വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എസ്എഫ്‌ഐയുടെ എല്ലാ പരിപാടികളും സിപിഎമ്മുമായി ആലോചിച്ചല്ല, അവരോട് തന്നെ ചോദിക്കണം'

Google Oneindia Malayalam News

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. എസ്എഫ്‌ഐ നടത്തുന്ന എല്ലാ പരിപാടികളും സിപിഎമ്മുമായി ആലോച്ചിട്ടില്ല. അതുകൊണ്ട് പ്രതിഷേധത്തെ കുറിച്ച് അറിയില്ല. അവരുടെ പ്രതിഷേധത്തെ കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും ഗഗാറിന്‍ പറഞ്ഞു. ഞാന്‍ യാത്രയിലായിരുന്നു. അതുകൊണ്ട് കൂടുതലൊന്നും പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച ശേഷവും പരിശോധിച്ച ശേഷം പറയാമെന്നും ഗഗാറിന്‍ പറഞ്ഞു. പ്രതിഷേധിക്കാന്‍ അവകാശം എല്ലാവര്‍ക്കുമുണ്ട്. പ്രത്യേകിച്ച് ജനപ്രതിനിധികള്‍ ചെയ്യേണ്ട കാര്യം ചെയ്തില്ലെങ്കില്‍. പക്ഷേ അക്രമാസക്തരാവരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

മോദി നിര്‍ത്തിയേടത്ത് നിന്ന് പിണറായി തുടങ്ങി; രാഹുലിന്റെ ഓഫീസ് തകര്‍ത്തതിനെതിരെ കെസി വേണുഗോപാല്‍മോദി നിര്‍ത്തിയേടത്ത് നിന്ന് പിണറായി തുടങ്ങി; രാഹുലിന്റെ ഓഫീസ് തകര്‍ത്തതിനെതിരെ കെസി വേണുഗോപാല്‍

1

അതേസമയം വിടി ബല്‍റാമും രൂക്ഷ വിമര്‍ശവുമായി സംഭവത്തില്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്‌ഐ എന്ന പേരിലുള്ള ക്രിമിനല്‍ സംഘം ആക്രമിച്ച് തകര്‍ത്തിരിക്കുന്നു. ഈ ഗുണ്ടാ സംഘത്തെ പാലൂട്ടി വളര്‍ത്തുന്ന മിസ്റ്റര്‍ സീതാറാം യെച്ചൂരിക്ക് വല്ലതും പറയാനുണ്ടോ എന്നായിരുന്നു വിടി ബല്‍റാം ചോദ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്എഫ്‌ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ കുറ്റവാളികളായി നില്‍ക്കുന്നത് മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണെന്നും സതീശന്‍ ആരോപിച്ചു.

അതേസമയം ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ട്. അക്രമികള്‍ക്ക് എല്ലാ സഹായവും നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സിപിഎം സ്വന്തം അണികളെ നിലയ്ക്ക് നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ അതിനെ പ്രതിരോധിക്കും. തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിനും അറിയാം. ജനാധിപത്യത്തിന് ചേര്‍ന്നതല്ല അത് എന്നത് കൊണ്ടാണ് ഒഴിവാക്കുന്നത്. ആ മാന്യതയെ ദൗര്‍ബല്യമായി കരുതരുതെന്നും സുധാകരന്‍ പറഞ്ഞു. സംഘപരിവാറിനെയാണ് പിണറായിയും സംഘവും പ്രീണിപ്പിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു

Wayanad
English summary
cpm district secretary gagarin says party didnt know every programme of sfi, after rahul office vandalise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X