കോളജ് യൂണിയന് തിരഞ്ഞെടുപ്പ്: വയനാട്ടില്‍ എസ് എഫ് ഐക്ക് തകര്‍പ്പന്‍ജയം; സംഘര്‍ഷത്തില്‍ എ ഐ എസ് എഫ് നേതാവിന് പരിക്ക്
കല്‍പ്പറ്റ: കലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എസ്എഫ്ഐക്ക് മികച്ച വിജയം. തെരഞ്ഞെടുപ്പ് നടന്ന 11 കോളേജുകളില്‍ പത്തിലും എസ് എഫ് ഐക്കായിരുന്നു വിജയം. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ്, പുല്‍പ്പള്ളി ജയശ്രീ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, പുല്‍പ്പള്ളി എസ്എന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ബത്തേരി സെന്റ് മേരീസ് കോളജ്, മീനങ്ങാടി ഐഎച്ച്ആര്‍ഡി കോളജ്, മീനങ്ങാടി എല്‍ദോ മാര്‍ ബസേലിയോസ്, കോളജ്, കല്‍പ്പറ്റ എന്‍എംഎസ്എം കോളജ്, വൈത്തിരി കള്നറി ആര്‍ട്സ് കോളേജ്, പനമരം സി എം കോളേജ് എന്നീ പത്തിടത്താണ് എസ് എഫ് ഐ യൂണിയന് പിടിച്ചത്.
വടക്കഞ്ചേരിക്ക് ഇത്തവണ 'പൂട്ട്' വീഴും... എലിപ്പനി മരുന്നിനെതിരെ രംഗത്ത്; ഷൈലജ ടീച്ചർ ഉറച്ചുതന്നെ
പുല്‍പ്പള്ളി എസ്എന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ആറ് വര്‍ഷത്തിന് ശേഷമാണ് എസ് എഫ് ഐ യൂണിയന് പിടിച്ചടക്കുന്നത്. കഴിഞ്ഞവര്‍ഷം അഞ്ച് സീറ്റുണ്ടായിരുന്ന പനമരം സിഎം കോളേജില്‍ ഈ വര്‍ഷം മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.13 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരില്‍ പന്ത്രണ്ടും എസ്എഫ്ഐ നേടി. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ ബത്തേരി, കല്‍പ്പറ്റ, പനമരം, പുല്‍പ്പള്ളി ടൗണുകളില്‍ പ്രകടനം നടത്തി. അതേസമയം, മുട്ടില്‍ ഡബ്ല്യു എം ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ യു ഡി എഫ് എഫാണ് വിജയിച്ചത്.
കോളജ് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീനങ്ങാടിയില്‍ ഇന്നലെ എസ് എഫ് ഐ-എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് അഭിജിത്തിന് കണ്ണിന് ഗുരുതര പരിക്കേറ്റു. കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിജിത്തിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവവേശിപ്പിച്ചു.
മീനങ്ങാടി ഐ എച്ച് ആര് ഡി കോളേജില്‍ ഒരു സീറ്റില്‍ എ ഐ എസ് എഫും, എസ് എഫ് ഐയും ഒപ്പമെത്തിയിരുന്നു. നറുക്കെടുപ്പിലൂടെ ഈ സീറ്റില്‍ എസ് എഫ് ഐ വിജയിക്കുകയായിരുന്നു തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിജയത്തില്‍ എസ് എഫ് ഐ നടത്തിയ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടാകുന്നത്. സംഘട്ടനത്തില്‍ അഭിജിത്തിന് പരിക്കേല്‍ക്കുകയായിരുന്നു.