ചെയ്യാവുന്നതെല്ലാം ചെയ്തു, സ്ഥലം മാറ്റം സ്വാഭാവികം മാത്രം; പ്രതികരണവുമായി രേണു രാജ്
ബ്രഹ്‌മപുരം തീപിടുത്തത്തിന് പിന്നാലെയാണ് രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. തീപിടുത്തത്തില്‍ വീഴ്ച സംഭവിച്ചു എന്ന് പറഞ്ഞ് രേണു രാജിനെ ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം നേരിട്ടിരുന്നു

വയനാട്: ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തിരുന്നുവെന്ന് മുന്‍ എറണാകുളം കളക്ടര്‍ രേണു രാജ്. വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേണു രാജ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്ഥലം മാറ്റം സാധാരണയായി നടക്കുന്നത് മാത്രമാണ് എന്നും അതില്‍ പ്രശ്‌നമില്ല എന്നും രേണു രാജ് വ്യക്തമാക്കി.
ബ്രഹ്‌മപുരം തീപിടുത്തത്തില്‍ കളക്ടര്‍ക്ക് വീഴ്ചയുണ്ടായി എന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രേണു രാജിനെ സ്ഥലം മാറ്റിയത്. ഹൈക്കോടതിയില്‍ നിന്നും രേണു രാജിന് വിമര്‍ശനമേറ്റിരുന്നു. എന്നാല്‍ കളക്ടര്‍ പദവയില്‍ ഇരുന്ന സമയത്ത് ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്നാണ് വിശ്വസിക്കുന്നത് എന്നും പിന്നാലെ വന്ന പുതിയ കളക്ടറും കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെതായ പങ്ക് വഹിച്ചിട്ടുണ്ട് എന്നും അവര്‍ വ്യക്തമാക്കി.
നിറഞ്ഞ മനസോടെയും സന്തോഷത്തോടെയുമാണ് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും രേണു രാജ് പറഞ്ഞു. വയനാടിന്റെ വികസന സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നും ജില്ലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി പരിശ്രമിക്കും എന്നും രേണു രാജ് കൂട്ടിച്ചേര്‍ത്തു. ആദിവാസി ക്ഷേമം, ആരോഗ്യരംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായിരിക്കും മുന്‍ഗണന എന്നും രേണു രാജ് വ്യക്തമാക്കി.

Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?
ചുമതലയേറ്റെടുത്ത ശേഷം ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി രേണു രാജ് പ്രാഥമിക ചര്‍ച്ച നടത്തി. ഇതിന് ശേഷം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലും കളക്ടര്‍ സന്ദര്‍ശനം നടത്തി. വയനാട് ജില്ലയുടെ 34-ാമത് കളക്ടറാണ് രേണു രാജ്. രേണു രാജ് 2015 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ രേണു രാജിന്റെ നേട്ടം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എം ബി ബി എസ് ബിരുദം നേടിയ രേണു രാജ് പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സിവില്‍ സര്‍വീസില്‍ പ്രവേശനം ലഭിക്കുന്നത്. നേരത്തെ ആലപ്പുഴ ജില്ലാ കളക്ടര്‍, തൃശൂര്‍, ദേവികുളം സബ് കളക്ടര്‍, അര്‍ബന്‍ അഫേഴ്സ് വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ പദവികളും രേണു രാജ് വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications