വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് കോൺഗ്രസിൽ പോര് കനക്കുന്നു; അഴിമതിയിൽ എംഎല്‍എയ്ക്ക് പങ്കെന്ന് ആരോപണം

Google Oneindia Malayalam News

കോഴിക്കോട്; വയനാട് കോൺഗ്രസിൽ ഭിന്നത രൂക്ഷം. ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐസി ബാകൃഷ്ണന് പങ്കുണ്ടെന്ന കെപിസിസി എക്സിക്യൂട്ടീവ് അംഗം പിവി ബാലചന്ദ്രന്റെ ആരോപണം പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കാണ് കാരണമായിരിക്കുന്നത്. ഐസി ബാലകൃഷ്ണൻ പണം വാങ്ങിയതിന് തെളിവുണ്ടെന്നാണ് ബാലചന്ദ്രൻ പറഞ്ഞത്. ഇത് സംബന്ധിച്ച് ബാലചന്ദ്രൻ കെപിസിസിക്ക് പരാതിയും നൽകി.കെപിസിസി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതി ഏകപക്ഷീയമായാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും ബാലചന്ദ്രൻ കെപിസിസിക്ക് നൽകിയ പരാതിയിൽ പറയുന്നു.

congress

നേരത്തേ തന്നെ ബത്തേരി അർബൻ ബാങ്ക് അഴിമതി സംബന്ധിച്ച് ഐസി ബാലകൃഷ്ണനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ കെപിസിസി എക്സിക്യൂട്ടീവ് അംഗം തന്നെ എംഎല്‌എയ്ക്കെതിരെ രംഗത്തെത്തിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് നതേൃത്വം. അതേസമയം ബാലചന്ദ്രൻറെ ആരോപണങ്ങളെ തള്ളി ഐസി ബാലകൃഷ്ണൻ രംഗത്തെത്തി. തനിക്കിടയിൽ മധ്യസ്ഥൻമാരില്ലെന്നും ഒരു അനധികൃത നിയമനങ്ങളെക്കുറിച്ചും അറിയില്ലെന്നും ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

താൻ കോൺഗ്രസിന് വേണ്ടിയോ സ്വന്തം വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടിയോ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല.പി വി ബാലചന്ദ്രന് ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ബാലകൃഷ്ണൻ ആരോപിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയത് മുതൽ ബാലചന്ദ്രന് പാർട്ടിയിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും എംഎൽഎ കുറ്റപ്പെടുത്തി. ആ ഒരു ഘട്ടത്തല്‍ തനിക്കെതിരേയും ബാലചന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. പിവി ബാലകൃഷ്ണനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു.

അതേസമയം ഡി സി സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോഴത്തെ പാർട്ടിയിലെ പൊട്ടിത്തെറിക്ക് കാരണം. പുന;സംഘടനയെ ചൊല്ലി നേരത്തേ തന്നെ പാർട്ടിയിൽ അസ്വസ്ഥതകൾ ഉടലെടുത്തിരുന്നു. ഇപ്പോൾ നേതൃത്വത്തിനെതിരെ തിരിഞ്ഞ ബാലചന്ദ്രൻ പാർട്ടി വിടുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

അതിനിടെ വിഷയത്തിൽ ഡിവൈഎഫ്ഐ രംഗത്തെത്തി.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അഴിമതിക്കാരനാണ് എന്ന കാലങ്ങളായുള്ള ഡി.വൈ.എഫ്.ഐയുടെ നിലപാടാണ് മുൻ ഡിസിസി അധ്യക്ഷന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്ന് ‍ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അഴിമതി ശീലമാക്കിയ നേതാവാണ് എന്ന വിവരം വളരെക്കാലമായി ഡി.വൈ.എഫ്.ഐ പൊതുസമൂഹത്തിന് മുന്നിൽ ഉന്നയിക്കുന്നുണ്ട്. ഓരോ തവണയും രാഷ്ട്രീയ പ്രേരിത ആരോപണം എന്ന പതിവ് പല്ലവി ഉയർത്തി ഉയർന്നു വരുന്ന വിഷയങ്ങളെ പ്രതിരോധിക്കുന്ന സമീപനമാണ് ഐ.സി. ബാലകൃഷ്ണനും ജില്ലാ കോൺഗ്രസ് നേതൃത്വവും സ്വീകരിച്ചിട്ടുള്ളത്. സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ ക്രമവിരുദ്ധ നിയമനം നടത്താൻ ഐ.സി.ബാലകൃഷ്ണൻ കോഴപ്പണം കൈപറ്റിയതിന് ദൃക്സാക്ഷിയാണ് എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി.സി.സി പ്രസിഡന്റുമായ പി.വി.ബാലചന്ദ്രനാണ്.

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അഴിമതിക്കാരനാണ് എന്ന കാലങ്ങളായുള്ള ഡി.വൈ.എഫ്.ഐയുടെ നിലപാട് കൂടിയാണ് മുൻ ഡി.സി.സി പ്രസിഡന്റ് ശരിവച്ചിരിക്കുന്നത്. ജനപ്രതിനിധി ആയിരിക്കെ സാമ്പത്തിക താൽപര്യത്തോടെ ഉദ്യോഗാർത്ഥികൾ നിന്ന് പണം വാങ്ങി നിയമനം നടത്താൻ ഇടപെട്ടു എന്ന ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് ഐ.സി.ബാലകൃഷ്ണൻ നടത്തിയിരിക്കുന്നത്. ഒരു ജനപ്രതിനിധിക്കുണ്ടായിരിക്കേണ്ട ധാർമ്മികതയും സുതാര്യതയും ബലികഴിച്ച് നഗ്നമായ അഴിമതിയും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണം.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ അഴിമതി നിയമനം അടക്കം കഴിഞ്ഞ പത്തുകൊല്ലമായി സുൽത്താൻ ബത്തേരി എം.എൽ.എ എന്ന നിലയിൽ ഐ.സി. ബാലകൃഷ്ണനെതിരായി ഉയർന്ന അഴിമതി ആരോപണങ്ങളെല്ലാം ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കേണ്ടതുണ്ട്. ഐ.സി.ബാലകൃഷ്ണൻ അഴിമതി പണം കൈപ്പറ്റുന്നതിന് ദൃക്സാക്ഷിയാണ് എന്ന മുൻ ഡി.സി.സി പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ തെളിവായി പരിഗണിച്ച് ഐ.സി ബാലകൃഷ്ണനെതിരെ അഴിമതി നിരോധന നിയപ്രകാരം അടിയന്തരിമായി നടപടി സ്വീകരിക്കണമെന്നും റഫീഖ്് ആവശ്യപ്പെട്ടു.

Wayanad
English summary
Fight intensifies in Wayanad Congress; Alleged involvement of MLA in corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X