ്‌നം ആയിരിക്കും, എന്നാൽ വിവാഹവും ജോലി നേടാനുള്ള അവസരവും ഒന്നിച്ച് വന്നാൽ എന്തുചെയ്യും. ചളിങ്ങാട് പുഴങ്കരയില്ലത്ത് നവാസിന്റെ മകൾ ഫൗസിയക്ക്‌ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം തന്നെയായിരുന്നു പബ്ലിക് സർവീസ് കമ്മിഷന്റെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ.

വിവാഹവും വലുതാണ് ജോലിയും വലുതാണ്. അതുകൊണ്ട് തന്നെ പരീക്ഷ എഴുതാൻ തന്നെയായിരുന്നു തീരുമാനം. സാധരാണ വിവാഹം കഴിഞ്ഞ് പോയി പരീക്ഷ എഴുതുന്ന വാർത്തകൾ നമ്മൾ വായിച്ചിട്ടുണ്ടാകു. ഫൗസിയ പരീക്ഷയ്ക്ക് ശേഷമാണ് വിവാഹത്തിന് എത്തിയത്. അസ്മാബി കോളജിൽ ഇന്നലെ 10 മുതൽ 12 വരെയായിരുന്നു പരീക്ഷ. വിവാഹ വേഷത്തിൽ ഹാളിലെത്തി പരീക്ഷയെഴുതിയ ശേഷം ആണ് വധു വിവാഹത്തിന് പോയത്. ചളിങ്ങാട് പുതുരപറമ്പിൽ ബഷീറിന്റേയും സക്കീനയുടേയും മകനാണ് വരൻ നെബിൽ.

Viral marriage new

നേരത്തെ ഇതുപോലൊരു സംഭവം മധ്യപ്രേദശിലും ഉണ്ടായിരുന്നു. വിവാഹവും എംപി ട്രേഡ് ക്ലാസ് 2 പേപ്പറിന്റെ പരീക്ഷയും ഒരു ദിവസമായിരുന്നു. വധു വിവാഹം കഴിഞ്ഞയുടന്‍ പരീക്ഷയ്ക്ക് പോയി. ചടങ്ങുകള്‍ ബാക്കി ഉണ്ടായിരുന്നു. എന്നാല്‍ പരീക്ഷയ്ക്ക് ശേഷം നടത്താമെന്ന് വീട്ടുകാര്‍ തീരുമാനിക്കുകയും വധു എക്‌സാമിന് പോവുകയും ചെയ്തു. വിവാഹ വേഷത്തില്‍ വധു പരീക്ഷയ്‌ക്കെത്തി. അഞ്ച് മണിക്കൂറോളമാണ് പരീക്ഷ ഉണ്ടായത്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+