• search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മാനന്തവാടിയില്‍ ഭൂരിപക്ഷം 5000 കടക്കും, ബത്തേരിയിലും വിജയം ഉറപ്പ്;വയനാട്ടില്‍ പ്രതീക്ഷകളുമായി സിപിഎം

കല്‍പ്പറ്റ: സംസ്ഥാനത്ത് ഏറ്റവും കുറവ് മണ്ഡലങ്ങള്‍ ഉള്ള ജില്ലയാണെങ്കിലും കോണ്‍ഗ്രസ്‍ മുന്‍ ദേശിയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലം എന്ന നിലയില്‍ വയനാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പ് ചിത്രം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേ നേടുന്നു. രാഹുലിന്‍റെ മണ്ഡ‍ലം എന്ന നിലയില്‍ ജില്ലയിലെ മൂന്ന് സീറ്റിലും യുഡിഎഫിന് വിജയം അനിവാര്യമാണ്. പ്രചരണത്തിലും ഈ ആവേശം പ്രകടമായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് മുതല്‍ തന്നെയുണ്ടായ കല്ലുകടികള്‍ മുന്നണിക്ക് മുമ്പില്‍ സൃഷ്ടിച്ച ആശങ്ക ചെറുതല്ല. മറുവശത്ത് എല്‍ഡിഎഫ് ആവട്ടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ്. ജില്ലയില്‍ മുന്ന് മണ്ഡലങ്ങളും നേടുമെന്നാണ് അവരും അവകാശപ്പെടുന്നത്.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

2016 ല്‍ ഇടത്

2016 ല്‍ ഇടത്

പൊതുവെ യുഡിഎഫ് അനുകൂല ജില്ലയെന്നാണ് വിശേഷിപ്പിക്കാറെങ്കിലും 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എല്‍ഡിഎഫ് ആയിരുന്നു മുന്നേറ്റമുണ്ടാക്കിയത്. ജില്ലയില്‍ ആകെയുള്ള മൂന്ന് മണ്ഡലങ്ങളില്‍ മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. സുല്‍ത്താന്‍ ബത്തേരി മാത്രമായിരുന്നു യുഡിഎഫിന് ഒപ്പം നിന്നത്.

ഇത്തവണ തൂത്ത് വാരും

ഇത്തവണ തൂത്ത് വാരും

ഇത്തവണ ബത്തേരിയില്‍ അടക്കം വിജയിച്ച് കയറുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ 11198 വോട്ടിന് പരാജയപ്പെട്ട മണ്ഡലത്തില്‍ ഇത്തവണ ഏറ്റവും കുറഞ്ഞത് മൂവായിരത്തിലേറെ വോട്ടിനെങ്കിലും വിജയിച്ച് കയറാന്‍ കഴിയുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലുകള്‍ക്ക് ശേഷം ഇടതുമുന്നണി വ്യക്തമാക്കുന്നത്.

ബത്തേരിയില്‍

ബത്തേരിയില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ രണ്ടായിരത്തോളം വോട്ടിന്‍റെ വ്യത്യാസം മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന എംഎസ് വിശ്വനാഥന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ഇതിനെ മറികടക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളും ഗുണം ചെയ്യും.

ഓരേ വിഭാഗം

ഓരേ വിഭാഗം

ജില്ലയിലെ രണ്ട് സംവരണ മണ്ഡലങ്ങളിലും ഓരേ വിഭാഗത്തില്‍ പെടുന്ന ആളുകളെ മത്സരിപ്പിക്കുന്നതിലെ അതൃപ്തി കുറുമ വിഭാഗം നേരത്തെ പരസ്യമാക്കി വ്യക്തമാക്കിയിരുന്നു. സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ആ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്ന കുറുമ വിഭാഗത്തിന്‍റെ ആവശ്യം.

ഐസി ബാലകൃഷ്ണന്‍

ഐസി ബാലകൃഷ്ണന്‍

പരമ്പരാഗതമായി കോണ്‍ഗ്രസിന് അനുകൂലമായി നില്‍ക്കുന്ന വിഭാഗമാണ് കുറുമരെങ്കിലും അവരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന യുഡിഎഫ് ഇത്തവണയും ഐസി ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കുറുമ വിഭാഗത്തില്‍ നിന്നുള്ള എംഎസ് വിശ്വനാഥനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്.

തിരിച്ചടി ഉണ്ടാവുമോ

തിരിച്ചടി ഉണ്ടാവുമോ

അതേസമയം, തിരിച്ചടി ഉണ്ടാവില്ലെന്നും ഐസി ബാലകൃഷ്ണന്‍ മൂന്നാം തവണയും വിജയിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ത്രികോണ മല്‍സരത്തിന്റെ പ്രതീതി അല്‍പമെങ്കിലും പ്രകടമായ ജില്ലയിലെ ഏക മണ്ഡലം കൂടിയാണ് ബത്തേരി. സികെ ജാനുവാണ് ബിജെപി സ്ഥാനാര്‍ത്തി. കഴിഞ്ഞ തവണ 27920 വോട്ടുകള്‍ നേടാന്‍ ജാനുവിന് സാധിച്ചിരുന്നു.

സികെ ജാനു

സികെ ജാനു

ഇത്തവണ ജാനു പിടിക്കുന്ന വോട്ടുകള്‍ കൂടി മണ്ഡലത്തിലെ വിജയത്തില്‍ നിര്‍ണ്ണായകമാവും. സികെ ജാനു 35000 ത്തിലേറെ വോട്ടുകള്‍ പിടിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ ജാനുവിന് കഴിയില്ലെന്നാണ് യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ അവകാശപ്പെടുന്നത്.

മാനന്തവാടിയില്‍

മാനന്തവാടിയില്‍

കഴിഞ്ഞ തവണ 1307 വോട്ടുകള്‍ക്ക് മാത്രം സിപിഎം വിജയിച്ച മണ്ഡലമാണ് മാനന്തവാടി. മന്ത്രി പദവിയുടെ പരിവേശത്തില്‍ ഇറങ്ങിയ പികെ ജയലക്ഷ്മിയെ സിപിഎമ്മിലെ ഒആര്‍ കേളു പരാജയപ്പെടുത്തുകയായിരുന്നു. ഇത്തവണയും മണ്ഡലത്തില്‍ ഒആര്‍ കേളുവം പികെ ജയലക്ഷ്മിയും തമ്മിലുള്ള പോരാട്ടമാണ് മണ്ഡലത്തില്‍.

വിജയ പ്രതീക്ഷ

വിജയ പ്രതീക്ഷ

തദ്ദേശ തിരഞ്ഞെടുപ്പിലെ മേല്‍ക്കൈ അടക്കം എല്‍ഡിഎഫിന് വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഒആര്‍കേളുവിന്റെ ജനസമ്മതിയും സ്വീകാര്യതയും ഇടതിന്‍റെ വോട്ടുകണക്കില്‍ അയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. പ്രചരണത്തില്‍ മുന്നേറാന്‍ കഴിഞ്ഞെങ്കിലും അടിയൊഴുക്കുകള്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക യുഡിഎഫ് ക്യാമ്പിലും ശക്തമാണ്.

കല്‍പ്പറ്റയില്‍

കല്‍പ്പറ്റയില്‍

മണ്ഡലത്തില്‍ മറ്റൊരു ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലം കല്‍പ്പറ്റയാണ്. തുടക്കത്തില്‍ യുഡിഎഫ് വലിയ വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ അവസാന നിമിഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കവും നേതാക്കളുടെ കൂടുമാറ്റവും യുഡിഎഫിനും കോണ്‍ഗ്രസിനും വലിയ പ്രതിസന്ധിയാണ് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കല്‍പ്പറ്റയില്‍ നേരിടേണ്ടി വന്നത്.

ഭൂരിപക്ഷം

ഭൂരിപക്ഷം

കഴിഞ്ഞ തവണ 13000 ത്തിലേറെ വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഭൂരിപക്ഷം കുറയുമെങ്കിലും വിജയത്തിന്‍റെ കാര്യത്തില്‍ എല്‍ഡിഎഫിന് സംശയമില്ല. അയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. മറുവശത്ത് യുഡിഎഫും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. പ്രതിസന്ധികള്‍ തിരിച്ചടിയാവില്ലെന്നും കുറഞ്ഞത് 10000 വോട്ടിനെങ്കിലും വിജയിക്കുമെന്നുമാണ് കണക്ക് കൂട്ടല്‍.

നടി കൈനാത്ത് അറോറയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍

cmsvideo
  Dr S S Lal Exclusive Interview | Oneindia Malayalam
  Wayanad

  English summary
  kerala assembly election 2021: majority will cross 5000 In Mananthavady constituency: CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X