വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബിരുദദാനം നടത്തി; കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി കെ രാജു

  • By Desk
Google Oneindia Malayalam News

ലക്കിടി: കര്‍ഷകരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി അഡ്വ.കെ.രാജു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ രണ്ടാമത് ബിരുദദാനം (കോണ്‍വൊക്കേഷന്‍) പൂക്കോട് സര്‍വകലാശാലാ ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയില്‍ 50 ശതമാനത്തിലധികം പേരും ജീവിക്കാനായി ആശ്രയിക്കുന്നത് കാര്‍ഷികമേഖലയെയാണ്.

<strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ</strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ

മൃഗസംരക്ഷണവും അനുബന്ധമേഖലകളും ഗ്രാമീണരുടെ ക്ഷേമത്തിന് പ്രധാന പങ്കുവഹിക്കുന്നു. ഭൂമിലഭ്യതയും കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും ഇതിനകം കൃഷി, മൃഗപരിപാലനം എന്നീ മേഖലകളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ ഇതരമേഖലകളിലേക്ക് ചുവടുമാറുകയാണ്. ഈ സാഹചര്യത്തിലാണ് വെറ്ററിനറി ബിരുദധാരികളുടെ പ്രവര്‍ത്തനം ബന്ധപ്പെട്ട മേഖലയിലെത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

K Raju

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കര്‍ഷകരെ തിരികെ കൊണ്ടുവരുകയെന്നത് ശ്രമകരമായ കാര്യമാണ്. മെച്ചപ്പെട്ട് ജീവിതം നേടിയെടുക്കാനാവുമെന്ന് അവരെ ബോധ്യപ്പെടുത്തണം. കാലാവസ്ഥാവ്യതിയാനവും വെള്ളപ്പൊക്കവുമാണ് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രതിസന്ധി. ഇത് തരണം ചെയ്യാന്‍ നൂതന പരിഹാരമാര്‍ഗങ്ങളുമായി മുന്നോട്ടുപോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെറ്ററിനറി, ഡയറി, പൗള്‍ട്രി സയന്‍സ് വിഷയങ്ങളില്‍ ഡോക്‌ട്രേറ്റ്, ബിരുദാനന്തര ബിരുദം, ബിരുദം, ഡിപ്ലോമ എന്നിവയില്‍ 2016-17 വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ 226 വിദ്യാര്‍ത്ഥികള്‍ക്കാണ് മന്ത്രി കെ രാജു ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ഇതില്‍ എട്ട് പേര്‍ ഡോക്‌ട്രേറ്റ് വിദ്യാര്‍ത്ഥികളാണ്. വിവിധ വിഷയങ്ങളിലെ റാങ്ക് ജേതാക്കളായ 18 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയുടെ സ്വര്‍ണമെഡലും, പ്രശസ്തി പത്രവും ചടങ്ങില്‍ വിതരണം ചെയ്തു. മണ്ണൂത്തി വെറ്ററനറി സയന്‍സ്, മണ്ണൂത്തി ഡയറി സയന്‍സ്, പൂക്കോട് വെറ്ററനറി സയന്‍സ്, പൂക്കോട് ഡയറി സയന്‍സ്, പാലക്കാട് തിരുവായംകുന്ന് ഏവിയന്‍ സയന്‍സ് ആന്റ് മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളാണ് ബിരുദദാന ചടങ്ങിനെത്തിയത്.

ചടങ്ങില്‍ തമിഴ്‌നാട് വെറ്ററിനറി സര്‍വക ലാശാലാ വൈസ് ചാന്‍സലര്‍ ഡോ.സി.ബാലചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ സേവ്യര്‍, രജിസ്ട്രാര്‍ ഡോ.ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു.

Wayanad
English summary
Convocation ceremony in Pookot Veterinary university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X