വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റ ഗവ. കോളജില്‍ എസ്എഫ്ഐ ആക്രമണം; കെഎസ്യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ എസ് യു, എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ് എഫ് ഐയുടെ ആക്രമണം. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളജിലെ പതിനഞ്ചിലധികം വിദ്യാര്‍ത്ഥികളെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

<strong>എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്‍.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു</strong>എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്‍.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു

ഇത് തടയാന്‍ ശ്രമിച്ച സഹപാഠികളായ എ.ഐ.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തകരായ അവസാനവര്‍ഷ ബി എസ് സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ രാഹുല്‍ മനോജ്, അജിത് കെ ജെ, മിഥുന്‍, നവീന്‍, അരുണ്‍ ഷോണ്‍, അര്‍ജുന്‍ എന്നിവരും, എം എസ് എഫ് പ്രവര്‍ത്തകരായ ഹകീല്‍ അന്‍സാരി, റിയാസ്, എന്നിവരും കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

SFI attack

ഗുരുതരമായി പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തകന്‍ അനസ് മുഹമ്മദ് മേപ്പാടി സ്വകാര്യ ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാഹുല്‍ മനോജിനും ഹകീല്‍ അന്‍സാരിക്കും തലക്കും അജിതിന് കൈക്കുമാണ് പരിക്ക്. അജിതിന്റെ കൈ പൊട്ടിയ നിലയിലാണ്. ചരിത്ര ബിരുദ വിദ്യാര്‍ത്ഥികളായ ഫര്‍ഹാന്‍ എ സി, ജിഷ്ണു പി,അമീന്‍ ആര്‍ കെ എന്നിവരാണ് മര്‍ദ്ദനമേറ്റ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍.

കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ വിജയം നേടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെ എസ് യു, എം എസ് എഫ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടത്തിയിരുന്നു. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ആ പ്രകടനത്തില്‍ പങ്കെടുത്തുവെന്നാപിച്ചായിരുന്നു എസ്.എഫ്.ഐയുടെ ആക്രമണം. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കാമ്പസുകളില്‍ എസ് എഫ് ഐ വ്യാപകമായി ആക്രമണം നടത്തിയിരുന്നു.

14 പേര്‍ ആശുപത്രിയിലാകുകയും നിരവധി കാറുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ജില്ലയിലെ ക്യംപസുകളില്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. അതേസമയം, ഇന്ന് പുല്‍പ്പള്ളി പഴശിരാജ കോളജില്‍ നടന്ന ആക്രമണത്തില്‍ നിധിന്‍ ഇമ്മാനുവല്‍, ജോജി എന്നിവര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്.

Wayanad
English summary
SFI attack again at Kalpetta government college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X