Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വീണ്ടും നരഭോജി കടുവ; ഭര്‍ത്താവ് നോക്കി നില്‍ക്കെ വീട്ടമ്മയെ കൊന്നു

ഗൂഢല്ലൂര്‍: വയനാട്ടില്‍ വീണ്ടും നാട്ടില്‍ കടുവയിറങ്ങി. കാലിമേയ്ക്കാന്‍ പോയ സ്ത്രീയെ ഭര്‍ത്താവും അയല്‍വാസികളും നോക്കി നില്‍ക്കെ കടുവ പിടിച്ചുകൊണ്ട് പോയി കൊന്നു. മസിനഗുഡി കുറുമര്‍ പാടിയിലെ ഗൗരി (50) ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച്ച ഉച്ചക്ക് 12-30 നായിരുന്നു സംഭവം. സിങ്കാര വനത്തിന് സമീപം കാലി മേയ്ക്കുമ്പോള്‍ കാട്ടില്‍ നിന്നും കടുവ ചാടി വീണ് ഗൗരിയെ വലിച്ച് കൊണ്ട് പോവുകയായിരുന്നു. കടുവ ചാടി വീണയുടനെ അയല്‍വാസിയും ഭര്‍ത്താവും ബഹളം വെച്ചെങ്കിലും ഒന്നര കിലോമീറ്ററോളം കടുവ ഗൗരിയെ വലിച്ചുകൊണ്ട് പോയിരുന്നു. ഗുരുതര പരിക്കുകളോടെ ഗൗരി സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.

tiger

മുതുമല കടുവ സങ്കേതത്തിനടുത്തുള്ള പ്രദേശമാണ് സിങ്കാരവനം. ഒരാഴ്ച്ച മുമ്പ് ഇവിടെ കടുവയിറങ്ങുകയും കന്നുകാലികളെ പിടികൂടുകയും ചെയ്തിരുന്നു.
ഗൗരിയെ കടുവ കൊന്നതിന് പിന്നാലെ അതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകര്‍. സ്ഥിരമായി ഇവിടെ കടുവയിറങ്ങാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മനുഷ്യര്‍ക്ക് ഉപദ്രവമില്ലാത്തതിനാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല.

സ്ഥലത്ത് ഇന്നലെ വനപാലകര്‍ ഡ്രോണ്‍ ഉപയോഗിച്ച തെരച്ചില്‍ നടത്തിയിരുന്നു. ഒപ്പം 10 ക്യാമറകളും പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+