Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെണ്ണലിന് വിപുലമായ ഒരുക്കങ്ങള്‍; വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നിലമ്പൂര്‍, കല്‍പ്പറ്റ, താമരശ്ശേരി എന്നിവിടങ്ങളില്‍... ഇതുവരെ ലഭിച്ചത് 1628 പോസ്റ്റല്‍ വോട്ടുകള്‍

കല്‍പ്പറ്റ: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രേദ്ധേയമായ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെണ്ണലിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. മൂന്നിടത്താണ് വയനാട്ടിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടുകള്‍ താമരശ്ശേരി കോരങ്ങാട് അല്‍ഫോണ്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എണ്ണും.

ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലെ വോട്ടുകള്‍ നിലമ്പൂര്‍ ഗവ. മാനവേദ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് എണ്ണുക. വയനാട് ജില്ലയില്‍ ഉള്‍പ്പെടുന്ന കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂളിലാണ് എണ്ണുക. മെയ് 23ന് രാവിലെ ഏഴ് മണിക്ക് സ്ട്രോങ് റൂമുകള്‍ തുറക്കും.

Strong Room

പിന്നീട് ബാലറ്റ്, വിവിപാറ്റ് യൂണിറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റും. 8.30 ഓടെ വോട്ടെണ്ണല്‍ ആരംഭിക്കും. മെയ് 16 വ്യാഴാഴ്ച വരെ 1628 പോസ്റ്റല്‍ വോട്ടുകളാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ലഭിച്ചത്. വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ എട്ടിനുള്ളില്‍ തപാല്‍ മാര്‍ഗം ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ പരിഗണിക്കും. പരമാവധി 14 വരെ വോട്ടെണ്ണല്‍ ടേബിളുകളാണ് ഒരു കേന്ദ്രത്തിലുണ്ടാവുക. ഇതിലൊന്നില്‍ വിവിപാറ്റ് മെഷീന്‍ എണ്ണും.

സുപ്രിംകോടതി വിധി പ്രകാരം ഓരോ നിയോജക മണ്ഡലങ്ങളിലും അഞ്ചുവീതം പോളിങ് ബൂത്തുകളിലെ വിവിപാറ്റ് മെഷീനുകളാണ് എണ്ണുക. വോട്ടെണ്ണല്‍ ദിവസം നറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകള്‍ കണ്ടെത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ പാലിച്ച് പല റൗണ്ടുകളായാണ് വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കുക. ഓരോ റൗണ്ട് പൂര്‍ത്തിയാവുമ്പോഴും ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ട് അതാതു കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

അവസാന റൗണ്ട് പൂര്‍ത്തിയാവുന്നതിന് മുമ്പായി പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കും. റിട്ടേണിങ് ഓഫിസറുടെ കാര്യാലയത്തിലാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക. ത്രിതല സുരക്ഷാ സംവിധാനമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കുക. നൂറുമീറ്റര്‍ പരിധിയില്‍ സംസ്ഥാന പൊലീസിന്റെ സുരക്ഷയുണ്ടാവും. വോട്ടെണ്ണല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സായുധസേന സുരക്ഷയൊരുക്കും.

കേന്ദ്രസേനയുടെ സുരക്ഷയിലായിരിക്കും കൗണ്ടിങ് ഹാള്‍. മൂന്നു തലങ്ങളിലും കര്‍ശന സുരക്ഷാ പരിശോധനയുണ്ടാവും. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ആര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കില്ല. നടപടിക്രമങ്ങള്‍ പൂര്‍ണമായി വീഡിയോ ക്യാമറയില്‍ ചിത്രീകരിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമുണ്ട്.

വിവരങ്ങള്‍ യഥാസമയം പൊതുജനങ്ങളിലെത്തിക്കാന്‍ കലക്ടറേറ്റില്‍ മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കും.വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് എജന്റുമാരുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേംബറില്‍ ചേര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+