വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത് 18 പൊലീസുകാര്‍ക്ക്; വയനാടില്‍ കൊവിഡ് വ്യാപനം തുടരുന്നു

Google Oneindia Malayalam News

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത് 18 പൊലീസുകാര്‍ക്ക്. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു സംസ്ഥാനത്ത് ആദ്യമായി പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 13 നായിരുന്നു രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവാവില്‍ നിന്നായിരുന്നു പൊലീസുകാര്‍ക്ക് രോഗ ബാധയുണ്ടായത്. തുടര്‍ന്ന തുടര്‍ച്ചയായ രണ്ട് ദിവസം മാനന്തവാടി പൊലീസ് സ്‌റ്റേഷന്‍ അടച്ചിടുകയായിരുന്നു. എന്നാല്‍ രോഗം സ്ഥിരീകരിച്ച പൊലീസുകാരില്‍ ഒരാള്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നാലെ മെയ് 14 ന് ബത്തേരി പൊലീസ് സ്റ്റേഷനിലെ 20 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി.

corona

ഏറ്റവും ഒടുവില്‍ വയനാട് ജില്ലയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കായിരുന്നു. കല്‍പ്പറ്റ സബ്ഡിവിഷന് കീഴിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരെ നിയോഗിച്ചാണ് നിലവില്‍ പടിഞ്ഞാറെതറ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.

അതേസമയം വയനാട് ജില്ലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ 50 ലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന 54 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. 21 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2010 ആയി. ഇതില്‍ 1558 പേര്‍ രോഗമുക്തരായി. നിലവില്‍ 442 പേരാണ് ചികിത്സയിലുള്ളത്. മേപ്പാടി സ്വദേശികളായ ഒമ്പത് പേര്‍ (3 പുരുഷന്മാര്‍, 4 സ്ത്രീകള്‍, 2 കുട്ടികള്‍), മൂന്ന് പനമരം സ്വദേശികള്‍ (20, 26, 34), മൂന്ന് വാഴവറ്റ സ്വദേശികള്‍ (63, 43, 20), രണ്ട് മൂപ്പൈനാട് സ്വദേശികള്‍( 37 26), പുത്തൂര്‍വയല്‍ അഞ ക്യാമ്പില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി (31), പാക്കം സ്വദേശി (21), മൂന്ന് കാട്ടിക്കുളം സ്വദേശികള്‍ (51, 46, 45), പേരിയ സ്വദേശി (ഒരു വയസ്സുള്ള കുട്ടി), എടവക സ്വദേശികള്‍ (42, 45), അഞ്ചു തരുവണ സ്വദേശികള്‍ (40,22, 75, 1,7 വയസ്സുള്ള രണ്ട് കുട്ടികള്‍), നല്ലൂര്‍നാട് സ്വദേശി (41), വെള്ളമുണ്ട സ്വദേശിനികള്‍ (9, 54), കുണ്ടാല സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി, ചീരാല്‍ സ്വദേശിനി (27), അപ്പപ്പാറ സ്വദേശികള്‍ (55, 51), ചുള്ളിയോട് സ്വദേശികള്‍ (27, 64), മീനങ്ങാടി സ്വദേശി (41), ബത്തേരി സ്വദേശികള്‍ (24 47), പടിഞ്ഞാറത്തറ സ്വദേശിനി (24), അമ്പലവയല്‍ സ്വദേശികള്‍ (18, 17), തൊണ്ടര്‍നാട് സ്വദേശികള്‍ (62, 64) ഉറവിടം വ്യക്തമല്ലാത്ത എടവക സ്വദേശി (28) യുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

43 സീറ്റ്, മാഞ്ചി വേണ്ട, നിതീഷിനൊപ്പമെങ്കില്‍ ഈ ഡിമാന്‍ഡ്... ഇല്ലെങ്കില്‍ എല്‍ജെപി കോണ്‍ഗ്രസിനൊപ്പം!43 സീറ്റ്, മാഞ്ചി വേണ്ട, നിതീഷിനൊപ്പമെങ്കില്‍ ഈ ഡിമാന്‍ഡ്... ഇല്ലെങ്കില്‍ എല്‍ജെപി കോണ്‍ഗ്രസിനൊപ്പം!

ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്

Wayanad
English summary
54 and more coronavirus cases reported in wayand today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X