Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുമാസത്തെ ഭീതി; കടുവയെ പേടിക്കാതെ ഇനി ചീരാലുകാര്‍ക്ക് സുഖമായി ഉറങ്ങാം

ബത്തേരി: നാട്ടൊട്ടുക്ക് തിരഞ്ഞും, കന്നുകാലികള്‍ക്ക് കാവലിരുന്നു ഒരു മാസമാണ് ചീരാലുകാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടത്. കടുവ ഇരുട്ടില്‍ നിന്ന് എപ്പോള്‍ ചാടിവീഴുമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ഇനി സമാധാനമായി ഉറങ്ങാം. കടുവ കൂട്ടിലായിരിക്കുകയാണ്. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

പത്ത് വയസ്സ് പ്രായമുള്ള ആണ്‍കടുവയാണ് പിടിയിലായത്. അതേസമയം കടുവ എപ്പോള്‍ പുറത്തിറങ്ങിയാലും പിടിക്കാനായി വനംവകുപ്പിന്റെ ദൗത്യ സംഘം ദിവസങ്ങളോളം സജ്ജമായി ഇരുന്നിരുന്നു. എല്ലായിടത്തും ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇതിലൂടെ കടുവയുടെ സഞ്ചാരപഥം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

1

നേരത്തെ കടുവയെ പിടിക്കാന്‍ പലവഴി വനംവകുപ്പ് നോക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു. രാവിലെ കടുവ പുറത്തിറങ്ങാത്തതായിരുന്നു പ്രധാന കാരണം. അതേസമയം പിടികൂടിയ കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പ്.

വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും തുടര്‍ച്ചയായി ദിവസങ്ങളിലെത്തി കടുവ കൊല്ലുന്നതില്‍ കലിയിളകി നില്‍ക്കുകയായിരുന്നു നാട്ടുകാര്‍. വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും, റോഡ് ഉപരോധിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പും സമ്മര്‍ദത്തിലായിരുന്നു.

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

കടുവയുടെ പല്ലിന് ചെറിയ പരിക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക ചികിത്സ വെറ്ററിനറി ഡോക്ടര്‍മാര്‍ കടുവയ്ക്ക് നല്‍കി. ചീരാലില്‍ ഒരു മാസത്തിനിടെ പതിമൂന്ന് വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. വൈല്‍ഡ് ലൈഫ് ഗാര്‍ഡന്റെ നേതൃത്വത്തില്‍ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളോളം തിരച്ചില്‍ നടത്തിയത്.

ഉള്‍വനത്തില്‍ അടക്കം വനപാലക സംഘം തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കടുവയെ കണ്ടെത്താന്‍ പോലും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ച് കടുവയെ പിടിക്കാന്‍ ശ്രമിച്ചത്. കാടിളക്കി തിരച്ചില്‍ നടത്താനായിരുന്നു ഇവയെ കൊണ്ടുവന്നത്. എന്നാല്‍ കടുവ അപ്പോഴും ഒളിഞ്ഞിരിക്കുകയായിരുന്നു.

കടുവയെ മയക്കുവെടി വെച്ച് പിടിക്കാനായിരുന്നു വനംവകുപ്പ് തീരുമാനിച്ചത്. ഇതിനായി പത്ത് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കടുവ പകല്‍ പുറത്തിറങ്ങാത്തതും, ഇതിന്റെ നീക്കം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതും വനംവകുപ്പിന് വെല്ലുവിളിയായി മാറിയിരുന്നു.

രാത്രി പുറത്തിറങ്ങുന്നവരുടെ മുന്നിലേക്ക് കടുവ ചാടുന്ന സാഹചര്യം വരെയുണ്ടായിരുന്നു. പലര്‍ക്കും വീട്ടിലെ ഏക വരുമാനമായ പശു നഷ്ടപ്പെട്ടത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. 25 ലിറ്റര്‍ പാല്‍ കിട്ടുന്ന പശുവിനെ പോലും കടുവ ആക്രമിച്ച് കൊന്നിരുന്നു. നഷ്ടപരിഹാരത്തിനായും നാട്ടുകാര്‍ മുറവിളി കൂട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+