വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കടുവ; പിന്‍വാതില്‍ തുറന്നപ്പോള്‍ വീട്ടമ്മയ്ക്ക് മുന്നില്‍
കല്‍പ്പറ്റ: വയനാട്ടില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും കടുവ ഇറങ്ങി. ജനവാസ കേന്ദ്രത്തിലാണ് ഇറങ്ങിയത്. ബത്തേരിയിലെ മണിച്ചറി-മലവയല്‍ റൂട്ടിലെ മാനി വയലിലും പരിസര പ്രദേശങ്ങളിലുമാണ് കടുവയെ കണ്ടത്. വീട്ടമ്മ കടുവയെ രാത്രി കണ്ട് പേടിച്ച് വിറച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി റോഡിലൂടെ കടുവ നടക്കുന്നത് നിരവധി പേര്‍ കണ്ടിട്ടുണ്ട്. റോഡിലൂടെ വാഹന യാത്രക്കാര്‍ക്ക് മുമ്പിലെത്തിയ കടുവ, അവിടെ നിന്ന് വീടിന് പിന്നിലെത്തി. നാട്ടിലാകെ ഇതിനോടകം കടുവ ഇറങ്ങിയ കാര്യം അറിഞ്ഞിരുന്നു. എല്ലാവരും ഭയത്തിലാണ്.

വീടിന് പിന്നില്‍ വരെ കടുവയെത്തിയത് നാട്ടുകാരെ ഭയപ്പെടുത്തുന്നുണ്ട്. ഈ കടുവ തൊഴുത്തിനടുത്ത് വരെ എത്തിയിരുന്നു. കന്നുകാലികളെ പിടികൂടുമെന്ന് ഉറപ്പായതോടെയാണ് വീട്ടുകാര്‍ ബഹളമുണ്ടാക്കിയത്. ഇതോടെ കടുവ ഓടി മറയുകയായിരുന്നു.
എന്നാല്‍ ഏത് നിമിഷവും ഇത് തിരിച്ചുവരാമെന്നാണ് ഇവിടെയുള്ള ജനങ്ങള്‍ പറയുന്നത്. കടുവ ഓടിപ്പോയ വീടിന്റെ അയല്‍പക്കത്തുള്ള വീടുകളിലെല്ലാം കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. വനപാലകര്‍ ഇത് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല എന്ന ഭയത്തിലാണ് നാട്ടുകാര്‍.
അമ്പമ്പോ എന്തൊരടി, രജപക്‌സെ തുടങ്ങിയിട്ട് നിര്‍ത്തിയില്ല; പാകിസ്താനെ തീര്‍ത്ത് ഹസരങ്ക
അതേസമയം കടുവയെ കണ്ട പ്രദേശത്ത് അഞ്ച് ക്യാമറകള്‍ സ്ഥാപിച്ചെന്ന് വനംവകുപ്പ് വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള പൂതിക്കാട്ടില്‍ കടുവ ആടിനെ പിടിച്ചിരുന്നു. ബത്തേരി നഗരസഭയുടെയും നെന്മേനി പഞ്ചായത്തിന്റെയും അതിര്‍ത്തിയാണ് മാനിവയല്‍.
രാത്രി ഒന്‍പത് മണിയോടെയാണ് ഇവിടെ കടുവയെ കണ്ടത്. ജീപ്പിന് മുന്നിലേക്ക് കടുവ ചാടുകയായിരുന്നു. തുടര്‍ന്ന് ഇത് ഓടിപ്പോവുകയായിരുന്നു. ഇവിടെയുള്ള വായനശാലയുടെ സമീപത്ത് താമസിക്കുന്ന ബിന്ദുവിന്റെ വീട്ടുമുറ്റത്തേക്ക് കടുവ ഓടിയെത്തിയത്.
കടുവയെ കണ്ടതിനെ കുറിച്ച് പറയുമ്പോള്‍ ബിന്ദുവിന് ആകെ ഭയമാണ്. അടുക്കള വാതില്‍ തുറന്ന് പുറക് വശത്തെ ലൈറ്റിട്ടപ്പോള്‍ ബിന്ദുവിന്റെ തൊട്ടുമുന്നില്‍ നില്‍ക്കുകയാണ് കടുവ. മകന്‍ അഭിഷേകും ആ സമയം ബിന്ദുവിനൊപ്പമുണ്ടായിരുന്നു. ഭയന്ന് വിറച്ച് പോയെന്ന് ബിന്ദുവിന്റെ വാക്കുകളില്‍നിന്ന് വ്യക്തം.
ബഹളം വെച്ചപ്പോള്‍ കടുവ മുറ്റത്തിന് താഴത്തുള്ള തോട്ടിലേക്ക് ചാടിയെന്ന് ഇവര്‍ പറയുന്നു. റോഡിന് എതിര്‍വശത്തുള്ള വീട്ടുകാരാണ് കടുവ ഞങ്ങളുടെ മുറ്റത്തേക്ക് വന്നുവെന്ന് വിളിച്ച് പറഞ്ഞതെന്ന് ബിന്ദു പറഞ്ഞു.
തൊഴുത്തില്‍ രണ്ട് പശുക്കുട്ടികളുണ്ടായിരുന്നു. കടുവ വന്നുവെന്ന് അറിഞ്ഞതോടെ അടുക്കള വാതില്‍ തുറന്ന് പിന്‍ഭാഗത്തേക്കാണ് ബിന്ദു എത്തിയത്. ഈ സമയം കടുവ തൊഴുത്തിനടുത്ത് തതന്നെ നില്‍ക്കുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞു.
ഈ പ്രദേശത്ത് കുറച്ച് ദിവസമായി കടുവയുടെ സാന്നിധ്യമുണ്ടെന്ന് പഞ്ചായത്ത് സമിതി അധ്യക്ഷ ജയ മുരളി പറഞ്ഞു. പഞ്ചായത്ത് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications