വയനാട് അതീവസുരക്ഷവലയത്തില്‍: രാഹുലും പ്രിയങ്കയും കല്‍പ്പറ്റ നഗരത്തില്‍ റോഡ്‌ഷോ നടത്തും, പത്രികാസമര്‍പ്പണം പതിനൊന്നരക്ക്
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രികാസമര്‍പ്പണത്തിനെത്തുന്ന എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വയനാടൊരുങ്ങി. ജില്ല അതീവസുരക്ഷാവലയത്തിലാണ്. രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയുമെത്തുന്ന കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഹെലിപാഡില്‍ രണ്ട് വട്ടം പരീക്ഷണ പറക്കല്‍ നടത്തി. ബുധനാഴ്ച വൈകിട്ട് 4 .45 നായിരുന്നു എസ് പി ജിയുടെ ആദ്യ ഹെലികോപ്റ്റര്‍ വിജയകരമായി ലാന്‍ഡ് ചെയ്തത്.
തുടര്‍ന്ന് അഞ്ച് മണിയോടെ മറ്റൊരു ഹെലികോപ്റ്റര്‍ കൂടിയെത്തി ലാന്റ് ചെയ്തു. ബംഗ്ലൂരില്‍ നിന്നുള്ള ഹെലികോപ്റ്ററുകളാണ് എത്തിയത്. രാഹുലിന്റെ വയനാട് പര്യടനത്തില്‍ ഏറ്റവും ശ്രദ്ധേയമാകുക റോഡ്‌ഷോയായിരിക്കും. കല്‍പ്പറ്റ പഴയബസ്റ്റാന്റ് പരിസരത്ത് നിന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വയനാട് കലക്‌ട്രേറ്റിലേക്ക് റോഡ്‌ഷോയായിട്ടാണ് രാഹുല്‍ പോകുക. റോഡ്‌ഷോയില്‍ പ്രിയങ്കയും ഒപ്പം ചേരുന്നതോടെ ആവേശം ഇരട്ടിയാകും.

25000 യു ഡി എഫ് പ്രവര്‍ത്തകരാണ് വ്യാഴാഴ്ച കല്‍പ്പറ്റയിലെത്തുക. രാവിലെ ഒമ്പത് മണി ക്കാണ് രാഹുല്‍ഗാന്ധി കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിറങ്ങുക. പിന്നീട് ഒമ്പതരയോടെ റോഡ്‌ഷോ ആരംഭിക്കും. ഒന്നര കിലോമീറ്റര്‍ ദൂരം നടക്കുന്ന റോഡ്‌ഷോക്ക് ശേഷം കല്‍പ്പറ്റ സിവില്‍സ്റ്റേഷനിലെത്തി ജില്ലാകലക്ടര്‍ ഏ ആര്‍ അജയകുമാറിന് രണ്ട് സെറ്റ് പത്രിക കൈമാറും. തുടര്‍ന്ന് സുരക്ഷാഉദ്യേഗസ്ഥര്‍ സമ്മതിച്ചാല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തി യു ഡി എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
എ ഐ സി സി നേതാക്കളടക്കം പ്രമുഖരെല്ലാം വയനാട്ടിലെത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍വാസ്‌നിക്, കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ബുധനാഴ്ച ജില്ലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഹെലിപ്പാട് അടക്കം സന്ദര്‍ശിച്ച ശേഷം നേതാക്കള്‍ കോഴിക്കോട്ടേക്ക് മടങ്ങി. കല്‍പ്പറ്റ നഗരത്തില്‍ ജനങ്ങളെ നിയന്ത്രിക്കുന്നതിനായി ബാരിക്കേടുകള്‍ തീര്‍ത്തിട്ടുണ്ട്. ബാരിക്കേടിനുള്ളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. രാവിലെ മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിന് ശേഷം മൂന്ന് മണിയോടെയായിരിക്കും രാഹുല്‍ഗാന്ധി മടങ്ങുക.












Click it and Unblock the Notifications