• search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടിലെ കടുവയുടെ പൊടിപോലുമില്ല. തിരച്ചില്‍ നിര്‍ത്താനൊരുങ്ങി വനംവകുപ്പ്, നാട്ടുകാരും നിരാശയില്‍

Google Oneindia Malayalam News

കല്‍പ്പറ്റ: വളര്‍ത്തു മൃഗങ്ങളെ തുടര്‍ച്ചയായി കൊന്ന കടുവയെ ഇതുവരെ പിടിക്കാനാവാതെ വനംവകുപ്പ്. ഇനിയും കടുവയെ പിടിക്കാനായി കാത്തിരിക്കേണ്ട എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. അതേസമയം കടുവ ഭീതി അവസാനിപ്പിക്കാന്‍ മറ്റ് സാധ്യതകളും വനപാലകര്‍ പരിശോധിക്കുന്നുണ്ട്. തിരച്ചില്‍ തുടരുന്നുണ്ടെങ്കില്‍ കടുവയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങാനുള്ള കാരണം. കുറുക്കന്‍മൂലയില്‍ അടക്കം നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ കൊന്നിട്ടുണ്ട്. ദിവസങ്ങളായി കടുവയ്ക്കായി തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണ് വനംവകുപ്പ്.

സാഗറിന്റെ മൊഴി മാറ്റിയത് ദിലീപിനോട് പറഞ്ഞ് അനൂപ്, നിര്‍ണായക ശബ്ദ സന്ദേശം, സാക്ഷിയെ സ്വാധീനിച്ചുസാഗറിന്റെ മൊഴി മാറ്റിയത് ദിലീപിനോട് പറഞ്ഞ് അനൂപ്, നിര്‍ണായക ശബ്ദ സന്ദേശം, സാക്ഷിയെ സ്വാധീനിച്ചു

കടുവയെ കണ്ടെത്താനാവാതെ വന്നതോടെയാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കുറുക്കന്മൂലയില്‍ സ്ഥാപിച്ച അഞ്ച് കൂടുകള്‍ അടിയന്തരമായി മാറ്റാന്‍ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. പത്ത് ദിവസത്തിലേറെയായി കടുവ ജനവാസ മേഖലയിലേക്ക് വന്നിട്ടേയില്ല. ഈ സാഹചര്യത്തില്‍ കൂടുകള്‍ ഇനിയും ഇവിടെ വേണ്ട എന്നാണ് തീരുമാനം. കടുവ കാട്ടിലേക്ക് മടങ്ങി പോയോ, അതോ ഇതിന് മറ്റ് വല്ല പ്രശ്‌നങ്ങളുമുണ്ടോ എന്നൊന്നും വ്യക്തമല്ല. കടുവ ഉള്‍വനത്തിലേക്ക് കടന്നുവെന്നാണ് നിഗമനം. അതുകൊണ്ട് ഇനി തിരിച്ചുവരില്ലെന്നാണ് കരുതുന്നത്. കടുവയ്ക്ക് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ കാട്ടില്‍ ഈ കടുവയ്ക്ക് ഇര തേടാനാവില്ലെന്നാണ് കരുതുന്നത്.

മേഖലയിലുള്ള 70 ക്യാമറകള്‍ മാറ്റില്ല. ഇതുപയോഗിച്ചുള്ള നിരീക്ഷണം തുടരും. തിരച്ചില്‍ പൂര്‍ണമായും നിര്‍ത്തുന്നതില്‍ ഇപ്പോള്‍ തീരുമാനമുണ്ടാകില്ല. കാരണം കടുവയ്ക്ക് കഴുത്തിലേറ്റ മുറിവിന് ചികിത്സ നല്‍കേണ്ടതുണ്ട്. 17 വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ നാട്ടുകാര്‍ക്ക് ഇവിടെ കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലും വലിയ ആശങ്കയാണ് സമ്മാനിച്ചത്. ജെസിബി ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കി കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങളില്‍ കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കടുവയെ കണ്ടെത്താനായില്ല. ദേവട്ടത്തെ ഉള്‍വനങ്ങളായി മന്ദംകൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളില്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

കടുവയുടെ ദൃശ്യങ്ങള്‍ ഒരു ക്യാമറയില്‍ പോലും പതിഞ്ഞിട്ടില്ല. കഴുത്തിലേറ്റ മുറിവ് മാരകമാവുകയും, വനത്തിനുള്ളില്‍ കടുവ ചത്തിരിക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. ക്രിസ്മസ് ദിനത്തില്‍ അടക്കം കാട് ഇളക്കി മറിച്ചായിരുന്നു വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തിയത്. കടുവയുടെ കഴുത്തിലെ മുറിവില്‍ നിന്ന് വീണ ചോരപ്പാടുകള്‍ സംഘം കണ്ടെത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന് പോയ സംഘത്തിനും കടുവയെ കണ്ടെത്താനില്ല. വനത്തിനുള്ളില്‍ സാങ്കേതിക സംവിധാനങ്ങളുള്ള ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നിലും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. നാട്ടുകാര്‍ ആകെ ആശങ്കയില്‍ തന്നെയാണ്. ഈ കടുവ തിരിച്ചുവരില്ലെന്നാണ് തല്‍ക്കാലത്തേക്ക് അവര്‍ കരുതുന്നത്.

cmsvideo
  ഒരു തോട്ടിപോലുമില്ലാതെ കടുവയെ പിടിക്കാൻ വനംവകുപ്പ്..തേച്ചൊട്ടിച്ച്‌ നാട്ടുകാർ | Oneindia Malayalam

  ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

  Wayanad
  English summary
  search operation for tiger in kurukkanmoola halted after tiger never spotted in cctv camera
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X