കടുവ കാടുകയറുന്ന ലക്ഷണമില്ല, പറമ്പില്‍ കെട്ടിയ പശുവിനെ കൊന്നു
കല്‍പറ്റ: വയനാട്ടില്‍ കാടിറങ്ങിയ കടുവ തിരിച്ചുപോകാതെ നാട്ടില്‍ ഭീതി വിതയ്ക്കുന്നു. പനമരം പഞ്ചായത്തിലെ പുതുശ്ശേരിയില്‍ രണ്ടുവയസ്സുള്ള പശുവിനെ കടുവ ആക്രമിച്ച ്‌കൊന്നു. നാട്ടുകാരാകെ ഭയന്ന് വിറച്ചിരിക്കുകയാണ്. എന്ന് തീരും ഈ കടുവാഭീതിയെന്നാണ് അവര്‍ ചോദിക്കുന്നത്.
ഇന്നലെ പുലര്‍ച്ചയൊണ് കടുവ ഈ പശുവിനെ കൊന്നത്. രാവിലെ പശുവിനെ അഴിച്ചു കെട്ടാന്‍ എത്തിയപ്പോള്‍ പശു ചത്തുകിടക്കുന്നതാണ് വീട്ടുകാര്‍ കണ്ടത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുവ ആക്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

പശുവിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. പിന്നീട് വനംവകുപ്പ് എത്തി ഇത് കടുവ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
വീട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പുല്‍പ്പള്ളി സ്റ്റേഷനില്‍ നിന്ന് അധികൃതരെത്തി പശുവിന്റെ ജഡം പരിശോധിക്കുകയായിരുന്നു. പശു ചത്തുകിടക്കുന്നതിന് സമീപത്ത് നിന്ന് തന്നെ കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് കടുവ തന്നെയാണ് പശുവിനെ കൊന്നതെന്ന് സ്ഥിരീകരിച്ചത്.
എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!
ഇവിടെ തൊഴുത്തില്ലായിരുന്നു. അതുകൊണ്ട് ഇവിടെ പശുക്കളെ രാത്രിയില്‍ കൃഷിയിടത്തിലാണ് കെട്ടിയിടാറുള്ളത്. ഇവിടെ നിന്നാണ് പശുവിനെ കടുവ കൊന്നത്. ഇവിടെ രണ്ട് പശുക്കളുണ്ടായിരുന്നു. അതേസമയം കടുവ കൊന്ന പശുവിനെ ഭക്ഷിച്ചിട്ടില്ല.
വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാമമായതിനാല്‍ ഇവിടേക്ക് ഇനിയും കടുവ എത്താമെന്നാണ് സൂചന. ഈ ഗ്രാമത്തില്‍ ഇരുപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരുടെ പ്രധാന വരുമാന മാര്‍ഗം മൃഗപരിപാലനമാണ്. ഇത്തരത്തില്‍ കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയാല്‍ പട്ടിണിയിലാവുമെന്നാണ് കോളനിക്കാര്‍ പറയുന്നത്.
ഇവിടെ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന ആവശ്യമുണ്ട്. ഇത് ഉടനെ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ പറഞ്ഞു. സമീപത്തെ കര്‍ഷകന്റെ അഞ്ച് ആടുകളെയും കഴിഞ്ഞ നവംബറില്‍ കടുവ കൊന്ന് ഭക്ഷിച്ചിരുന്നു. നിത്യേന കടുവ ശല്യം ഏറി വരുന്നതാണ് കര്‍ഷകരെ ഭീതിയിലാഴ്ത്തുന്നത്.












Click it and Unblock the Notifications