വടക്കാഞ്ചേരിയില്‍ അനില്‍ അക്കര വാഴുമോ; ഇത്തവണ ശക്തമായ പോരാട്ടം, മണ്ഡല പരിചയം
തൃശൂര്‍: കേരളം ഈ അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലങ്ങളില്‍ ഒന്നാണ് വടക്കാഞ്ചേരി. ലൈഷ് മിഷന്‍ ആരോപണങ്ങളിലൂടെയാണ് വടക്കാഞ്ചേരി മണ്ഡലം കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. ഇത്തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്ന അനില്‍ അക്കര, ഈ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ച മണ്ഡലങ്ങളില്‍ ഒന്നാണ് വടക്കാഞ്ചേരി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 43 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനില്‍ അക്കര ജയിച്ചത്.

ഇത്തവണ വടക്കാഞ്ചേരി പിടിച്ചെടുക്കാന്‍ സിപിഎം സേവിയര്‍ ചിറ്റിലപ്പള്ളി എന്ന സ്ഥാനാര്‍ത്ഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മേരി തോമസിനെയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീന മേഖലകളില്‍ പോലും വിള്ളില്‍ വീണതില്‍ വിഭാഗീയത ആരോപിക്കപ്പെട്ടിരുന്നു. വടക്കാഞ്ചേരിയില്‍ പരിചിതനമായ മുഖമാണ് സേവിയര്‍ ചിറ്റിലപ്പള്ളിയുടേത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫിന് ഇത്തവണ വലിയ പ്രതീക്ഷയാണ് മണ്ഡലത്തിലുള്ളത്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഉല്ലാസ് ബാബുവിനെ തന്നെയാണ് ബിജെപി ഇത്തവണ കളത്തിലിറക്കുന്നത്. ഇത്തവണ ണണ്ഡലത്തില്‍ വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. വടക്കാഞ്ചേരി നഗരസഭ, അടാട്ട്, അവണൂര്‍, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂര്‍, തെക്കുംകര എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന നിയമസഭ മണ്ഡലമാണ് വടക്കാഞ്ചേരി, ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലാണ് വടക്കാഞ്ചേരിയുള്ളത്. രണ്ട് മെഡിക്കല്‍ കോളേജുകളും ആരോഗ്യ സര്‍വ്വകലാശാലയും ഉള്‍ക്കൊള്ളുന്ന ഒരു അപൂര്‍വ മണ്ഡലം കൂടിയാണ് വടക്കാഞ്ചേരി.
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications