കല്‍പ്പറ്റയിലെ റസ്റ്റ് ഹൗസ് ഉദ്ഘാടനത്തിനൊരുങ്ങി; നവീകരണം പൂര്‍ത്തിയാക്കിയത് 1.96 കോടി ചിലവിട്ട്
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക വിശ്രമമന്ദിരമായ റസ്റ്റ് ഹൗസ് നവീകരണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് സജ്ജമായി. 2015ല്‍ കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ സാങ്കേതിക അനുമതി നല്‍കുകയും പൊതുമരാമത്ത് ഉത്തരമേഖല കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുകയും, തുടര്‍ന്ന് 2016ല്‍ അടങ്കലിനേക്കാള്‍ 5.37 ശതമാനം കുറഞ്ഞ നിരക്കില്‍ കരാര്‍ നല്‍കി നവീകരണം പൂര്‍ത്തിക്കിയതുമായ റസ്റ്റ് ഹൗസാണ് നിര്‍മ്മാണത്തിനൊരുങ്ങിയിട്ടുള്ളത്.
ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപത്താണ് റസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പണികഴിപ്പിച്ച കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന് 1.96 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. നൂറുപേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളാണ് കെട്ടിടത്തില്‍ പുതുതായി പണി കഴിപ്പിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ ഫ്ളോറിംഗ്, ജനലുകള്‍, വാതിലുകള്‍, ജലവിതരണ ലൈനുകള്‍, സാനിട്ടറി സംവിധാനം തുടങ്ങിയവ മാറ്റി സ്ഥാപിച്ചു. ഫര്‍ണിച്ചറുകള്‍, രണ്ടു ബ്ലോക്കുകളിലായി മൂന്ന് വി.ഐ.പി മുറികള്‍, ഒരു പി.ഡബ്ല്യു.ഡി റൂം ഉള്‍പ്പെടെ 15 മുറികളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനോടൊപ്പം തന്നെ കാന്റീന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നവംബര്‍ 23ന് രാവിലെ 9.30ന് പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കല്‍പ്പറ്റ വിജയപമ്പിനു സമീപം നടക്കുന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായിരിക്കും. എം.പി. വിരേന്ദ്രകുമാര്‍ എം.പി, എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു എന്നിവരും ജില്ലയിലെ മറ്റു ജനപ്രതിനിധികളും പരിപാടിയില്‍ സംബന്ധിക്കും.












Click it and Unblock the Notifications