Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വീണ്ടും കടുവയെത്തി, മുന്നില്‍പ്പെട്ട് യുവതി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും കടുവയെത്തി. പഴശ്ശിരാജാ കോളേജിന് പിന്നിലുള്ള കൃഷിയിടത്തിലാണ് ഇന്നലെ ഉച്ചയോടെ കടുവയെ കണ്ടത്. തോട്ടത്തില്‍ കാപ്പിപറിക്കാനെത്തിയ യുവതി കടുവയുടെ മുന്നില്‍പ്പെടുകയും ചെയ്തു. ഭാഗ്യത്തിനാണ് ഇവര്‍ രക്ഷപ്പെട്ടത്.

അടുത്തുള്ള തോട്ടത്തില്‍ നിന്ന് ശബ്ദം കേട്ടാണ് ഇവര്‍ ഓടിയെത്തിയത്. നേരെ ചെന്നെത്തിയത് കടുവയുടെ മുന്നിലേക്കാണ്. ഒടുവില്‍ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമൊക്കെ ഇവിടെയെത്തിയത്.

1

നാട്ടുകാര്‍ സമീപത്തെ തോട്ടത്തില്‍ നിന്ന് എത്തിയതോടെയാണ് കടുവ ഓടിരക്ഷപ്പെട്ടത്. അതേസമയം വനംവകുപ്പ് കടുവയ്ക്കായി തോട്ടത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. മഴയൊന്നും ഇല്ലാത്തത് കൊണ്ട് കടുവയുടെ കാല്‍പ്പാടുകളും ലഭിച്ചില്ല.

അതുകൊണ്ട് പിന്തുടര്‍ന്ന് പോവാനും സാധിച്ചില്ല. അതേസമയം കടുവയെ കണ്ട തോട്ടത്തിന് സമീപത്തുള്ള കാടുമൂടി കിടക്കുന്ന തോട്ടത്തിലേക്ക് കടുവ പോയെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അതേസമയം നാട്ടുകാര്‍ വീണ്ടും ഭീതിയിലായിരിക്കുകയാണ്. കടുവ വീണ്ടും തിരിച്ചെത്തിയതാണ് പ്രധാന പ്രശ്‌നം.

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

നേരത്തെ ചേപ്പിലയിലും കോളേജിന് അടുത്തൊക്കെയുമായി കടുവയെ മുമ്പും ആളുകള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ കടുവയെ കണ്ട സ്ഥലം വിദ്യാര്‍ത്ഥികള്‍ അടക്കം സ്തിരമായി സഞ്ചരിക്കുന്ന സ്ഥലമാണ്. പകല്‍ നേരത്ത് കടുവയെ കണ്ടതാണ് കൂടുതല്‍ ഭയപ്പെടുത്തുന്നത്.

ആളുകള്‍ക്ക് നേരെ ഇത് ചാടിവീഴുമോയെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്. കാടുമൂടിയ തോട്ടങ്ങള്‍ ഇവിടെ ധാരാളമുണ്ട്. ഇത് കടുവയ്ക്ക് താമസിക്കാനും ഒളിച്ചിരിക്കാനും പറ്റിയ ഇടമാണ്. ധാരാളം കാട്ടുപന്നികളും ഇവിടെയുണ്ട്. ഭക്ഷണത്തിനും അതോടെ മുട്ടില്ലാത്ത സാഹചര്യമാണ് ഉള്ളത്.

അതേസമയം മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ കടുവ തിന്ന കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരുന്നു. കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. ഇതിനെ തുരത്താനുള്ള വനംവകുപ്പിന്റെ ശ്രമം മാത്രം നടന്നില്ല. കടുവയുടെ കുഞ്ഞുങ്ങളും പ്രദേശത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍ഷകരാണെങ്കില്‍ കടുവയെ ഭയന്ന് തോട്ടങ്ങളിലേക്ക് ഇറങ്ങാന്‍ ഭയപ്പെടുകയാണ്. ഇവിടെ കൂട് സ്ഥാപിക്കണമെന്നാണ് ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+