• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സികെ ജാനുവിനെ പുറത്താക്കുന്നു: പാര്‍ട്ടി പിളര്‍പ്പിലേക്ക്, ബിജെപി നേതാക്കള്‍ക്കൊപ്പം വോട്ട് മറിച്ചു

Google Oneindia Malayalam News

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ദേശീയ നേതൃത്വം തന്നെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്‍മാറിയത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ തന്നെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് കല്ലുകടിയായിരുന്നു. ഇതേ തുടര്‍ന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിനെ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ബിജിപിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നു. മുന്നണിമര്യാദകള്‍ പാലിക്കാതെ പുറത്തുപോയ ഒരാളെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതിലായിരുന്നു ജില്ലാ നേതൃത്വത്തിന്‍റെ പരാതി. ഈ പ്രശ്നങ്ങള്‍ ഒരു വിധം പരിഹരിച്ചെങ്കിലും തിരഞ്ഞെടുപ്പിന് പിന്നാലെ ജാനുവിന്‍റെ പാര്‍ട്ടിയില്‍ തന്നെ പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

ബത്തേരി മണ്ഡലത്തില്‍

ബത്തേരി മണ്ഡലത്തില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ ഏറെ പ്രതീക്ഷയോടെ ഇത്തവണയും സികെ ജാനു മത്സരിച്ചെങ്കിലും വോട്ടുകളുടെ എണ്ണത്തില്‍ വലിയ ചോര്‍ച്ചയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിയും ജെആര്‍പി അധ്യക്ഷയുമായ ജാനുവിനെതിരായ നീക്കം ശക്തമായത്. വലിയൊരു വിഭാഗം നേതാക്കളും ജാനുവിന് എതിരാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജാനുവിനെ പുറത്താക്കും

ജാനുവിനെ പുറത്താക്കും

ജാനുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതടക്കമുള്ള ശക്തമായ നടപടികൾ ഉണ്ടായേക്കുമെന്നും സംസ്ഥാന നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. രണ്ടാമതും എന്‍ഡിഎയുടെ ഭാഗമാവാനുള്ള ജാനുവിന്‍റെ തീരുമാനത്തില്‍ നേരത്തെ തന്നെ ചില നേതാക്കള്‍ എതിര്‍പ്പുണ്ടായിരുന്നു. ബിജെപി സഖ്യം അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇവര്‍ ഇപ്പോഴും .

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

ജെആര്‍എസ് എന്ന പാര്‍ട്ടി രൂപീകരിച്ച രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സികെ ജാനു 2016 ലെ തിരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വലിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. 27920 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമേ സാധിച്ചുള്ളുവെങ്കിലും മണ്ഡലത്തില്‍ മുന്നണിയുടെ വോട്ട് നില 10 ശതമാനത്തോളം ഉയര്‍ത്തി.

എല്‍ഡിഎഫുമായി

എല്‍ഡിഎഫുമായി

എന്നാല്‍ പിന്നീട് ഇടക്കാലത്ത് എന്‍ഡിഎയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സികെ ജാനു മുന്നണി വിട്ടു. കോഴിക്കോട് നടന്ന പാർട്ടിയുടെ സംസ്ഥാന നേതൃയോഗത്തില്‍ എൽഡിഎഫുമായി തുടര്‍ന്ന് സഹകരിച്ചു പോവാനായിരുന്നു തീരുമാനം. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുമായിട്ടായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ നിന്നും അനുകൂല സൂചനകള്‍ ഉണ്ടായില്ല.

വീണ്ടും സഖ്യത്തിലേക്ക്

വീണ്ടും സഖ്യത്തിലേക്ക്

പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സികെ ജാനു എന്‍ഡിഎയിലേക്ക് മടങ്ങിയത്. തിരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ ബിജെപി ചിഹ്നത്തില്‍ മത്സരിക്കുകയും ചെയ്തു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ വോട്ട് നില കുത്തന കുറഞ്ഞു. കഴിഞ്ഞ തവണ 27920 വോട്ടുകള്‍ ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ അത് 15198 ലേക്ക് കൂപ്പുകുത്തി.

വലിയ കുറവ്

വലിയ കുറവ്

ആകെ വോട്ടില്‍ 12722 വോട്ടിന്‍റെ കുറവാണ് ഉണ്ടായത്. മണ്ഡലത്തിൽ ബി.ജെ.പി. വോട്ടുകൾക്കുപുറമേ തനിക്ക് സ്വന്തമായി 25,000-ത്തിലേറെ വോട്ടുകൾ ലഭിക്കുമെന്നായിരുന്നു ജാനു പറഞ്ഞിരുന്നത്. ഗോത്രമഹാസഭയുടേതുൾപ്പെടെ ആദിവാസി മേഖലയിൽനിന്നും വലിയതോതിൽ വോട്ടുകൾ നേടുമെന്നായിരുന്നു ജാനുവിന്റെ കണക്ക് കൂട്ടലുകള്‍.

വോട്ട് എണ്ണയപ്പോള്‍

വോട്ട് എണ്ണയപ്പോള്‍

എന്നാല്‍ വോട്ട് എണ്ണിയപ്പോള്‍ ബിജെപി വോട്ടുകള്‍ മുഴുവന്‍ മാറ്റി നിര്‍ത്തിയാലും ജാനു അവകാശപ്പെട്ടതിന്‍റെ അടുത്തെങ്ങുപോലും വോട്ട് നിലയില്‍ എത്താന്‍ സാധിച്ചില്ല. പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ ആഴ്ചകളോളം ജാനുവിന് വേണ്ടി മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചെങ്കിലും നിഷേധാത്മക സമീപനമാണ് നേരിടേണ്ടി വന്നതെന്നാണ് നേതാക്കള്‍ ആരോപിക്കുന്നു.

പുറത്താക്കും

പുറത്താക്കും

പലകാരണങ്ങൾ പറഞ്ഞ് തങ്ങളെ ആദിവാസി മേഖലകളിൽ പ്രവർത്തിക്കാൻ ജാനു അനുവദിച്ചില്ല. ബത്തേരിയിൽ വോട്ടുമറിക്കാൻ ചില ബിജെപി നേതാക്കൾക്കൊപ്പം ജാനുവും കൂട്ടുനിന്നു. അതിനാലാണ് ആദിവാസി മേഖലകളെ പ്രചരണത്തില്‍ നിന്നും തങ്ങളെ അകറ്റി നിര്‍ത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു. അടുത്തായി ചേരുന്ന സംസ്ഥാന സമിതിയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ വിശദമായി ചര്‍ച്ച ചെയ്യുമെന്നും ജാനുവിനെതിരെ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Wayanad
English summary
kerala assembly election 2021; A faction's move to expel CK Janu from the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X