പാലക്കാട്ടെ കൊമ്പനെ മെരുക്കിയെടുക്കാന്‍ മുത്തങ്ങയിലെ സംഘം: കൂടൊരുക്കി തുടങ്ങി
കല്‍പറ്റ: പാലക്കാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന കൊമ്പനെ ഒന്ന് മെരുക്കാന്‍ വയനാട്ടിലെ സംഘം. മുത്തങ്ങയില്‍ ഈ കാട്ടുകൊമ്പനായി കൂടൊരുങ്ങുകയാണ്. പാലക്കാട്ടെ ധോണി വനമേഖലയില്‍ നിന്ന് നാട്ടിലിറങ്ങി സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുന്ന കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കാന്‍ ഉത്തരവായതോടെയാണ് മുത്തങ്ങയിലും ഒരുക്കങ്ങള്‍ തുടങ്ങിയത്.
ഈ ആനയെ മെരുക്കിയെടുക്കുന്നതിനും മറ്റുള്ളവരുമായി ഇണങ്ങാന്‍ പഠിപ്പിക്കുന്നതിനും മുത്തങ്ങ ആന പരിശീലന കേന്ദ്രം സഹായിക്കും. ഇവിടെ മാസങ്ങളോളം കൂട്ടിലായിരിക്കും ഈ ആന. അങ്ങനെയാണ് ഇതിനെ മെരുക്കിയെടുക്കുക. വമ്പന്‍ കൂടാണ് ഒരുങ്ങുന്നത്.

പാലക്കാട്ടെ കൊമ്പനെ മുത്തങ്ങയിലെ മിടുക്കനായ കുങ്കിയാനയായി മാറ്റാന്‍ ഈ പരിശീലനം കൊണ്ട് സാധിക്കും. പതിനൊന്ന് ആനകള്‍ ഉള്ള മുത്തങ്ങ പന്തിയിലേക്ക് പന്ത്രണ്ടാമനായാണ് പാലക്കാട് കൊമ്പന്‍ വരുന്നത്. 15 അടി വീതിയിലും 15 അടി നീളത്തിലും, പതിനെട്ടടി ഉയരത്തിലുമാണ് ആനക്കൊട്ടില്‍ നിര്‍മിക്കുന്നത്.
നാട്ടാനകളെ നിര്‍ത്താനായി പണിതെടുക്കുന്ന തരത്തില്‍ അല്ല ഈ കൂടിന്റെ നിര്‍മാണമം. അതേസമയം കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കുന്നതിനും മുത്തങ്ങയില്‍ എത്തിക്കുന്നതിനും 22 അംഗ വനപാലക സംഘമാണ് വയനാട് വന്യജീവി സങ്കേതത്തില്‍ നിന്ന് യാത്രയാവുക.
Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
കൂട് നിര്‍മാണം പൂര്‍ത്തിയാക്കി പത്തൊന്‍പതിന് ശേഷം പാലക്കാട്ടേക്ക് ഇവര്‍ തിരിക്കും. നേരത്തെ ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒരാഴ്ച്ച പാലക്കാട് ക്യാമ്പ് ചെയ്ത് കാട്ടാനയുടെ സ്വഭാവ സവിശേഷതകള്‍ പഠിച്ചിരുന്നു. ഒപ്പം ദൗത്യം നടപ്പാക്കേണ്ട കാടിന്റെ പ്രത്യേകതകളും മനസ്സിലാക്കിയിരുന്നു.
ഈ കാട്ടില്‍ ഏതെങ്കിലും ഭാഗത്തായി ഈ ആന സ്ഥിരമായി തമ്പടിക്കാറുണ്ട്. തുടര്‍ന്ന് വൈകീട്ട് ആറ് മണിക്കാണ് നാട്ടിലിറങ്ങുക. സ്ഥിരം രീതിയാണിത്. അതേസമയം വയനാട്ടില്‍നിന്നുള്ള മൂന്ന് കുങ്കിയാനകളും കൊമ്പനെ പിടിക്കാനായി പാലക്കാട്ടേക്ക് യാത്ര തിരിക്കും. ഇവയ്ക്കായി ലോറി ആംബുലന്‍സുകളും തയ്യാറാക്കിയിട്ടുണ്ട്.












Click it and Unblock the Notifications