വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിശ്വാസ്യതയില്ലാത്ത സര്‍വ്വെകള്‍; എല്ലാം നടത്തിയത് ഒരേ കമ്പനി, ആര് വിശ്വസിക്കുമെന്ന് കെസി വേണുഗോപാല്‍

Google Oneindia Malayalam News

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന അഭിപ്രായ സര്‍വ്വെകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. വിശ്വാസ്യതയില്ലാത്ത സര്‍വ്വെ ഫലങ്ങളാണ് വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരേ കമ്പനിയാണ് എല്ലാ സര്‍വ്വെകളും നടത്തിയത്. എന്നിട്ട് വിവധ ചാനലുകള്‍ക്ക് കൊടുക്കുന്നു. ഇത്തരം സര്‍വ്വെകള്‍ ആരാണ് വിശ്വസിക്കുക. ഇതെല്ലാം പിആര്‍ വര്‍ക്ക് മാത്രമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

k

യുഡിഎഫ് ഇത്തവണ മികച്ച വിജയം നേടുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു. ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടുതന്നെ മികച്ച വിജയം യുഡിഎഫ് നേടും. യുഡിഫ് അധികാരത്തില്‍ വരുമോ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, പരാതിയുമായി രമേശ് ചെന്നിത്തലമമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, പരാതിയുമായി രമേശ് ചെന്നിത്തല

ഇതുവരെ കേരളത്തില്‍ പുറത്തുവന്ന സര്‍വ്വെ ഫലങ്ങളെല്ലാം ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്നതായിരുന്നു. പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ അഭിപ്രായപ്പെട്ടു എന്നും സര്‍വ്വെകളില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായ സര്‍വ്വെകള്‍ക്കെതിരെ രംഗത്തുവന്നു.

കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...

പ്രതിപക്ഷത്തെയും തന്നെയും മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച ചെന്നിത്തല മാധ്യമങ്ങള്‍ പരസ്യം കിട്ടിയതിന്റെ ഉപകാര സ്മരണയിലാണെന്നും കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും ഇത്തരം സര്‍വ്വെ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യഥാര്‍ഥ ഫലം വന്നപ്പോള്‍ സര്‍വ്വെ നടത്തിയവരെ കാണാനില്ലായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

Wayanad
English summary
Kerala Assembly Election 2021: KC Venugopal against Opinion Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X