വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലവിഷയം: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല സാഹചര്യമുണ്ടാക്കും, ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ശബരിമലവിഷയത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് അനുകൂല സാഹചര്യമുണ്ടാക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടത്.

<strong>കേരളത്തില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഒരുങ്ങുന്നു.... സുധീരനും എംഎം ഹസനും പട്ടികയില്‍!! </strong>കേരളത്തില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഒരുങ്ങുന്നു.... സുധീരനും എംഎം ഹസനും പട്ടികയില്‍!!

കേരളത്തില്‍ നടന്നത് യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മിലുള്ള പോരാട്ടമായിരുന്നു. വോട്ടിന്റെയും സീറ്റിന്റെയും കണക്ക് നോക്കി ഇടതുപക്ഷം ഒരുകാലത്തും നിലപാട് സ്വീകരിക്കാറില്ല. ഇടതുപക്ഷ മുന്നണിയെ തോല്‍പ്പിക്കുമെന്ന എന്‍ എസ് എസിന്റെ നിലപാട് സ്വീകരിക്കുന്നു. എന്നാല്‍ അത് ബി ജെ പി ഏറ്റുപിടിക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലെല്ലാം മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് എല്‍ ഡി എഫിനായിരുന്നു.

Kodiyeri Balakrishnan

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചു. ചെങ്ങന്നൂരില്‍ ചരിത്രവിജയം നേടി. 13 തവണ നടന്നതദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിന് തന്നെയായിരുന്നു നേട്ടമുണ്ടാക്കാനായത്. കോളജ്, സര്‍വകലാശാലാതലത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ സംഘടനകള്‍ക്ക് തന്നെയായിരുന്നു വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എദേശീയതലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുകയാണ്.

അതുകൊണ്ട് തന്നെ ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വിശ്വാസ്യതയില്ല. വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ ബി ജെ പിക്കെതിരായ ബദല്‍ശക്തിയായി കാണാന്‍ സാധിക്കില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് ചേക്കേറുകയാണ്. അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് മത്സരിച്ച സമയത്ത് ഏഴ് എം എല്‍ എമാരാണ് മറുകണ്ടം ചാടിയത്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാനായില്ല.

കര്‍ണാടകയില്‍ ജെ ഡി എസിന കൂട്ടുപിടിച്ചാണ് ഭരണത്തിലെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയില്‍ നിന്നും ജയിച്ച 288 പേരില്‍ 103 എം പിമാരും കോണ്‍ഗ്രസില്‍ നിന്നും വന്നവരാണെന്നും കോടിയേരി പറഞ്ഞു. ബി ജെ പിയെ എതിര്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനം സി പി എമ്മാണം. അതുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റ് ലഭിക്കേണ്ടതുണ്ടെന്നും, അതിനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Wayanad
English summary
Kodiyeri Balakrishnan about Sabarimala issue and Lok Sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X