വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി; ടി പി കേസിലെ പ്രതിയടക്കം കുടുങ്ങി; അന്വേഷണം ഊർജ്ജിതം

റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി; ടി പി കേസിലെ പ്രതിയടക്കം കുടുങ്ങി; അന്വേഷണം ഊർജ്ജിതം

Google Oneindia Malayalam News

വയനാട്: ജില്ലയിൽ പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരി മരുന്ന് പാര്‍ട്ടി നടത്തിയ പ്രതികളെ പിടി കൂടി. 16 പേരാണ് ഇപ്പോൾ പിടിയില്‍ ആയിരിക്കുന്നത്. ടി പി കേസില്‍ പരോളിലിറങ്ങിയ പ്രതി കിര്‍മാണി മനോജ് അടക്കം കേസിൽ പ്രതിയാണ്. ഇവരില്‍ നിന്ന് എം ഡി എം എയും കഞ്ചാവും പൊലീസ് കണ്ടെത്തി.

ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് പൊലീസ് പിടിയിൽ ആയത്. വയനാട്ടിലെ പ്രമുഖ ഗൂഢാ തലവന്റെ വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സംഘം ഒത്തു കൂടിയത്. വിവാഹ വാര്‍ഷിക ആഘോഷത്തിന് വിവിധ ജില്ലകളിലെ ഗുണ്ടകളെ ക്ഷണിച്ചിരുന്നു.

criem

എന്നാൽ, സ്ഥിരമായി ഈ റിസോർട്ടിൽ ഇത്തരത്തിലുളള ലഹരി പാർട്ടികൾ നടത്താറില്ല. ഇത്തരത്തിലുള്ള ആക്ഷേപവും ഇതിനു മുൻപ് ഉയർന്നു വന്നിട്ടില്ല. പക്ഷേ , ഇന്നലെ രാത്രി പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കിര്‍മാണി മനോജ് അടക്കമുള്ള പ്രതികളെ പിടിയിലാക്കിയത്. ഇവരെല്ലാവരും ക്വട്ടേഷൻ സംഘങ്ങളിൽ പെടുന്നവരാണെന്ന് പോലീസ് തന്നെ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിച്ചത്. ഇന്നലെ , രാത്രിയോടെ തന്നെ പോലീസ് വയനാട്ടിലെ ഈ സ്ഥലം വളഞ്ഞിരുന്നു. തുടർന്ന് അവിടെ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, ചിലര്‍ പൊലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ടു എന്ന വിവരവും ഉണ്ട്.

'ക്രിമിനലുകളെ തെരുവിലിറക്കുകയാണ് ദൗത്യം എന്നു വിശ്വസിക്കുന്ന ആളാണ് കോൺഗ്രസിനെ നയിക്കുന്നത്';ഐസക്'ക്രിമിനലുകളെ തെരുവിലിറക്കുകയാണ് ദൗത്യം എന്നു വിശ്വസിക്കുന്ന ആളാണ് കോൺഗ്രസിനെ നയിക്കുന്നത്';ഐസക്

തുടർന്ന് ഇന്നലെ രാത്രി തന്നെ ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ പ്രതികളെ ഇപ്പോൾ പോലീസ് ചോദ്യം ചെയ്തു വരികയാണ് എന്നാണ് റിപ്പോർട്ട്. ഇവരുടെ കൈയിൽ നിന്ന് എം ഡി എം എയും കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ, വയനാട് സ്വദേശി ആയിട്ടുള്ള ഒരു ഗുണ്ടാ തലവന്റെ വിവാഹ വാർഷികവും ആയി ബന്ധപ്പെട്ടാണ് പാർട്ടി നടന്നതെന്ന തരത്തിലുളള മൊഴി പോലീസിന് പ്രതികൾ നേരത്തെ നൽകിയിരുന്നു.

Recommended Video

cmsvideo
ദിലീപ് കുഞ്ചാക്കോ ബോബനെയും സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ

Wayanad
English summary
Drug party at Wayanad resort; Sixteen people including the accused of TP case arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X