വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് -സോഷ്യലിസ്റ്റ് ഭൂമികയായ കല്‍പ്പറ്റ, ഇടത്തോട്ടും വേണമെങ്കില്‍ ചായും, മണ്ഡല പരിചയം!!

Google Oneindia Malayalam News

നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് അറിയുന്നതിന് മുമ്പേ തന്നെ ശ്രദ്ധാകേന്ദ്രമാണ് കല്‍പ്പറ്റ മണ്ഡലം. വയനാട്ടിലെ ഏറ്റവും ഗ്ലാമര്‍ സീറ്റും ഇത് തന്നെ. ഇത്തവണ മുല്ലപ്പള്ളി രാമചന്ദ്രനും ടി സിദ്ദിഖും അടക്കമുള്ളവര്‍ ഇവിടെ മത്സരിക്കുമെന്നായിരുന്നു വിവരം. മുല്ലപ്പള്ളിയെ എതിര്‍ത്ത് മുസ്ലീം ലീഗ് രംഗത്ത് വരികയും, പിന്നീട് അത് തിരുത്തിപ്പറയുകയും വരെ ചെയ്തു. മണ്ഡലചരിത്രം നോക്കുകയാണെങ്കില്‍ എല്ലാ പാര്‍ട്ടികളും ഇവിടെ കരുത്തുണ്ട്. എന്നാല്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെയും കോണ്‍ഗ്രസിന്റെ കുത്തക ഇവിടെ പ്രകടമായിരുന്നു. എന്നാല്‍ സിപിഎം സമീപകാലത്ത് വന്‍ ശക്തിയായി തന്നെ മണ്ഡലത്തില്‍ മാറിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

1

നിലവില്‍ സിപിഎമ്മിന്റെ സികെ ശശീന്ദ്രനാണ് കല്‍പ്പറ്റയില്‍ നിന്നുള്ള എംഎല്‍എ. വയനാട്ട് ജില്ലയിലെ കല്‍പ്പറ്റ നഗരസഭയും, മുട്ടില്‍, മേപ്പാടി, വൈത്തിരി, കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കല്‍പ്പറ്റ നിയമസഭാ മണ്ഡലം. 1977 മുതല്‍ നടന്ന ഒമ്പത് തിരഞ്ഞെടുപ്പുകളില്‍ നാല് തവണ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ രണ്ട് തവണ ജെഎന്‍പിക്ക് വേണ്ടി വീരേന്ദ്രകുമാറും ഒരു തവണ എം കമലവും രണ്ട് ജെഡിഎസ്സിന് വേണ്ടി ശ്രേയാംസ് കുമാറും വിജയിച്ചിട്ടുണ്ട്. 2006ല്‍ ഇടതുപക്ഷത്ത് നിന്നാണ് ശ്രേയാംസ് വിജയിച്ചത്. 2011ല്‍ അത് യുഡിഎഫിന് വേണ്ടിയായി.

യുഡിഎഫാണെങ്കിലും എല്‍ഡിഎഫാണെങ്കിലും കല്‍പ്പറ്റ മണ്ഡലം സാധാരണ ജനതാദളിനാണ് നല്‍കുന്നത്. എന്നാല്‍ 2016ല്‍ ആ ചരിത്രം സിപിഎം തിരുത്തുകയായിരുന്നു. നല്ല ഭൂരിപക്ഷത്തിലായിരുന്നു ശശീന്ദ്രന്റെ ജയം. 13083 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സിപിഎം ജയിച്ചത്. ജെഡിയുവിന്റെ ശ്രേയാംസ്‌കുമാര്‍ രണ്ടാം സ്ഥാനത്തെത്തി. ബിജെപി 12938 വോട്ട് മണ്ഡലത്തില്‍ നേടിയിരുന്നു. പത്ത് ശതമാനത്തിനടുത്ത് 2011നെ അപേക്ഷിച്ച് വോട്ട് വര്‍ധിപ്പിക്കാന്‍ സിപിഎമ്മിന് സാധിച്ചിരുന്നു. 2011ല്‍ സിപിഎമ്മിന്റെ പിഎ മുഹമ്മദിനെ 18169 വോട്ടിനായിരുന്നു ശ്രേയാംസ്‌കുമാര്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിനായി തുടര്‍ച്ചയായി മൂന്ന് തവണ കെകെ രാമചന്ദ്രന്‍ വിജയിച്ച മണ്ഡലം കൂടിയാണിത്.

സികെ ശശീന്ദ്രന്‍ മണ്ഡലത്തില്‍ വലിയ പോപ്പുലറായ എംഎല്‍എയാണ്. ഇത്തവണ കോണ്‍ഗ്രസിന് അതുകൊണ്ട് ജയിക്കുക കടുപ്പമാണ്. സാധാരണ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്ന എംഎല്‍എയാണ് അദ്ദേഹം. 2011 നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വലിയ തോതില്‍ ഇവിടെ ഇടിഞ്ഞിട്ടിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി ഇടതുപക്ഷം ശക്തമായ ആധിപത്യം കല്‍പ്പറ്റയില്‍ കാണിക്കുന്നുണ്ട്. കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥി വേണ്ടെന്ന് പ്രാദേശിക നേതൃത്വം നേരത്തെ തന്നെ അറിയിച്ചിച്ചുണ്ട്. തൊഴിലാളി വോട്ടര്‍മാര്‍ ധാരാളമുള്ള മണ്ഡലം കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം വന്ന തിരിച്ചടി രാഹുല്‍ ഗാന്ധി എത്തുന്നതോടെ മറികടക്കാം എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

Recommended Video

cmsvideo
Kerala will not proceed CAA says pinarayi vijayan

Wayanad
English summary
kalpetta once a congress strong hold, but now a cpm fort, fight tightens in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X