കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു; ഓടിയത് ജനവാസ കേന്ദ്രത്തിലേക്ക്; ജാഗ്രത
സുല്‍ത്താന്‍ ബത്തേരി: വയനാട് മൂലങ്കാവില്‍ കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. ഞായറാഴ്ച്ച രാവിലെയായിരുന്ന സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങിയത്. തുടര്‍ന്ന് പുലിയെ മയക്കുവെടി വെക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍. എന്നാല്‍ പുലി കെണിയില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ പുലി ഓടി രക്ഷപ്പെട്ടത് ജനവാസ മേഖലയിലേക്കായതിനാല്‍ തന്നെ ജനങ്ങള്‍ ആശങ്കയിലാണ്. അധികൃതര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കൃഷി നശിപ്പിക്കുന്നതിനായെത്തുന്ന വന്യമൃഗങ്ങളെ തടയുന്നതിനാണ് കെണി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ പുലി കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ മയക്കുവെടി വെക്കാന്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ പുലിയെ കെണിയില്‍ നിന്ന് നീക്കുന്നത് വൈകി. ഒന്നരയോടെയായിരുന്നു ഡോക്ടര്‍ എത്തിയത്. പുലിയെ വനത്തില്‍ കൊണ്ട് പോയി വിടുന്നതിനായി കൂടും എത്തിച്ചു. എന്നാല്‍ ഈ അധികൃതരുടെ ഈ തയ്യാറെടുപ്പുകളൊക്കെ പാളുകയായിരുന്നു. കെണിയില്‍ നിന്ന പുലി രക്ഷപ്പെട്ട് ജനവാസ കേന്ദ്രത്തിലേക്ക് ഓടി മറയുകയായിരുന്നു.
നേരത്തെ വയലില്‍ കെട്ടിയ പോത്തിനെ കടുവ ഇറങ്ങി കൊന്നിരുന്നു. പൂതപ്പാടി പഞ്ചായത്തിലെ മേയാനായി വലയില്‍ ആയിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകള്‍ എത്തിയതോടെയാണ് സംഭവം അറിയിന്നത്. ഒന്നര വയസ് പ്രായവും ഒന്നര ക്വിന്റല്‍ തൂക്കവുമുള്ള പോത്തിനെ കൊന്ന് 6 മീറ്ററോളം ദുരത്തില്‍ വലിച്ചുകൊണ്ട് പോവുകയായിരുന്നു.












Click it and Unblock the Notifications