വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവ ഇപ്പോഴും കാണാമറയത്ത്, മൂന്നായി തിരിഞ്ഞ് വനംവകുപ്പിന്റെ തിരച്ചില്‍

Google Oneindia Malayalam News

കല്‍പ്പറ്റ: മീനങ്ങാടിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായുള്ള തിരച്ചില്‍ ശക്തമാക്കി വനംവകുപ്പ്. കാട്ടിലും നാട്ടിലുമെല്ലാം കടുവയ്ക്കായി തിരഞ്ഞിരുന്നു വനപാലകര്‍. ഏഴുപത് പേര്‍ വരുന്ന വലിയ സംഘമാണ് മൂന്നായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ ഇപ്പോഴും കടുവ കാണാമറയത്താണ്.

കടുവയുടെ കാല്‍പ്പാടുകള്‍ ഈ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. ഉടനെ തന്നെ പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് വനപാലകര്‍. ചൂരിമല, കൃഷ്ണഗിരിയിലെ കൊളഗപ്പാറ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ഈ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

1

യുഎസ്സില്‍ ആദ്യ ലീഡ് നേടി റിപബ്ലിക്കന്‍ പാര്‍ട്ടി; ഇന്ത്യന്‍ അമേരിക്കന്‍ മേരിലാന്‍ഡിലെ ഗവര്‍ണര്‍യുഎസ്സില്‍ ആദ്യ ലീഡ് നേടി റിപബ്ലിക്കന്‍ പാര്‍ട്ടി; ഇന്ത്യന്‍ അമേരിക്കന്‍ മേരിലാന്‍ഡിലെ ഗവര്‍ണര്‍

കൊളഗപ്പാറ ഭാഗത്ത് നിന്നാണ് കടുവയുടെ ശബ്ദം കേട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രിയിലും പട്രോളിംഗ് സംഘം ഇവിടെ തിരച്ചില്‍ നടത്തി. രാത്രി കടുവ തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. നിരവധി ആടുകളെയും വളര്‍ത്തുമൃഗങ്ങളെയുമാണ് ഇവിടെ കടുവ കൊന്നത്. നാട്ടുകാരുടെ പ്രതിഷേധം ഇവിടെ ശക്തമായി തുടങ്ങിയിട്ടുണ്ട്.

തീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെതീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെ

ഈ സാഹചര്യത്തിലാണ് വനംവകുപ്പ് കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. ചീരാലില്‍ ഇതുപോലെ കടുവയുടെ ആക്രമണം ശക്തമായപ്പോള്‍ വനംവകുപ്പ് ഉറക്കമില്ലാതെ തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ ഇവിടെ ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

തിങ്കളാഴ്ച്ചത്തെ തിരച്ചിലില്‍ കടുവയെ കണ്ടെത്തിയിരുന്നു. പക്ഷേ മയക്കുവെടി വെക്കാന്‍ ആ സമയം സാധിച്ചിരുന്നില്ല. ബീനാച്ചി എസ്റ്റേറ്റിലേക്ക് കടുവ രക്ഷപ്പെട്ടെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്. ഈ എസ്റ്റേററ് കാടുമൂടിയ പ്രദേശമാണ്. അതുകൊണ്ട് മറ്റ് വന്യമൃഗങ്ങളും ഇവിടെ ധാരാളമുണ്ട്.

കടുവ ഇതിനോടകം ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി ഏഴോളം കടുവകളെയാണ് കൊന്നത്. മീനങ്ങാടി, കൃഷ്ണഗിരി പ്രദേശങ്ങളിലായി രണ്ട് ദിവസം കൊണ്ട് പത്ത് ആടുകളാണ് കൊല്ലപ്പെട്ടത്. ഇവിടെയുള്ള കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമാണ് വളര്‍ത്ത് മൃഗങ്ങള്‍. എന്നാല്‍ കടുവ ഇവരുടെ ആടുകളെ ലക്ഷ്യമിട്ടതോടെ ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുകയാണ്.

ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് കടുവ കൊന്ന ആടുകളുമായി നാട്ടുകാര്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചത്. ഇതേ തുടര്‍ന്നാണ് വനംവകുപ്പ് തിരച്ചില്‍ ശക്തമാക്കിയത്. രണ്ട് ദിവസമായി പക്ഷേ കടുവയുടെ ആക്രമണം ഉണ്ടായിട്ടില്ല.

ഉള്‍ക്കാട്ടിലേക്ക് കടുവ വലിഞ്ഞോ എന്നാണ് ഇനി അറിയാനുള്ളത്. എന്നാല്‍ നാട്ടുകാര്‍ ഇപ്പോഴും ആശങ്കയിലാണ്. ഇവര്‍ ഗ്രാമസഭയും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. എത്ര വേഗം കടുവയെ പിടിച്ചില്ലെങ്കില്‍ വലിയ വെല്ലുവിളിയായി മാറുമെന്ന് വനംവകുപ്പിന് അറിയാം.

Wayanad
English summary
heavy searching for tiger in krishnagiri, still tiger at large
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X