• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലയാളിയുടെ ജീവിതശൈലികള്‍ കണ്ടും കേട്ടുമറിഞ്ഞ് സ്വീഡന്‍ പഠനസംഘം: വയനാട് സന്ദര്‍ശിച്ചത് സ്വീഡനിലെ ഗ്ലോബല്‍ കോളജിലെ വിദ്യാര്‍ഥികള്‍

  • By Desk

കല്‍പ്പറ്റ: മലയാളിയുടെ ജീവിതശൈലികള്‍ കണ്ടും കേട്ടുമറിയാന്‍ വയനാട്ടിലെത്തിയ സ്വീഡന്‍ പഠനസംഘം വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങും. ഒരു മാസം നീണ്ട പഠനത്തിനൊടുവിലാണ് സംഘം തിരികെ നാട്ടിലേക്ക് മടങ്ങുന്നത്. പ്രസിദ്ധമായ സ്വീഡന്‍ സ്റ്റോക്ക്ഹോമിലുള്ള ഗ്ലോബല്‍ കോളേജിലെ 20ലധികം വരുന്ന അപ്പര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ് വയനാട്ടിലെത്തി പഠനം പൂര്‍ത്തിയാക്കി മടങ്ങുന്നത്.

നിലമ്പൂര്‍ എംഎല്‍എയുടെ സഹോദരീപുത്രനെ കൂവി വരവേറ്റ് നാട്ടുകാര്‍; കോടതിയിൽ നിന്ന് തിരിച്ചിറക്കിയത് തൂവാലകൊണ്ട് മുഖം മറച്ച്, കോടതി വളപ്പിൽ സംഘർഷാവസ്ഥ!

ഇന്ത്യയിലെ ജനങ്ങളുടെ സംസ്‌ക്കാരത്തെയും ജീവിതനിലവാരത്തെയും, സാമൂഹ്യാവസ്ഥകളെയും അടുത്തറിയാനായിരുന്നു സ്വീഡിഷ് സംഘത്തിന്റെ സന്ദര്‍ശനം. വയനാട് ജില്ലയിലെ തൃക്കൈപ്പറ്റ ഗ്രാമമാണ് സംഘം പഠനത്തിനായി തിരഞ്ഞെടുത്തത്. തൃക്കൈപ്പറ്റയിലെ പ്രശസ്തമായ ഉറവ് കേന്ദ്രമാക്കിയാണ് സംഘത്തിന് പഠനസൗകര്യമൊരുക്കിയത്. തൃക്കൈപ്പറ്റ ഗ്രാമത്തിലെ വീടുകളില്‍ താമസിക്കുകയും, അവരോടൊപ്പം ഭക്ഷണം കഴിക്കുകയും, ജോലി ചെയ്തും ആശയസംവാദം നടത്തിയുമാണ് സംഘം പഠനം നടത്തിയത്. മലയാളിയുടെ സംസ്‌കാരത്തെ അടുത്തറിയുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ പ്രത്യേകരീതിയില്‍ പഠനം നടത്തുന്നത്.

Sweedan team

തനത് ഭക്ഷണശീലവും, ജീവിതരീതിയും ഒരു പരിധിവരെ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തി, തൊഴിലിടങ്ങളില്‍ സന്ദര്‍ശിച്ചും തൊഴിലാളികളുടെ ജീവിതാവസ്ഥ മനസ്സിലാക്കിയും കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി ആശയവിനിമയം നടത്തി കാര്‍ഷികമേഖലയെ തൊട്ടറിഞ്ഞുമാണ് തങ്ങള്‍ ഈ പഠനം നടത്തുന്നതെന്ന് സംഘാംഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളായ ഫെലിക്സ് ജെയ്ഡനും, ലിവ് ആള്‍ട്ടര്‍ജാഗറും പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ ഗ്ലോബല്‍ കോളേജ് പ്രതിനിധികള്‍ എത്താറുണ്ടെങ്കിലും പ്രളയത്തിന് ശേഷമുള്ള അതിജീവനവും പുനരധിവാസവും കേരളത്തില്‍ നടക്കുന്നതെങ്ങനെയെന്നും സാമൂഹ്യജീവിതത്തിലുണ്ടായ മാറ്റവും അടുത്തറിയാനും ഈ വര്‍ഷത്തെ സന്ദര്‍ശനംകൊണ്ട് സാധിച്ചുവെന്നും അധ്യാപികയും ടീം ലീഡറുമായ ലോട്ട, ഫ്രീഗനും വ്യക്തമാക്കി.

ഫ്രാന്‍സ്, നോര്‍വെ ,സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘങ്ങള്‍ സംസ്ഥാനത്ത് എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ഗ്ലോബല്‍ കോളജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം മിത്ര നികേതനിലെത്തി പഠനം നടത്തിയിരുന്നു. ഗ്ലോബല്‍ കോളജിലെ അവസാന വര്‍ഷക്കാരായ 16നും -19നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തവണ വയനാട്ടിലെത്തിയ പഠനം നടത്തിയത്.

Wayanad

English summary
Sweedan team visits Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X